പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

02 ഫെബ്രുവരി 2012

മറുവാക്ക് ...

എന്നുമെന്നില്‍ തിരിനീട്ടി
നില്‍ക്കുമഴകേ...
ഒരിക്കലും നിന്നെ മറക്കുവാന്‍
എനിക്കാവില്ല...
പക്ഷെ....
മറന്നെന്നു ഭാവിക്കുന്നതില്‍ ഞാന്‍
പരാജയപെടാതിരുന്നെങ്കില്‍ ...
അത് നിന്നിലൊരിത്തിരിയെങ്കിലും
സന്തോഷം പകര്‍ന്നെങ്കില്‍ ....
Read more...

06 നവംബർ 2011

നിന്റെ നഷ്ടം.!!!

നീ തുറക്കാതെ പോയ പുസ്തകത്തിലെ 
മയില്‍പീലി തുണ്ടാണ് ഞാന്‍ ...
നീ കഴിക്കാതെ പോയ വീഞ്ഞിലെ
മധുരമുള്ള ലഹരിയാണ് ഞാന്‍ ...
നീ കാണാതെ പോയ മാരിവില്ലിലെ
സപ്തനിറമാണ് ഞാന്‍ ...
നീ ഓര്‍ക്കാതെ പോയ സ്വപ്നത്തിലെ
മറക്കാത്ത മുഖമാണ് ഞാന്‍ ...
നീ അറിയാതെ പോയ സ്നേഹത്തിലെ
നിലക്കാത്ത ഹൃദയമിടിപ്പാണ്‌ ഞാന്‍ ...
Read more...

20 മാർച്ച് 2011

പകല്‍ കിനാവ്‌...?


അന്നൊരു നാളില്‍...
പെയ്തിറങ്ങി നിന്‍ സ്നേഹം,
എന്‍ ഹൃദയത്തിലേക്ക്....
പുതു മഴയുടെ കുളിരും,
പൂനിലാവിന്റെ വെണ്മയുമായ്‌...

ഒരു സുഗന്ധം പോല്‍ അരികില്‍ വന്നു
നീയെന്‍ ആത്മാവിനെ ത്രസിപ്പിച്ചു.
അരുതെന്ന് മനസ്സ് വിലക്കിയിട്ടും,
സ്വയമറിഞ്ഞു പിന്മാറിയിട്ടും,
വീണ്ടും നീയെന്നെ...
നിന്നിലേക്ക്‌ വലിച്ചടുപ്പിച്ചു.
Read more...