കഥക്കായുള്ള ശ്രമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥക്കായുള്ള ശ്രമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

27 ഫെബ്രുവരി 2012

" ബാപ്പാ... നമ്മെ ഒരാള്‍ കാണുന്നു...!!! "

തസ്കരനായ അബ്ദു സഹായിയില്ലാത്ത ഒരു ദിവസം മകനായ യാസറിനെയും
കൂട്ടി മോഷണത്തിനായി യാത്ര തിരിക്കുന്നു... യാത്രക്കിടയില്‍ 
മോഷണം നമ്മുടെ കുടുംബതൊഴില്‍ ആണെന്നും തനിക്കു ശേഷം ആ പാരമ്പര്യം നിലനിറുത്തേണ്ടത് നീയാണെന്നും ഇന്ന് നിന്റെ കന്നിമോഷണമാണെന്നും മോഷണം എപ്പോള്‍ , എവിടെ, എങ്ങിനെ നടത്തണമെന്നൊക്കെ മകന് പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു... മറ്റു നിര്‍വാഹമില്ലാതെ യാസിര്‍ എല്ലാം മൂളിക്കേട്ടു കൊണ്ട് ഉപ്പക്കൊപ്പം നടന്നു...

അനുഭവ പരിചയത്തിന്റെ മികവില്‍ മോഷണം നടത്താന്‍ സൗകര്യമുള്ള ഒരു വീട്
കണ്ടു അബ്ദു ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സൂചന നല്‍കണമെന്നും, അതെങ്ങനെ
നല്‍കണമെന്നും മകനെ പറഞ്ഞു പഠിപ്പിച്ചു ഇരുട്ടില്‍ മറഞ്ഞു ജോലി തുടങ്ങി...
Read more...

23 ഫെബ്രുവരി 2012

ഋതുമതി

==========
" അമ്മേ.." ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി 
മോള്‍ വിളിച്ചു
" എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്നോം കണ്ടു  പേടിച്ചുവോ മോള്‍ ..? "
മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
" ഹും.." അവള്‍ തലയാട്ടി കൊണ്ട് മൂളി...
" ആട്ടെ... ന്റെ മോള്‍ എന്താ കണ്ടേ... ഇത്ര പേടിക്കാന്‍ മാത്രം..? "
കുടിക്കാന്‍ കുറച്ചു വെള്ളം കൊടുത്തു കൊണ്ട് അമ്മ ആരാഞ്ഞു..

അച്ചു വെള്ളം കുടിചൊന്നു ശ്വാസം വിട്ടു നിശബ്ദമായി ഇരിക്കുന്നത് കണ്ട്
" എന്തായാലും അമ്മയോട് പറ മോളെ... നല്ല കുട്ടിയല്ലേ... "
അമ്മ മോളെ മാറോടു ചേര്‍ത്ത് ചോദ്യമാവര്‍ത്തിച്ചു.

അപ്പോഴും അച്ചു കണ്ട സ്വപ്നം ആലോചിചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...
സ്വപ്‌നങ്ങള്‍ എന്നും അങ്ങനെ ആണല്ലോ...
തൊട്ടു മുമ്പ് സംഭവിച്ചതാണ് എങ്കിലും ആലോചിച്ചു പോകണമല്ലോ 
ചികഞ്ഞെടുത്ത് ഒരുമിച്ചു കൂട്ടാന്‍ ...
കുറച്ചു സമയങ്ങള്‍ക്കു ശേഷം അവള്‍ അമ്മയോട് ചേര്‍ന്ന് മടിയില്‍
തലചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു തുടങ്ങി... 

" അമ്മേ... അവസാനമായി ഞാന്‍ കണ്ടത് ആരൊക്കെയോ ചേര്‍ന്നെന്നെ ഒരു മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നു... എനിക്ക് ചുറ്റും  പാത്രങ്ങളും ചട്ടികളും 
ഒക്കെയായി പലതും ഉണ്ട്... പലരും വന്നു ജനല്‍ പാളിയിലൂടെ എന്നെ നോക്കി 
എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് പോകുന്നു..." 
Read more...

19 ഫെബ്രുവരി 2012

കാക്കകുറുമ ഉണ്ടായതെങ്ങനെ..?

പതിനഞ്ചു - ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പേ പത്രപ്രവര്‍ത്തനം ആധുനികമായി ഇത്രയും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരവസ്ഥയില്‍ സംഭവിച്ച കഥയാണ്‌...
അന്ന് മന്‍ഗ്ളീഷിലായിരുന്നു പലരും ടൈപ്പ് ചെയ്തു പത്രമാപ്പീസിലേക്ക്‌ അയച്ചു കൊടുത്തിരുന്നത്... ഒരു വാര്‍ത്തക്ക് സ്പേസ് ബാലന്‍സ് ഉണ്ടെന്നറിഞ്ഞു ആ സ്പൈസിലെക്കായി ടൈപ്പ് ചെയ്തു വെച്ചിരുന്ന ഒരു പാചകകുറിപ്പ് ലേഖകന്‍ അയച്ചു കൊടുത്തു... 

പിറ്റേന്ന് പത്രം വന്നു അയാള്‍ ആ പാചകകുറിപ്പ് കണ്ടു താടിക്ക് കയ്യും കൊടുത്തിരിക്കുന്നത്‌ കണ്ട കൂട്ടുകാരന്‍ കാര്യം തിരക്കിയപ്പോള്‍  അദ്ദേഹം പറ്റിയ അക്കിടി പറഞ്ഞു... 

"പാചകം ചെയ്യേണ്ട വിധം ഒക്കെ അക്ഷര തെറ്റില്ലാതെ അച്ചടിച്ച്‌ വന്നു... പക്ഷെ... "  അദ്ദേഹം  ഒരു ചമ്മലോടെ നിറുത്തി.. 

"എന്ത് പക്ഷെ ..?" അപരന്‍ ചോദിച്ചു...

" ദീര്‍ഘം അധികമായി ... " വാര്‍ത്ത കാണിച്ചു കൊടുത്തു കൊണ്ട് കക്ഷി പറഞ്ഞു...

" ഇത് അത്ര ദീര്‍ഘമൊന്നുമല്ലല്ലോ... ചുരുങ്ങിയ വിവരണം ആണല്ലോ ... പിന്നെന്താ.." അപരന്‍ ചോദിച്ചു ... 

" ദീര്‍ഘമെന്നു പറഞ്ഞത് വിവരണം അല്ലെടാ... കക്ക എന്നതില്‍ ഒരു ദീര്‍ഘം കൂടി കാക്ക ആയതാ... സത്യത്തില്‍ ഇത് കക്ക കുറുമയുടെ പാചകകുറിപ്പാണ്.."
അപരന്റെയും കൈ ഒന്ന് അറിയാതെ താടിയിലേക്ക് കാന്തികമായി...!!!

( കടപ്പാട് : ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ( സി.ഒ.ടി അബ്ദുല്‍ അസീസ്‌ ) പറഞ്ഞ അനുഭവ..?"കഥയില്‍ " ചില മാറ്റങ്ങള്‍ വരുത്തിയത്...) 

Read more...

25 ഡിസംബർ 2011

ആദ്യ പ്രസവം വിവാഹത്തിനു മുമ്പ്... ഒരു തണ്ണിമത്തന്‍ ആശയം..!!

അക്ഷര തെറ്റല്ല... ക്ഷമിക്കുക... " ആദ്യ പ്രവാസം വിവാഹത്തിന് മുമ്പ് " എന്നാണ് കവി ഉദ്വേശിച്ചത് ... പിന്നെ തലക്കെട്ട്‌ നിങ്ങളുടെ തലക്കകത്ത് ഒരോളം സൃഷ്ടിച്ചു ശ്രധിപ്പിക്കുക എന്ന പുതിയ മാധ്യമ തന്ത്രമെടുത്ത ഒരു എളിയ അക്ഷരപ്രേമിയുടെ പരീക്ഷണ പതിപ്പ് മാത്രം... എന്ന് കരുതി പുറംപച്ച കണ്ടു തണ്ണിമത്തന്‍ വാങ്ങി അകം ചുകപ്പു കണ്ടു അരിശം മൂത്ത സീതിഹാജിയുടെ അവസ്ഥ നിങ്ങള്‍ക്കുണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു..  തലക്കെട്ടുമായി തീരെ ബന്ധമില്ലാത്ത വിഷയമൊന്നുമല്ല നമ്മള്‍ പറഞ്ഞു വരുന്നത്... പറമ്പില്‍ മുള്ളിയപ്പോള്‍ തെറിച്ചുണ്ടായ ബന്ധം പോലെ ചെറിയ ബന്ധമൊക്കെയുണ്ട്‌  ....

ഇനി കാര്യത്തിലേക്ക് ; അല്ല കഥയിലേക്ക് കടക്കാം... കഥ എന്നൊക്കെ പറഞ്ഞാല്‍ കെട്ടുകഥയൊന്നുമല്ല കേട്ടോ.. ഒരു അനുഭവ കഥ... എന്റെ എന്ന് കരുതി ഇവിടെ വെച്ച് നിറുത്തി പോണ്ടാ.. ഈയുള്ളവന്റെ അല്ല... എന്നാല്‍ ഈയുള്ളവനുമായി നേരത്തെ പറഞ്ഞ പോലെ ഒരു ബന്ധം കഥാപാത്രവുമായി ഇല്ലതെയുമില്ല... ഇതിലെ കഥാപാത്രം നിങ്ങളില്‍ ആരെങ്കിലുമാണ് എന്ന് ആര്‍ക്കെങ്ങിലും അറിയാതെയെങ്കിലും തോന്നിയാല്‍ മാപ്പ്.. ഒന്നും മനപ്പൂര്‍വ്വമല്ല..  യാദ്രിശ്ചികമെന്നു പറഞ്ഞു തടിയൂരാന്‍ കഴിയുകയുമില്ല... ആകെ ഒരാശ്വാസം ഉള്ളതു തല്ലു നേരിട്ട് വന്നു ആരും തരില്ല എന്നതാണ്.... അതിനു വണ്ടി വിളിച്ചു വന്നു തല്ലാന്‍ മാത്രം പിരാന്ത് ഉള്ളോര്‍ ഇത് വയിക്കൂലല്ലോ എന്ന് തന്നെയാണെന്റെ വിശ്വാസം..

കഥ തുടങ്ങുന്നത് കൊയാക്കാന്റെ മുറിയില്‍ നിന്നുമാണ് ...
Read more...

30 നവംബർ 2011

മൂത്തുമ്മയും കഫാലത്തും..

" മാനെ ഇജ്ജ് ബരണില്ലേ.... ഹജ്ജു കഴിഞ്ഞു വരാന്നു പറഞ്ഞിട്ട്.. "
" ഹജ്ജ് കഴിയാറില്ലല്ലോ മുത്തുമ്മാ .. "
" എന്താ അന്റെ പ്രസ്നം... ഇജ്ജ് ന്നോട് പറ "
" ന്റെ ഇകാമ ചോപ്പിലാണ്... പച്ചള്ള ; ബിശ്വസിക്കാന്‍ കൊള്ളണ 
  ഒരാളെ കിട്ടീട്ടു അയാളെ പേരില്‍ക്കു കഫാലത്ത് മാറ്റീട്ടേ 
  നിക്ക് ഇബടന്നു പോരാനോക്കൂ.. "

" ഇതാപ്പോ ഒരാന കാര്യം... അയിനെ പറ്റി ഇജ്ജ് ബെജാരവണ്ട.."
" എന്താ ങ്ങള് മാറ്റി തരോ.. "
" അയിനു പറ്റിയ ഒരാളെ മ്മള് സരിയാക്കി തരാ.. "
" ആരാ... മുത്തുമ്മാ "

" മ്മളെ മേമാന്റെ മോന്‍ കുഞ്ഞാപ്പു ണ്ട് അടുത്ത 
  ആയ്ച്ച അങ്ങട് ബരണു...  ഓന്‍ ലീഗിന്റെ കൊടിമരാ.. 
  ചോപ്പ് ന്നു കേട്ടാല്‍ കലിയാണ് ഓന്‍..
  ഓന്റെ പെരില്‍ക്കാക്കി കളാ...
ഓന് അതൊരു സഹായോമാകും..
  ഓനാവുമ്പോ ബിശ്വസിക്കാനും കൊള്ളാം...
Read more...

24 നവംബർ 2011

മരണകുറിപ്പ്...

മക്കളെ...
അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം... നിക്ക് എഴുതാനും വായിക്കാനും 
അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാല്ലോ...
നിങ്ങളുടെ ജീവിതം കണ്ട ഏറ്റവും വലിയ അക്ഷരതെറ്റാണ് 
ഞാനെന്ന സത്യം നിങ്ങളെക്കാള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നു...
നിങ്ങളെ ജനിപ്പിച്ചത് എന്റെ മാത്രം തെറ്റാണ്...
ഒന്നും മനപ്പൂര്‍വമായിരുന്നില്ല. .. സംഭവിച്ചു പോയി..
ക്ഷമിക്കുക... നിങ്ങളുടെ രക്തത്തിനുടമയെന്ന നിലക്കെങ്കിലും...

ഞാന്‍ ഒരു യാത്ര പോകുന്നു..
ആര്‍ക്കും വേണ്ടാത്ത ഈ ശരീരം ഇവിടെ ഉപേക്ഷിച്ചു...!!
അറിയാം...
ചെയ്യുന്നത് പാപമാണ് എന്ന്... 
എന്റെ മുന്നില്‍ മറ്റു വഴികളില്ല... ഇതല്ലാതെ...
ജീവനുള്ള എന്റെ ശരീരം കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ല...
ചലനമറ്റാല്‍ പഠിക്കുന്ന പിള്ളാര്‍ക്ക് കൊടുത്താലെങ്കിലും 
ഒരു നേരത്തെ അന്നത്തിനുള്ള പണം ഈ ശരീരം നല്‍കും...
അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി അനുയായികള്‍ക്ക്
രക്തസാക്ഷിയെ കൊടുത്താലും നിങ്ങള്‍ക്ക് നാളുകളേറെ ജീവിക്കാം...
Read more...

25 ഏപ്രിൽ 2011

നിശബ്ദ പ്രണയം.. ഒരു തീരാത്ത വേദന..!!!

പ്രക്ഷുബ്ധം ആണവന്റെ മനസ്സ്..
ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും നിറഞ്ഞാടിയ ജീവിതം..!!!
അനിരുധനും അഭിസാരികയും കവര്‍ന്നെടുത്ത ഹൃദയ ഭംഗം..
ഇറ്റിറ്റു വീഴുന്ന രക്ത തുള്ളികളില്‍ അര്‍ഥങ്ങള്‍ ചിത്രം വരയ്ക്കുന്നു..
അഹങ്കാരം ആര്‍ത്ത നാട്യമാടുന്നു...

രണ്ടു നാളുകള്‍ക്കു മുമ്പ്..
അവന്‍ അവളെ വീണ്ടും ഒരിക്കല്‍ കൂടി കണ്ടു.
വര്‍ഷങ്ങള്‍ക്കു ശേഷം..
അവന്റെ പഴയ കളിക്കൂട്ടുകാരിയെ..
കണ്മുന്നില്‍ മാറും മുടിയും വളര്‍ന്നു വലുതായവള്‍...
കാലം ആ ശരീരത്തില്‍ മാറ്റങ്ങള്‍ ഏറെ വരച്ചിട്ടിരിക്കുന്നു..
Read more...

07 ഏപ്രിൽ 2011

പൈക്കിടാങ്ങളെയും കാത്ത്...

" ഞാന്‍ എന്റെ രണ്ടു പൈകിടാങ്ങളെ തിരഞ്ഞു നോക്കയായിരുന്നു.. 
ഇന്ന് അവറ്റകളെ വെള്ളം കാണിച്ചിട്ടില്ല."
" എന്താണ് കാക്കാ തിരയുന്നത് " എന്ന എന്റെ ചോദ്യത്തിനു മറുപടിയായി
മുഖം നോക്കാതെയാണ്‌ അയാള്‍ അത് പറഞ്ഞത്.

വ്യാഴാഴ്ച ആയതു കൊണ്ട് റൂമിലെ മറ്റെല്ലാവരും ജോലി കഴിഞ്ഞു നേരത്തെ റൂമില്‍ എത്തിയിട്ടുണ്ട്.
എനിക്ക് മാത്രമേ ഇന്നും രാത്രി വരെ ജോലിയുള്ളൂ എന്ന നീരസത്തിലാണ് ഉച്ച മയക്കത്തിന് കിടന്നത്.
( വെള്ളി പോലും ജോലിയെടുക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ ക്ഷമിക്കണം.)

അലാറം വെച്ചിരുന്നു.. അത് കൃത്യത പാലിക്കുകയും ചെയ്തു. പക്ഷെ..
ആദ്യമൊക്കെ ആരുടെയെങ്കിലും അലാറം അടിച്ചാല്‍ ഉണരുമായിരുന്നു.
പിന്നെ പിന്നെ അലാരത്തിന്റെ ശബ്ദവും സംഗീതമായി തുടങ്ങി..
പാട്ട് കേട്ട് കിടക്കുന്ന കൊച്ചു കുട്ടിയെപ്പോലെ അങ്ങിനെ കിടന്നു നേരം പോയത് അറിഞ്ഞില്ല.
Read more...