31 ഡിസംബർ 2011

തിരനോട്ടം...!!!

ബാല്യമാവസാനിക്കും മുമ്പേ തുടങ്ങി ഞാനാ ജീവിത ദൗത്യം..
കൌമാരത്തില്‍ ജീവിതഭാരമെന്‍ ചുമലില്‍ ...
യുവത്വത്തിലെന്‍ നഷ്ടപ്പെട്ട ജീവിത 
യാഥാര്‍ത്യവുമായി നഷ്ടസ്വപ്നങ്ങളും പേറി
ആടുന്നു കഥയറിയാതെ വേഷങ്ങള്‍ പലതുമിട്ടു...

ഒരുമാത്ര പൊയ്പോയ വഴികളിലേക്കൊന്നു തിരിഞ്ഞു 
നോക്കിയപ്പോള്‍ ചോദ്യ ചിഹ്നങ്ങള്‍ മാത്രം ബാക്കി...
ആട്ടമെല്ലാം കഴിഞ്ഞു വേഷമഴിച്ചു വെക്കുവാനോരുമ്പോ-
ഴറിയുന്നു മനസ്സെവിടെയോ കൈമോശം വന്നുവെന്ന്..
Read more...

" വാചക കസര്‍ത്ത് "

December 25, 2011

അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കുമായിരുന്നു എങ്കില്‍ .... 
കാണാമായിരുന്നു... അഴിച്ചു വെച്ച പൊയ്മുഖങ്ങള്‍ 
അയലത്ത് ഊഞ്ഞാല്‍ ആടുന്നത്..."
*** സക്രു ***
" വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ചര്‍ച്ച
ചെയ്യപെടുന്നു എന്നത് കാലങ്ങള്‍ക്കും മുമ്പേ
പിറന്ന സത്യമാണ്... "

*** സക്രു.. ***

December 26, 2011
" ഇനിയും എണ്ണം പറഞ്ഞ അഞ്ചു നാള്‍ ...
ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറിലെ താളുകള്‍ എനിക്ക് 
സ്വന്തമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ഞാനും...
മുഷിഞ്ഞു കീറിയ നോട്ട് ബുക്കിന്റെ പുറം ചട്ട പൊതിയാനായ് ..." 
( ഓര്‍മ്മയുടെ താളില്‍ നിന്നൊരേട് - **..സക്രു..** )

===***===
December 27, 2011
" കര്‍മ്മമില്ലാത്ത വിശ്വാസം
തുഴ നഷ്ടമായ തോണിയാണ്.. "

....*** സക്രു ***....

****=====****
December 28, 2011 
വിയര്‍പ്പൊഴുക്കുന്ന ശരീരത്തിനേ
വിശറിയുടെ കാറ്റ് ആസ്വദിക്കാനാവൂ.. "...

......... *** സക്രു *** .........
****=====****

December 29, 2011 
 അഗ്നി എത്ര ആളികത്തിയാലും വെള്ളം വീണാല്‍ തീരും.."
..... *** സക്രു... ***....
****=====****
December 31, 2011  
കൊല്ലപ്പെട്ടവന്‍ കുഴിമാടത്തില്‍ അന്ത്യ വിശ്രമം 
കൊള്ളുമ്പോള്‍ .... കൊലപാതകിക്കു കുമ്പസാരക്കൂടിന്റെ
മറവില്‍ സുരക്ഷിതനാവാം എന്നത് തിരുത്തില്ലാത്ത, 
നിലനില്‍ക്കുന്ന ലോകനിയമമാണ്.."
.....*** സക്രു.***.....
Read more...

2011 വിട വാങ്ങുന്നു... ഒപ്പം ഞാനും..

ഇന്നലെ വരെ നീ എന്റെ അഹങ്കാരമായിരുന്നു... 
എന്റെ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അക്കമായി...
പക്ഷെ...
ഇനി മുതല്‍ നീ എനിക്കൊപ്പമോ ഞാന്‍ നിനക്കൊപ്പമോ ഇല്ല...
നീ തന്ന നേട്ടങ്ങളും കോട്ടങ്ങളും ഒരു തുണ്ട് കടലാസില്‍
എഴുതി തീര്‍ത്തു ഞാന്‍ വിട വാങ്ങുകയാണ്...
ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ ഒരു പുതിയ പ്രഭാതം..
ഒരു പുതുവര്‍ഷ പുലരി... 
ഓര്‍ത്തു വെക്കാന്‍ ഒന്നും ബാക്കി വെക്കുവാന്‍ ആശയില്ല..
കാരണം ഓര്‍മ്മകള്‍ എന്നും പിറകില്‍ നിന്ന് കുത്തുന്നു....
എന്നിട്ടും ഓര്‍മ്മകളില്‍ മാത്രമാണ് ജീവിക്കുന്നത്...
നടന്നു തുടങ്ങുകയാണ്...
വെറും കയ്യോടെ തന്നെ...
ഇന്നലെ നിന്നിലേക്ക്‌ വന്നെത്തിയതു പോലെ...
പക്ഷെ... നിന്നിലലിയാന്‍ എനിക്ക് വേണ്ടി വന്ന സമയം പോലെ
നിന്നില്‍ നിന്നും മാനസികമായി അകലാനും ഏറെ സമയമെടുക്കും...
അത് വരെ ഞാന്‍ ഏകനാണ്... 
എന്റെ വഴികളില്‍ ഇടയ്ക്കിടയ്ക്ക് നീ വരുമായിരിക്കാം...
ഒപ്പം എന്റെ വരികളിലും...
അത് നിന്നെ കുറിച്ച് നന്മകള്‍ മാത്രം ആവട്ടെ എന്നാഗ്രഹിക്കുന്നു...

സ്നേഹപൂര്‍വ്വം
നിന്റെയെന്നല്ല ആര്‍ക്കും സ്വന്തമല്ലാത്ത ഏകനാം സക്രു..
Read more...

27 ഡിസംബർ 2011

ഗര്‍ഭിണി

മുല്ലപ്പൂ ചൂടി നില്‍ക്കുമവള്‍ ഗര്‍ഭിണി
പെരിയാറേറെയുണ്ടവള്‍തന്‍ വയറ്റില്‍
പേറ്റാട്ടി പറഞ്ഞ നാളും കഴിഞ്ഞവള്‍
പുളയുന്നു പേറ്റുനോവുമായി...
കണ്ണീര്‍ ചാലിട്ടൊഴുകുന്നു വിള്ളലിലൂടെ
കണ്ടില്ല ; കണ്ടിട്ടുമത് ഭാവിച്ചില്ല
വൈദ്യരും വൈദ്യശാസ്ത്രവും..
മാപ്പില്ല.. മാനുഷാ.. നിന്‍ അലംഭാവം
പ്രസവിക്കും ദുരന്തത്തിന്...

( മുല്ലപെരിയാര്‍ )
Read more...

പെങ്ങള്‍ ...

കൂടെ കളിച്ചു, പഠിച്ചു നടന്നൊരാ 
കൂട്ടുകാരികള്‍ക്കൊക്കെയും കൂട്ടിനാളായി...
കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുമൊരു കുടുംബമായി...

ഉപ്പയുടെ നെഞ്ചിലെ നോവായി...
ഉമ്മയുടെ കണ്ണില്‍ നിന്നടരും കണ്ണുനീരായി...
ഉടുത്തൊരുങ്ങുമൊരു നാളെന്നത് സ്വപ്നമായി...

കുടംബം പോറ്റുമൊരു കൂടെപിറപ്പാമെന്‍ നെഞ്ചിലെ
കനലായി... ഇടക്കാളി കത്തുമോരഗ്നി ഗോളമായി...
കണ്ണീരൊളിപ്പിച്ച മുഖവുമായവളെന്‍ പെങ്ങള്‍ ....

ഉയിരിന്റെ പാതിയില്‍ നിന്നുമുദരത്തിലൊരു ബീജം പേറി
ഉയിരിനര്‍ഥമവകാശിയാം ഒരു കുഞ്ഞെന്നതവള്‍തന്‍
ഉള്ളിലൂറും വെറുമൊരു മോഹമായി ശേഷിക്കുമോ...

ഇല്ല... ഉത്തരമില്ലെനിക്ക്‌ ... ചോദ്യശരങ്ങള്‍
ഇടനെഞ്ചും തുളച്ചു കടന്നു പോകുന്നുവീ കിനാവിലും...
ഇച്ഛകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി മാറുന്നു...
Read more...

25 ഡിസംബർ 2011

ആദ്യ പ്രസവം വിവാഹത്തിനു മുമ്പ്... ഒരു തണ്ണിമത്തന്‍ ആശയം..!!

അക്ഷര തെറ്റല്ല... ക്ഷമിക്കുക... " ആദ്യ പ്രവാസം വിവാഹത്തിന് മുമ്പ് " എന്നാണ് കവി ഉദ്വേശിച്ചത് ... പിന്നെ തലക്കെട്ട്‌ നിങ്ങളുടെ തലക്കകത്ത് ഒരോളം സൃഷ്ടിച്ചു ശ്രധിപ്പിക്കുക എന്ന പുതിയ മാധ്യമ തന്ത്രമെടുത്ത ഒരു എളിയ അക്ഷരപ്രേമിയുടെ പരീക്ഷണ പതിപ്പ് മാത്രം... എന്ന് കരുതി പുറംപച്ച കണ്ടു തണ്ണിമത്തന്‍ വാങ്ങി അകം ചുകപ്പു കണ്ടു അരിശം മൂത്ത സീതിഹാജിയുടെ അവസ്ഥ നിങ്ങള്‍ക്കുണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു..  തലക്കെട്ടുമായി തീരെ ബന്ധമില്ലാത്ത വിഷയമൊന്നുമല്ല നമ്മള്‍ പറഞ്ഞു വരുന്നത്... പറമ്പില്‍ മുള്ളിയപ്പോള്‍ തെറിച്ചുണ്ടായ ബന്ധം പോലെ ചെറിയ ബന്ധമൊക്കെയുണ്ട്‌  ....

ഇനി കാര്യത്തിലേക്ക് ; അല്ല കഥയിലേക്ക് കടക്കാം... കഥ എന്നൊക്കെ പറഞ്ഞാല്‍ കെട്ടുകഥയൊന്നുമല്ല കേട്ടോ.. ഒരു അനുഭവ കഥ... എന്റെ എന്ന് കരുതി ഇവിടെ വെച്ച് നിറുത്തി പോണ്ടാ.. ഈയുള്ളവന്റെ അല്ല... എന്നാല്‍ ഈയുള്ളവനുമായി നേരത്തെ പറഞ്ഞ പോലെ ഒരു ബന്ധം കഥാപാത്രവുമായി ഇല്ലതെയുമില്ല... ഇതിലെ കഥാപാത്രം നിങ്ങളില്‍ ആരെങ്കിലുമാണ് എന്ന് ആര്‍ക്കെങ്ങിലും അറിയാതെയെങ്കിലും തോന്നിയാല്‍ മാപ്പ്.. ഒന്നും മനപ്പൂര്‍വ്വമല്ല..  യാദ്രിശ്ചികമെന്നു പറഞ്ഞു തടിയൂരാന്‍ കഴിയുകയുമില്ല... ആകെ ഒരാശ്വാസം ഉള്ളതു തല്ലു നേരിട്ട് വന്നു ആരും തരില്ല എന്നതാണ്.... അതിനു വണ്ടി വിളിച്ചു വന്നു തല്ലാന്‍ മാത്രം പിരാന്ത് ഉള്ളോര്‍ ഇത് വയിക്കൂലല്ലോ എന്ന് തന്നെയാണെന്റെ വിശ്വാസം..

കഥ തുടങ്ങുന്നത് കൊയാക്കാന്റെ മുറിയില്‍ നിന്നുമാണ് ...
Read more...

21 ഡിസംബർ 2011

മുല്ല + പെരിയാര്‍ = നോവ്‌

മുല്ല വസന്തമാണ്... കുളിര്‍മ്മ നിറഞ്ഞ കാഴ്ചയാണ് 
പെരിയാര്‍ തീര്‍ത്ഥം ആണ്... ഒഴുകുന്ന കവിതയാണ്...
പക്ഷെ..
മുല്ലപ്പെരിയാര്‍ എന്ന് കൂട്ടി എഴുതിയാല്‍ , അല്ലെങ്കില്‍ 
വായിച്ചാല്‍ അത് നൊമ്പരം ആണ്..
അലകടലായി ഒഴുകുന്ന കണ്ണീര്‍ നോവാണ്..
Read more...

വ്രതം

" വിശന്നിട്ടു വയ്യ... കഴിക്കാനെന്തെങ്കിലും ഉണ്ടോ അമ്മേ.."
  അമ്മയുടെ മടിയിലിരുന്നു ഉണ്ണി ചോദിച്ചു..

" അടുക്കളയില്‍ ഉണ്ട് .. നീ വാ.. കഴിക്കാം... "



" ഇതെന്താ എനിക്ക് മാത്രം... അമ്മ കഴിക്കുന്നില്ലേ...? "
  വാഴ ഇലയുടെ ഓരത്ത് കുറച്ചു മാത്രം ഊണ് കണ്ടു ഉണ്ണി ചോദിച്ചു..
" ഇല്ല കുട്ട്യേ.. എനിക്കിന്ന് വ്രതമാണ്.."
" ഇന്നിനി എന്ത് വ്രതം ആണാവോ..? വ്രതം എന്നത് എന്നാണാവോ  പട്ടിണിയുടെ പര്യായം ആയി മാറിയത്..? ഉള്ളില്‍ നിന്നും പൊങ്ങി വന്ന ചോദ്യങ്ങള്‍ ഓരോന്നും..
ഉണ്ണി ഒരല്പം വറ്റ് ചേര്‍ത്ത് ഇറക്കി...
Read more...

കവിതയും വ്യാകരണവും..

വൃത്തവും അലങ്കാരവും ഉള്ള, കവിതയെന്നു മാലോകര്‍ വാഴ്ത്തുന്ന
അക്ഷരക്കൂട്ടങ്ങള്‍ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവും 
വ്യാകരണവും നമ്മില്‍ എത്ര പേര്‍ക്ക് പരസഹായമില്ലാതെ 
മനസ്സിലാക്കുവാന്‍ കഴിയും..?
വ്യക്തിപരമായി എനിക്ക് അതിലെ അര്‍ത്ഥങ്ങള്‍ 
മനസ്സിലാകുവാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ തവണയെങ്കിലും 
വായിക്കണം... എന്നാലും പരിപൂര്‍ണ്ണമായി കവിയുടെ ഉദ്വേശം 
മനസ്സിലായി എന്ന് ഞാന്‍ കരുതുന്നുമില്ല... എനിക്കെന്നല്ല 
എന്നെ മലയാളം പഠിപ്പിച്ച ഒരധ്യാപകനും അതില്‍ ഉറപ്പു 
തന്നിട്ടുമില്ല.. കവി ഇങ്ങനെയാവാം.. അങ്ങിനെയാവാം 
കരുതിയത്‌ എന്നല്ലാതെ മറ്റൊന്നും അവര്‍ക്കും ഉറപ്പിക്കാന്‍ 
ആവില്ല... ആ കവിതകള്‍ ഒക്കെയും കാണാപ്പാഠം പഠിക്കാന്‍
നാം പെട്ട പാട് തന്നെ അത് മനസ്സിലായില്ല എന്നത് 
തന്നെയല്ലേ തെളിയിക്കുന്നത്... പരീക്ഷക്ക്‌ അഞ്ചു മാര്‍ക്കിനു 
വേണ്ടി കോപ്പി അടിക്കേണ്ട അവസ്ഥ നല്കിയതും അത് കൊണ്ടല്ലേ...

മഹാന്മാരായ കവികളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല...
അതിനര്‍ഹത എനിക്കില്ല എന്ന സത്യം മറ്റാരെയാക്കളും 
നന്നായി എനിക്ക് അറിയാം... പക്ഷെ.. ഒന്നുണ്ട്... മഹാനായ 
വില്യം ശക്സ്പിയര്‍ അക്ഷരാഭ്യാസം ഉള്ളവനായിരുന്നില്ല... 
അദ്ധേഹത്തിന്റെ ഒരു സോനെറ്റ് എടുത്തു നോക്കിയാല്‍ 
ഇവിടെ അക്ഷരാഭ്യാസം ഉള്ള എതവനെങ്കിലും അത് പോലെ 
ഒരെണ്ണം ഉണ്ടാക്കുവാന്‍ ആകുമോ..? അപ്പൊ അക്ഷരാഭ്യാസം 
അല്ല കവിതയുടെ കാതല്‍ ... അതു കലയാണ്‌ ...
ചിലര്‍ക്ക് ദൈവദാനമായി കിട്ടുന്നത്... 
ചിലര്‍ വായനയിലൂടെയും മറ്റും ആര്‍ജിക്കുന്നത്...
വ്യാകരണങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് തന്റേതായ 
മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തിയ നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ 
വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരു എഴുത്തുകാരന്‍ അല്ലെന്നു 
പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ആരാണ്..?
ഇനി അഥവാ പറഞ്ഞാലും അത് അംഗീകരിക്കാന്‍ ആരുണ്ടിവിടെ...?
വ്യാകരണങ്ങളില്‍ അല്ല... മാനസിക വ്യവഹാരങ്ങളില്‍ ആണ് 
നല്ല കവിത ഉണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു...

അടുത്തിടെ മരണപ്പെട്ടു പോയ ശ്രീമാന്‍ അയപ്പന്റെ തന്നെ 
അവസാന കവിത എത്ര മനോഹരം... കവിതയെന്നത്‌ മനുഷ്യര്‍ക്ക്‌ 
മനസ്സിലാകുവാന്‍ ഉള്ളതാവണം... പിന്നെ... ഇവിടം .. 
ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ ഉള്ള കവിതകള്‍ എന്ന് 
പറയുന്നവ അതെഴുതുന്നവര്‍ പോലും അത് കവിതയെന്നു
അവകാശ വാദം ഉന്നയിക്കുന്നുണ്ടോ..? എനിക്കറിയില്ല..!!!
Read more...

18 ഡിസംബർ 2011

ഓത്തുപള്ളി

ഇരുള്‍ വീണ ഇടവഴികളില്‍ 
ഇന്നും കുറുക്കന്‍ കാത്തിരിക്കുന്നുണ്ടാവാം...
ഇന്നലെ മുത്തുമ്മ പറഞ്ഞ കഥയിലെ
ഇത്തിക്കണ്ണി പോല്‍ ചെകുത്താന്‍മാരും...

ഉമ്മറപ്പടിയില്‍ ഇന്നും ഉമ്മ ഉണ്ണാതെ,
ഉറങ്ങാതെ ഇമവെട്ടാതെ കാത്തിരിക്കുന്നുണ്ടാവാം...
ഉയിരിന്നവകാശിയാം മോനെയും കാത്തു
ഉച്ചിയില്‍ തടവി ചാരുകസേരയില്‍ ഉപ്പയുണ്ടാവാം..

ഓത്തുപള്ളിയിലെ പോക്കും വരവും
ഒരുപിടി സ്വപ്നമായി വരുന്നു ഉറക്കത്തില്‍
ഓര്‍മ്മയുടെ ചെപ്പില്‍ മറക്കാത്ത നോവുകള്‍
ഓളമായി തത്തിക്കളിക്കുന്നുവീ പകലിലും..
Read more...

17 ഡിസംബർ 2011

സൂര്യകാന്തി തന്‍ പാഴ്ശ്രമം

അസ്തമയ സൂര്യന്‍റെ പോക്കുവെയില്‍ നോക്കി
നിരാശയോടെ ദളങ്ങള്‍ കൂപ്പും 
വിരഹിണിയായ സൂര്യകാന്തീ...
ആര്‍ക്കു വേണ്ടി നീ പുഷ്പിക്കുന്നു... തപസ്സിരിക്കുന്നു...
ആര്‍ക്കു വേണ്ടി നിന്‍ ദളങ്ങള്‍ തുടിക്കുന്നു....

കണ്ടഭാവം നടിക്കാതെയകലും സൂര്യ-
കാമുകന് വേണ്ടിയോ നിന്‍ ജന്മം...
പാരിലെ വെറുമൊരു പുല്‍ക്കൊടിയാം നിനക്കും
സ്രേഷ്ടനാം ആദിത്യനെ പ്രണയിക്കാനര്‍ഹതയോ ..

കാപട്യം നിറഞ്ഞൊരീ ലോകത്തില്‍ സ്നേഹാര്‍ദ്രമാം
മനസ്സുമായെത്തിയ വെള്ളരിപ്രാവിന്‍ ഭാവമാണ് നീ...
ആശിച്ചതോന്നും നേടാതെ നിന്‍ ദളങ്ങള്‍ 
വാടിത്തളരും മുന്‍പേ അറിയുക നീ...

അസ്തമയ സൂര്യന്റെ അവസാന രശ്മിക്ക്‌ 
പോലും വേര്‍പാടിന്‍ വേദനയുണ്ട്...
ഇന്നലെകളുടെ സത്യവും , ഇന്നിന്‍ യാഥാര്‍ത്യവും
നിനക്ക് നല്‍കും ഗുണപാഠം അതല്ലെയോ..?

എന്നിട്ടും വാടുവാനായ് മാത്രം പുലരിയില്‍
വിടരുന്നതെന്തിനു നിന്‍ ദളങ്ങള്‍ ..
പേറ്റു നോവറിഞ്ഞ ഓരോ അമ്മയും വീണ്ടും
പ്രസവിക്കാന്‍ കൊതിക്കുന്നുവെന്ന സത്യമോ
വീണ്ടുമൊരു പുലരിക്കായി നിന്നെ സജ്ജമാക്കുന്നത്..

പരിശ്രമിച്ചിട്ടും നേടാനാവാതെ പോയതൊന്നും
അര്‍ഹിക്കാത്തതാണെന്ന തിരിച്ചറിവില്‍ മടങ്ങൂ നീ
നിന്നിലേക്ക്‌ തന്നെ...
Read more...

Oh... my friend...

Oh... my friend... You told it...
I am a pearl in your Oyster..
And will kept in safe...

But... 

Oh... my friend... I Promise...
You are a beat in my Heart....
And don't like to forget before die...

Yes...

its me... Ur mirror friend... 
Read more...

08 ഡിസംബർ 2011

വിരഹ നൊമ്പരം

ഉമ്മറക്കോലായില്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി-
വിളക്കിന്‍ കരിന്തിരിയും കത്തിത്തുടങ്ങി..
രാത്രിയുടെ യാമങ്ങള്‍ ഓരോന്നും പൊഴിഞ്ഞീടവേ...
ഉറങ്ങാത്ത കണ്ണുകളും നിലക്കാത്ത തേങ്ങലുമായി
കാത്തിരുന്നു ഞാന്‍ പ്രിയതമനെ നിത്യവും..
ഒട്ടേറെ രാപ്പകലുകള്‍ കഴിഞ്ഞിട്ടും തുടരുന്നുവീ
കാത്തിരിപ്പ് പ്രതീക്ഷയോടെ...

നിനക്ക് വേണ്ടി മാത്രമായിരുന്നെന്റെ ജന്മം...
എന്നിട്ടും നീയെന്നെ തനിച്ചാക്കിയെങ്ങോ പോയി..
എന്നെ വിരഹത്തിന്റെ തോരാകണ്ണുനീരിലാക്കി...
തോരാത്ത കണ്ണുനീരാല്‍ പ്രാര്‍ത്ഥിച്ചും...
അണയാത്ത കനലായ് വെന്തുരുകിയും...
നീറിപ്പുകയുന്നു വിരഹാര്‍ദ്രിയായ് ഞാന്‍ ...
പാടവരമ്പിലൂടെ പതിയുടെ പാദപതനവും
കേള്‍ക്കുന്നതും കാതോര്‍ത്തിരിക്കുന്നു...
Read more...

06 ഡിസംബർ 2011

ദാഹം

വിധിതന്‍ കരാള ഹസ്തങ്ങള്‍ ദുരന്തം വിതച്ചൊരു
മരുഭൂവിതില്‍ ഏകനായ് അലയുകയായിരുന്നു ഞാന്‍ ...
കണ്ടു മുട്ടിയ നാള്‍ തൊട്ടു ഞാനേറെ
കൊതിചിടും റൊട്ടി കഷ്ണം തന്നെനിക്ക് നീ..

വിശപ്പിനു കാഠിന്യമേറും ഒരവസ്ഥയില്‍
ആര്‍ത്തിയോടെ വാരിവലിച്ചു തിന്നു ഞാനാ റൊട്ടികഷ്ണം..
വായ്ക്കകത്തായപ്പോള്‍ അറിയുന്നു വെള്ളം തരില്ലെന്ന് 
പറഞ്ഞ നിന്‍ ക്രൂരത നിറഞ്ഞ പൊയ്മുഖം..

വെള്ളമില്ലാതിറക്കുവാനാകില്ല... എന്നാല്‍ 
ചര്ദിക്കാനുമാവാതെ തൊണ്ട കീറുമോരവസ്തയിലാണ് ഞാന്‍ ....
ശബ്ദം പതറുന്നുവെന്‍ കാഴ്ചയും നഷ്ടമാകുന്നു ; എന്തിനെന്‍ 
ശ്വാസവും നിലക്കുമെന്നു ഭയക്കുന്നു ഞാന്‍ ...

എന്തിനെനിക്ക് റൊട്ടിക്കഷ്ണം തന്നു മോഹിപ്പിച്ചു നീ..?
എന്തേയെനിക്കു  വെള്ളം തരാതെ ചതിക്കുന്നു നീ...?
ചോദ്യം ബാക്കിയായി ഇരുട്ടിലമരുന്നു ഞാന്‍ ...
ഇനിയുമീ ദുരന്ത ഭൂവിതില്‍ മറ്റൊരു നൊമ്പരം പേറാനുള്ള 
ത്രാണിയില്ലാതെ നിരാശനായി വിതുമ്പുന്നു ഞാന്‍ ....
Read more...

05 ഡിസംബർ 2011

ജീവിതസത്യം...

ഓരോ മാതാവും ഒന്നോ അതിലേറെയോ 
കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നു...
ആ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും മറ്റു 
കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കി അമ്മയാകുന്നു...
പലപ്പോഴും കുഞ്ഞിനൊപ്പം അമ്മയും ജനിക്കുന്നു..

പക്ഷെ...
ഒരു കുഞ്ഞും മാതാവായി ജന്മമെടുക്കുന്നില്ല..
ഒരു മാതാവിനാല്‍ ജനിക്കുന്നു..
പലപ്പോഴും മാതവാകാനായും ചിലപ്പോള്‍
ചിലരെ മാതാവാക്കാനായും ജന്മമെടുക്കുന്നു...

ഒരേ മാതാവിന് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു..
പക്ഷെ... ഒരു കുഞ്ഞിനും രണ്ടു മാതാവുണ്ടാകുന്നില്ല...!!!
ദൈവത്തിന്റെ നിയമമാകാം..
പ്രകൃതിയുടെ വിക്രുതിയാവാം..

മറ്റുള്ളവരുടെ സന്തോഷത്തില്‍ വാവിട്ടു കരഞ്ഞെത്തിയവന്‍
മറ്റുള്ളവരെ കരയിച്ചു യാത്രയാവുന്നു...
ഓരോ പിറവിയും ഒരു അസ്തമയം പ്രതീക്ഷിച്ചാണ്..
ഓരോ ജന്മവും മരണത്തിനു വേണ്ടിയാണ്..
കാത്തിരിക്കുന്നു ഓരോരുത്തരെയും ആ ജീവിതസത്യം..
Read more...

04 ഡിസംബർ 2011

വേഷങ്ങള്‍

ജീവിതം ഒരു നാടകം..!!

വേഷങ്ങള്‍ ഓരോന്നായി നാം അഭിനയിച്ചു തീര്‍ക്കുന്നു.
ഓമനത്വം തുടിക്കുന്ന പിഞ്ചു മുഖവും...
കുസൃതികള്‍ നിറഞ്ഞ ബാല്യകാലവും...
ചാപല്യങ്ങള്‍ നിറഞ്ഞ കൌമാര രംഗങ്ങളും
അരങ്ങൊഴിഞ്ഞു പോയി...

വേഷങ്ങള്‍ ഓരോന്നും അഴിപ്പിച്ചു വെച്ച് 
മറ്റൊരു രംഗത്തിനായി ഒരുങ്ങുവാന്‍
കാലം നമ്മെ ഏവരെയും നിര്‍ബന്ധിക്കുന്നു...
അടുത്ത രംഗത്തിനായി തിരശീല ഉയരുമ്പോള്‍ ...
യവനികയ്ക്ക് പിറകില്‍ വേഷം മാറുന്നവന്റെ
നൊമ്പരം ആരറിയുന്നു...?

ഒരുപക്ഷേ...
ആദ്യ രംഗവും ഭാവവും വേഷവും നാം 
ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ പോലും
വിടവാങ്ങാതെ വയ്യല്ലോ...!
Read more...

03 ഡിസംബർ 2011

പാതിമെയ്യിന്റെ നഷ്ടം..

നീ ഉരുകി തീരുന്ന മെഴുകുതിരി ആണെന്നറിഞ്ഞിട്ടും
നീ പരത്തിയ പ്രകാശത്തിന്‍ വെളിച്ചത്തില്‍ 
ഒരുപാട് ദൂരം പിന്നിട്ടു ഞാന്‍ ....

ലക്ഷ്യത്തിലെത്താന്‍ നാഴികകള്‍ ഇനിയും ബാക്കി...
വെളിച്ചം അവസാനിക്കുന്നു...
നിന്റെ വെട്ടത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്
നിന്നോടൊപ്പം യാത്ര തുടങ്ങിയതാണ്‌ ഞാന്‍ ....

തിരിച്ചു നടക്കുവാന്‍ ആവാത്ത വിധം
ബന്ധിക്കപ്പെട്ടു പോയി ഞാന്‍ ...
ഈ ഇരുട്ടില്‍ എന്നെ തനിച്ചാക്കി നീ..
നിന്നെ കുറിച്ചുള്ള സ്മരണകള്‍ മാത്രം കൂട്ടിനുള്ള 
എന്റെ മുന്നോട്ടുള്ള യാത്ര എത്ര ദുരിതം..?
Read more...

ഹിറ്റ്ലറും നെപോളിയനും.. പിന്നെ.. വര്‍ഷ വ്യതിയാനവും..

നെപോളിയന്‍ ജനിച്ചത്  1760.
ഹിറ്റ്ലര്‍ ജനിച്ചത്  1889.

നെപോളിയന്‍ അധികാരത്തില്‍ 1804.
ഹിറ്റ്ലര്‍ അധികാരത്തില്‍ 1933.

നെപോളിയന്‍ വിജയരഥം ഏറിയത് 1809.
ഹിറ്റ്ലര്‍ വിജയരഥം ഏറിയത് 1938.

നെപോളിയന്‍ അധ:പതിച്ചത് 1816.
ഹിറ്റ്ലര്‍ മരണമടഞ്ഞത് 1945.

ഇവര്‍ക്കിടയിലെ വര്‍ഷ വ്യതിയാനം എല്ലായ്പ്പോഴും
129 കൊല്ലം ആയിരുന്നു എന്നത്
ചരിത്രത്തിന്റെ കൌതുകങ്ങളില്‍ ഒന്ന്...
Read more...