27 ജൂലൈ 2011

വൈധവ്യം ...!!!

മാതാവും മകളും ഇന്നും സര്‍വ്വ സുമംഗലി
മംഗല്യച്ചരട് പൊട്ടി ഞാന്‍ ഇന്നേകയായി..
മനവും മെയ്യും തന്നു കൂടെ നിന്നൊരാ
മാരനിന്നു മറയുന്നു കണ്മുന്‍പില്‍ നിന്നും..

മണ്ണിനടിയില്‍ ഒരുക്കി വെച്ച മണിയറയില്‍
മണ്ണായി മാറേണ്ട മാരനിന്നു ആദ്യരാത്രി
മനുഷ്യന് മറ തീര്‍ക്കും മൂകത തീര്‍ക്കും
മുറിക്കകത്ത് എനിക്കിമിന്നു ആദ്യരാത്രി

നാഥന്‍ നഷ്ടപ്പെട്ട് തുടരേണ്ട ജീവിതത്തില്‍
നാഡീ ഞരമ്പുകള്‍ നിയന്ത്രണ വിധേയമാക്കാന്‍
നാല് മാസവും പത്തു നാളും എന്നിലോതുങ്ങി കൂടാന്‍
നിര്‍ബന്ധിക്കുന്നുവെന്നെ മത നിയമവും ...

അഴിച്ചു വെക്കുവാനേറെ ഇല്ലയെന്‍
ആഭരണങ്ങള്‍ ഒക്കെയുമെങ്കിലും
അഴിചീടുകയാണ് ഞാന്‍ ഇന്ന്
അനിവാര്യമായ വിധിക്ക് കീഴടങ്ങവേ..
അണിയണം ഞാനിന്നു തൂവെള്ള വസ്ത്രം
അറിയണം ഞാനിന്നുതൊട്ടു എകയെന്ന സത്യം...
Read more...

26 ജൂലൈ 2011

വസന്തം വഴി മാറിയോ..?

വേണ്പട്ടു തീര്‍ത്തൊരാകാശത്ത്
വിഹരിക്കുന്നു പറവകള്‍ സ്വച്ചമായ്...
തെളി നീരില്‍ മത്സ്യ കന്യകകള്‍
നൃത്തമാടുന്നു ഉല്ലാസമായ്..
പ്രകൃതിതന്‍ വര്‍ണ്ണരേനുക്കളില്‍ ലയിച്ചു
സര്‍വ്വവും വിഹരിക്കുന്നു ആനന്ദത്തോടെ..

സുന്ദരാമാമീ ലോകത്തിലെന്റെ ബാല്യം
പിച്ച വെച്ച് നടന്നീടുന്നു ആനന്ദമായി...
പഴമയുടെ തറവാട്ടിലെ ചിതലുകളരിച്ച 
കിനാക്കളുടെ ജീര്‍ണിച്ച വാതിലുകള്‍ അടച്ചു ;
പുതുമയുടെ പുതു വെളിച്ചമായ് ...
പുലരിയുടെ തെളിച്ചമായ് ..
Read more...

25 ജൂലൈ 2011

നിന്‍ ഓര്‍മ്മകളില്‍ തുടിക്കുമീ ഹൃദയം..

ഇത്ര വേഗം തിരിച്ചെടുക്കുവാന്‍ ആയിരുന്നുവെങ്കില്‍
എന്തിനെനിക്കിത്രയും സ്നേഹം തന്നു..?
ഈ സുന്ദരമാം വിഹായസ്സില്‍ 
സ്വച്ഛമായി വിഹാരിക്കനാവാതെ 
എന്റെ ചിറകുകള്‍ കരിഞ്ഞു പോയി.. 

ഈ സുന്ദരമാം ലോകം നോക്കി കാണാന്‍ ആവാതെ
എന്റെ കണ്ണിന്റെ ചെതനയകന്നു പോയി..
ഈ അനിര്‍വജനീയമാം സ്നേഹം ആസ്വദിക്കാനാവാതെ
എന്റെ മനസ്സും വിലപിച്ചു പോയി...
എന്തിനീ മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി
എന്റെ ശീരോഭാരവുമായി ഞാനലയുന്നു...
സ്നേഹത്തിനായി വേഴാമ്പലിനെ പോല്‍ കൊതിച്ചപ്പോഴും
അനിര്‍വച്ചനീയമാം കൌതുകം മുന്പിലുണ്ടായിരുന്നു..
Read more...

24 ജൂലൈ 2011

ഇത്തിരി വെട്ടം മാത്രം...

ഇന്നലെകളില്‍ ആണ് ഞാനിന്നും
ഇന്നിനെ ഭയമാണ് എനിക്ക്....
ഇരുട്ടിലാണ് ഞാനിന്നും
ഈ വെളിച്ചം ഇരുട്ടാണ്‌ എനിക്ക്...

ഇടതടവില്ലാ വാര്‍ത്തകളില്‍
ഇടം പിടിക്കുന്നു ഇരകള്‍ ...
ഇന്നില്ല ഇവിടമില്‍ നന്മയുടെ നേര്
ഇനിയുമത് കാത്തിരിക്കുന്നില്ല ഞാനും...

ഇവിടം സ്വര്‍ഗമെന്നാര് പറഞ്ഞു..?
ഇന്നിനെ കാണേണ്ടവര്‍ അവര്‍ ....
ഇവിടം നരകമെന്നാര് പറഞ്ഞു ...?
ഇന്നില്‍ ജീവിക്കാന്‍ കഴിയാത്തവര്‍ അവര്‍ ...

ഇന്നിലും ഇന്നലെയിലും
ഇനി വരുമെന്ന് ഉറപ്പില്ലാത്ത നാളെയിലും...
ഈയുള്ളവന്‍ ആശയോടെ പരതുന്നതും
ഇത്തിരി വെട്ടം മാത്രം....
ഇത്തിരി വെട്ടം മാത്രം...
Read more...

20 ജൂലൈ 2011

ഞാനും ആമയും...

ചുറ്റിലും നടക്കുന്നതെന്തെന്ന്
അറിവീലെനിക്കും
ഞാന്‍ ഉറങ്ങുന്നു...
കൊണ്ക്രീട്ടു കെട്ടിടത്തില്‍ ..

കണ്മുന്നില്‍ കാണാ കാഴ്ചകള്‍
കണ്ടിട്ടും കാണാ ഭാവത്തില്‍
ഉള്വലിക്കുന്നു ഞാനെന്‍ ശിരസ്സും
ആ ആമത്തോടിലേക്ക്...

കാതടപ്പിക്കുന്നത് കേട്ടിട്ടും കൂസാത്ത
ഭാവത്തില്‍ ഞാന്‍ ആമാത്തോടിന്‍
തൊലിക്കട്ടിയുമായി നീങ്ങുന്നു..
ശാന്തമായുറങ്ങുന്നു പട്ടാ പകലിലും...
Read more...

സമകാലിക സമവാക്യങ്ങള്‍ ...!!!

അമ്മയെന്തെന്നു അറിയാത്ത അല്പന്‍ 
അര്‍ത്ഥം കിട്ടിയാല്‍ അമിഞ്ഞ വില്ക്കുന്നവന്‍
അധര്‍മത്തിന്‍ അഴുക്കു ചാലില്‍
അലയായ്‌ ഒഴുകുന്ന നരജന്മം.

ഗുളികന്‍ കയറിയ നാവും
ഗുളിക കഴിച്ചാല്‍ മറാത്ത ഭ്രാന്തും...
ഗുണ നിലവാരമില്ലാത്ത വിദ്യാഭ്യാസവും
ഗുരു ഭക്തിയില്ലാത്ത വിദ്യാര്‍ഥി യും

ഭാര്യ തന്‍ രക്തം കുടിക്കുന്ന
ഭൂമിക്കു ഭാരാമാം ഭര്‍ത്താവും
ഭാരത ബ്രാഹ്മണ്യ ത്തിനു നേര്‍
ഭ്രഷ്ട് കല്പ്പികും ഭരണാധികാരികളും ...

വിജയം മാത്രം ലക്‌ഷ്യം വെച്ച്
വെട്ടിപിടിക്കാന്‍ ഇറങ്ങുന്നവന്‍ ...
വിനയം തീണ്ടിയിട്ടില്ലാത്ത
വികൃതമാം സംസ്കാരങ്ങള്‍ ..
Read more...

19 ജൂലൈ 2011

വാക്കൊരു തോക്ക് ...

മൂര്‍ച്ചയുള്ള ഒരായുധം മുറിചിടുമെന്‍
ഇട നെഞ്ചില്‍ നിന്നും  ചോര വാര്‍ന്നിടാം...
എങ്കിലും മരണം അകന്നു നിന്നേക്കാം...
പാതി ജീവന്‍ ശേഷിപ്പുമായി...

ചാട്ടുളി പോലൊരു വാക്ക് തുളചീടുമെന്‍
ചങ്കും മനവും പിളര്‍ക്കുമാര്‍ ഉച്ചത്തില്‍ ..
എങ്കില്‍ മരണം മിന്നല്‍ പിണറായി മാറിയേക്കാം...
ഒന്ന് പിടയുക പോലും ചെയ്യാതെ..
Read more...

അളന്നെടുത്ത സ്നേഹം ...!!!

സ്വര്‍ണത്തിന്‍ നാണയം ഉണ്ടോ നിന്‍ കൈകളില്‍
തൂക്കത്തിനോത്ത് ഞാന്‍ സ്നേഹം നല്‍കാം...

വെള്ളി തന്‍ നാണയം ഉണ്ടോ നിന്‍ കൈകളില്‍
ഏറെ കുറെയൊക്കെ സ്നേഹം ഞാന്‍ നല്‍കാം...

ഓട്ട കാല്‍ അണ ഉണ്ടോ നിന്‍ കൈകളില്‍ ..
ഓട്ടയുള്ള പാത്രത്തില്‍ ഞാന്‍ സ്നേഹം നല്‍കാം....

പകരം വെക്കാന്‍ ഒന്നുമില്ല നിന്‍ കൈകളില്‍ ...
എങ്കില്‍ ... 
പകുത്തു നല്‍കാന്‍ സ്നേഹം ഇരിപ്പതില്ല എന്നില്‍ ...

Read more...

06 ജൂലൈ 2011

മറന്നീടുകയോ മനുഷ്യാ നീ...

മറന്നീടുകയോ മര്‍ത്യാ നീ ..
മരണമില്ലാ ദൈവത്തെ..?

മറന്നീടുകയോ ശിഷ്യാ നീ...
മനുവെന്ന ഗുരു ശ്രേഷ്ടനെ.?

മറന്നീടുകയോ മകനെ നീ ..
മഹിമയുള്ള മാതാവിനെ..?

മറന്നീടുകയോ പിതാവേ നീ..
മകള്‍ നിന്‍ മജ്ജയെന്ന നേരിനെ..?

മറന്നീടുകയോ മനുഷ്യാ നീ...
മരണമെന്ന നിത്യസത്യം..?
Read more...

02 ജൂലൈ 2011

അരങ്ങില്‍ എനിക്കുമുണ്ടൊരു വേഷം...!!!

കെട്ടിയാടുമീ വേഷങ്ങലോന്നുമേ 
ആശിച്ചതല്ല ഞാന്‍ ഒരിക്കലും..
കേവലമീ ജീവിതത്തിലിന്നു വരെയുമെന്‍ 
ഇഷ്ടങ്ങള്‍ നോക്കിയതില്ല ഞാന്‍ ..
കടപ്പാടുകള്‍ തന്‍ കുരുക്കുകളില്‍ 
കെട്ടുപിണഞ്ഞു പോയതെല്ലോ എന്‍ ജീവിതം..
കരപറ്റി കയറാനൊരു കൈത്താങ്ങായി 
വന്നതില്ല ഇന്നേവരെ എന്നിലെക്കാരും ...
കാത്തിരിപ്പതില്ല ഇനിയും ഒരു വെട്ടമെന്നരിഞ്ഞിട്ടും
കണ്ണ് തുളക്കുമീ ഇരുട്ടില്‍ പരതുന്നു ഞാനും...!!!
Read more...

01 ജൂലൈ 2011

ഓര്‍മ്മയൊരു നൊമ്പരം... മരണമത് ശാശ്വതം... !!!

ആദ്യമാദ്യം കാണാമെന്നു പറഞ്ഞ സമയത്ത് കാണാന്‍ മറക്കുമ്പോള്‍ 
വിളിക്കാമെന്നു ഉറപ്പു കൊടുത്ത സമയം വിളിക്കാതിരിക്കുമ്പോള്‍ ...
കാത്തിരുന്നു മുഷിഞ്ഞു അവള്‍ എന്നെ ഓര്‍ത്തു കൂടെയെന്ന് 
അവനോടു പരിഭവം പറയുമായിരുന്നു...

പിന്നീട് കാഴ്ചയും കര്‍ണ്ണവും കണ്ഠവും നവരസം ആറാടുമ്പോള്‍ ...
ചെറിയ കാര്യങ്ങളില്‍ പോലും അവന്‍ പുലര്‍ത്തുന്ന ഓര്‍മ്മ കണ്ടവള്‍ 
അത്ഭുതം തൂകുമായിരുന്നു...

മറ്റൊരുവന്റെ ജീവിത സഖിയാവുമെന്നറിവില്‍ ഞെട്ടി തരിച്ചു നില്‍ക്കുന്നവനെ
നോക്കി എല്ലാം കുട്ടിക്കളിയായി കണ്ടു മറക്കുവാന്‍ പറഞ്ഞവള്‍
അവനില്‍ നിന്നും കൈ വീശി അകലുകയായിരുന്നു ...

പിന്നീടു കാണാന്‍ തുനിഞ്ഞപ്പോളും കേള്‍ക്കാന്‍ ശ്രമിച്ചപ്പോളും
ഞാന്‍ മറ്റൊരവന്റെ സ്വന്തമെന്നത് ഓര്‍ക്കണം നീ എന്ന് ചൊല്ലി
അകലേക്ക്‌ മാഞ്ഞു പോകുകയായിരുന്നു...

അവള്‍ നല്‍കിയ ഓര്‍മ്മകള്‍ മരിക്കാത്ത മനസ്സും
മരവിച്ച ശരീരവുമായി അവന്‍ യാത്ര തുടര്‍ന്നു....
മരണമില്ലാത്ത മായിക ലോകത്തേക്ക്...
ഒരു മുഴം കയറില്‍ ഏറി ...

Read more...