മാനസിക സഞ്ചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാനസിക സഞ്ചാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

25 ഫെബ്രുവരി 2012

വേര്‍പാടുകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി പുനര്‍ജനിക്കുമ്പോള്‍
കണ്ണുകള്‍ ഒഴിച്ച് തന്ന ഉപ്പു വെള്ളത്തില്‍ കവിള്‍ത്തടം നനയുന്നു...
മങ്ങുന്ന കാഴ്ചയില്‍ അവ്യക്തമായ രൂപം പുഞ്ചിരി തൂകി മറയുമ്പോള്‍
പറയാന്‍ ബാക്കിവെച്ചതെന്തൊക്കെയോ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കും...
ഇനിയുമോരവസരം...?
Read more...

09 ഫെബ്രുവരി 2012

നിഴല്‍ ...

തെറ്റുകള്‍ ചെയ്യാതെ മുഴുമിച്ച ഈ ദിവസം നല്‍കുന്ന 
സംതൃപ്തിയില്‍ തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളൊരു നാളെയുടെ 
പ്രഭാതം എനിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു 
ഉറക്കത്തെ പ്രതീക്ഷിച്ച നാളുകള്‍ ... 
അന്ന് മരണമെന്ന അനുഭൂതിയെ ഞാന്‍ ഇഷ്ടപ്പെട്ടു... 
രാവിന്റെ ഏതെങ്കിലുമൊരു യാമത്തില്‍ ഞാനതു പ്രതീക്ഷിച്ചു... 
ഉറക്കമുണരുമ്പോള്‍ ... 
ഞാന്‍ മണം പിടിക്കുമായിരുന്നു... 
കത്തിച്ചു വെച്ച കുന്തിരിക്കത്തിന്റെ മണത്തിനായി... 
ആ മണം കിട്ടാതെ വരുമ്പോള്‍ നിരാശയോടെ മൂക്കില്‍ പരതുമായിരുന്നു... 
തിരുകി വെച്ച പഞ്ഞിയുണ്ടോ എന്നറിയാന്‍ ... 
അതില്ലെന്നുറപ്പായാല്‍ തലയുയര്‍ത്തി കാലിലേക്ക് നോക്കുമായിരുന്നു... 
ഇരുകാലുകള്‍ ബന്ധിക്കുന്നൊരു കെട്ട് പെരുവിരലുകള്‍ അലങ്കരിച്ചിട്ടുണ്ടോ എന്നറിയാനായി... 
അന്നൊക്കെ എന്നെ അവഗണിച്ച മരണമേ... 
Read more...

03 ഡിസംബർ 2011

പാതിമെയ്യിന്റെ നഷ്ടം..

നീ ഉരുകി തീരുന്ന മെഴുകുതിരി ആണെന്നറിഞ്ഞിട്ടും
നീ പരത്തിയ പ്രകാശത്തിന്‍ വെളിച്ചത്തില്‍ 
ഒരുപാട് ദൂരം പിന്നിട്ടു ഞാന്‍ ....

ലക്ഷ്യത്തിലെത്താന്‍ നാഴികകള്‍ ഇനിയും ബാക്കി...
വെളിച്ചം അവസാനിക്കുന്നു...
നിന്റെ വെട്ടത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്
നിന്നോടൊപ്പം യാത്ര തുടങ്ങിയതാണ്‌ ഞാന്‍ ....

തിരിച്ചു നടക്കുവാന്‍ ആവാത്ത വിധം
ബന്ധിക്കപ്പെട്ടു പോയി ഞാന്‍ ...
ഈ ഇരുട്ടില്‍ എന്നെ തനിച്ചാക്കി നീ..
നിന്നെ കുറിച്ചുള്ള സ്മരണകള്‍ മാത്രം കൂട്ടിനുള്ള 
എന്റെ മുന്നോട്ടുള്ള യാത്ര എത്ര ദുരിതം..?
Read more...

21 നവംബർ 2011

കറങ്ങുന്ന ചക്രം.

ഇന്നേക്ക് (29/02/2012).... 973 നാള്‍ ...
എണ്ണം പറഞ്ഞ ദിനരാത്രങ്ങള്‍ ...
ഈ മരുഭൂമിയുടെ വെയിലും ചൂടും കൃത്രിമ ശീതവും 
എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട്...

ദിവസത്തിന്റെ പാതിയോളം
ഈ നാല് ചുവരുകക്കുള്ളിലെ
പരിചിതമായ ; എന്നാല്‍ 
ഇന്നും ഇഴുകി ചെരാനാവാത്ത
തണുത്ത കാറ്റും..
രാവിനെ പോലും പകലാക്കി മാറ്റുന്ന
പ്രകാശ പ്രവാഹവും..
എന്റെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിട്ട്..
Read more...

05 നവംബർ 2011

മഴത്തുള്ളികള്‍ :

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ജനാലക്കരികില്‍ നിന്ന് 
നോക്കുമ്പോള്‍ അനുഭവ ഭേദ്യമായ നയന സുഖവും 
ചാറ്റല്‍ കൈകളില്‍ കോറിയിടാന്‍ ശ്രമിക്കുന്ന ചിത്രങ്ങളില്‍ 
രോമകൂപങ്ങള്‍ എഴുന്നു നില്‍ക്കുന്ന കുളിരും ഇന്നുമെന്റെ 
ഓര്‍മ്മകള്‍ക്ക് ബാല്യം നല്‍കുന്നു...

രാവിന്റെ മൂകതയെ ബഹളമാക്കി മാറ്റിയ ഇടിവെട്ടുകളും 
പ്രകൃതിയുടെ ചിത്രം ഒരു കാന്‍വാസില്‍ എന്ന പോലെ 
തെളിയിക്കുന്ന മിന്നലും ഉള്ളില്‍ തീര്‍ക്കുന്ന ഭയം മൂലം 
പുത്തപ്പിനകത്ത് ചുരുണ്ട് കൂടിയിരുന്നതും... 
കാലത്ത് എനീക്കുവാനുള്ള മടിയും ഒക്കെ... 
ഓര്‍മ്മകളിലെ വസന്തം ആകുന്നു..

പുലര്‍ച്ചെ പള്ളിക്കൂടത്തിലെക്കുള്ള വഴികളിലെ പച്ചവിരിച്ച 
പുല്‍ത്തകിടികളില്‍ നാണത്തോടെ കൂട്ട് കിടക്കുന്ന 
മഞ്ഞുകണങ്ങള്‍ കാലു കൊണ്ട് തട്ടുമ്പോള്‍ ഉണ്ടാകുന്ന 
തണുപ്പില്‍ മേനി കുടയുന്നതും... 
കളികൂട്ടുകാരിയെ നയത്തില്‍ ഒപ്പം കൂട്ടി പുളിമരത്തിനു ചുവട്ടില്‍ 
അവളെ നിറുത്തി ചില്ലകള്‍ കുടയുമ്പോള്‍ അവളുടെ മുഖത്ത് 
ഉണ്ടാകുന്ന കൃത്രിമ ദേഷ്യവും...
അങ്ങിനെ... അങ്ങിനെ...
ഓര്‍മ്മകളില്‍ ഇന്നും മണ്ണിന്റെ മണം മാറിയിട്ടില്ലാത്ത 
മഴയുടെ സുഖമുള്ള നോവുകള്‍ പെയ്തിറങ്ങുന്നു... 
Read more...

03 നവംബർ 2011

ജല്‍പനങ്ങള്‍ ..

നിലനില്‍പ്പില്ലാത്ത വിജയങ്ങളിലെ അനര്‍ഹതയുടെ അര്‍ത്ഥരഹിതമായ 
നേട്ടങ്ങളേക്കാള്‍ അവന്‍ ഇഷ്ടപെട്ടത് പൊരുതിയിട്ടും 
ഏറ്റു വാങ്ങേണ്ടി വരുന്ന പരാജയത്തെയാണ്...
കാലത്തിന്റെ കൂലം കുത്തി ഒഴുക്കിലതിനു അനുസൃതമായി
നീന്തി തുടിക്കുമ്പോഴും ഒരു കണ്ണീര്‍ ചാല് പോലെ ഒഴുകുന്ന നന്മയുടെ
തെളിനീരില്‍ ത്യാഗമെന്ന വികാരത്തോടെ തത്തികളിക്കുന്ന
പരല്‍ മീനാകാന്‍ ആഗ്രഹമില്ലഞ്ഞിട്ടല്ല...
മറിച്ചു..
കപടതയുടെ മൂടുപടമിടുന്ന കാപാലികരുടെ കരാള ഹസ്തങ്ങളിലകപ്പെട്ടു പിടഞ്ഞു മരിക്കുന്നതിലുള്ള സ്വാര്‍ത്ഥത നിറഞ്ഞ ഭയം ഒരു നിഴല്‍ പോലെ പിന്തുടരുന്നത് കൊണ്ടാണ് ഇരുട്ടിന്റെ മറ പറ്റി ജീവിക്കേണ്ടി വന്നത്...

സ്വാര്‍ത്ഥതയുടെ തീനാളങ്ങള്‍ ഏറ്റു നന്മയുടെ ചിറകുകള്‍ കരിഞ്ഞു വീഴുമ്പോള്‍ ..
കത്തിപടര്‍ന്ന മോഹങ്ങള്‍ക്ക് മുമ്പില്‍ എരിഞ്ഞടങ്ങുകയായിരുന്നു ജീവിതം...
Read more...

02 നവംബർ 2011

നഷ്ടങ്ങള്‍ :

കണ്ണെത്താത്ത ദൂരം താണ്ടി ഞാനെത്തിയപ്പോള്‍ ..
കയ്യെത്തുന്ന ദൂരത്തില്‍ എനിക്ക് സ്വന്തമായി ഉണ്ടായിരുന്നതൊക്കെയും നഷ്ടമായി...

" പ്രവാസി "യെന്ന ഉദ്യോഗം കിട്ടിയപ്പോള്‍ നാടും വീടും എനിക്കന്യമായി.
വിദേശിയുടെ കണ്ണിലും സ്വദേശിയുടെ കണ്ണിലും ഞാന്‍ വിദേശിയായി...

അക്കങ്ങളില്‍ പൂജ്യം വര്‍ധിച്ചപ്പോള്‍ അക്ഷരങ്ങളുടെ മൂല്യം എനിക്ക് നഷ്ടമായി.
ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രകൃതിയുടെ ഇളംകാറ്റു എനിക്കന്യമായി..

പകര്‍ന്നു വെച്ച വെള്ളത്തില്‍ കുളിക്കുമ്പോള്‍ പുഴയുടെ ഓളങ്ങള്‍ 
തന്ന കുളിര്‍ എനിക്ക് ഓര്‍മ്മ മാത്രമായി...
എ സി യുടെ മൂളലില്‍ രാപ്പാടിയുടെ ഈണം എനിക്ക് കേള്‍ക്കാതെയായി...

നഷ്ടങ്ങലോക്കെയും നേട്ടമെന്ന മിഥ്യയാം ധാരണയില്‍ ഞാന്‍ ...
ആറടി മണ്ണിന്റെ മാത്രം ജന്മിയെന്ന സത്യം മറന്നു പോയി..

Read more...

01 നവംബർ 2011

സുഹൃത്ത്‌ :

പ്രിയപ്പെട്ട കൂട്ടുക്കാരാ..

ഞാന്‍ അറിയുന്നു നിന്റെ സ്നേഹത്തിന്‍ നെര്‍വഴികളെ...
ഒപ്പം നേരറിവുകളുടെ ഇടനാഴിയിലെ കറുത്ത കാല്പാടുകളെയും..

നീയാം വെളിച്ചത്തില്‍ ഞാന്‍ കാണുന്നു.
ഇരുട്ടിന്റെ സഹയാത്രികരെ..
പകലിന്റെ മാന്യതയില്‍ മാത്രം കണ്ടു മറഞ്ഞ മുഖങ്ങളെ..

തിരിച്ചറിവിന്റെ പാതയില്‍ നീയാം വെളിച്ചം എത്രകാലം എനിക്ക് വഴികാട്ടിയാവും..?
വെളിച്ചം അകലുമ്പോള്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ തനിച്ചാകുമോ..?
Read more...

30 ഒക്‌ടോബർ 2011

സമസ്യ

വേദങ്ങളും വേദാന്തങ്ങളും ഉറങ്ങുന്ന മണ്ണില്‍ നിന്നും
അകലങ്ങളിലെ മരീചിക പോല്‍ അവ്യക്തമായ
മരീചിക തേടി നാടും വീടും വീടരെയും വിട്ടു
വിരഹ നൊമ്പരത്തിന്റെ നോവും
പ്രതീക്ഷയുടെ വേവും നിറഞ്ഞ ഭാണ്ടകെട്ടുമായി
കടലും കാറ്റും താണ്ടി വിശുദ്ധ ഭൂമിയില്‍ വന്ന
മുന്‍കാല പ്രവാസികളുടെ കഥന കഥ എനിക്ക്
പറഞ്ഞു തന്ന പിതാവിനും
ഒഴുക്കിനനുസ്രതമായി ഞാനെത്തിപ്പെട്ട 
പ്രവാസത്തില്‍ എനിക്കും ലഭിച്ച സൗകര്യങ്ങള്‍
തമ്മില്‍ അജ ഗജാന്തരം ഉണ്ടെന്നു അറിയുമ്പോഴും...
അതില്‍ സമാധാനം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴും..
പ്രവാസം എന്നത് എത്ര സൌകര്യങ്ങള്‍ക്കിടയിലും
സമവാക്യങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത സമസ്യ
തന്നെയെന്ന സത്യം ബാക്കിയാവുന്നു...
Read more...

13 ഒക്‌ടോബർ 2011

നീലവാനത്തിനു ഒരത്താണി തേടി..!!!

പറന്നു പറന്നു നടന്നു ഞാന്‍ ... ഒരു പറവയെ പോലെ..
വിശാലമായ ഈ നീലാകാശത്തിന്‍ നില നില്‍പ്പിനാവശ്യമായ തൂണ്‍ തേടി..
മലകളായ മലകളൊക്കെ കയറി നോക്കി ഞാന്‍ ...
അവയിലേതെങ്കിലും ഈ വാനത്തെ താങ്ങി നിറുത്തുന്നുണ്ടോ എന്നറിയാനായി...
മരങ്ങളായ മരങ്ങളൊക്കെ കയറിയിറങ്ങി ഞാന്‍ ...
അവയിലേതെങ്കിലും ആകാശത്തോളം വളര്‍ന്നുവോ എന്ന് നോക്കുവാനായി....
പക്ഷെ...
കണ്ടില്ല... ഞാന്‍ .. കണ്ടില്ല....
കണ്ണില്‍ തടയുന്ന ഒരു അത്താണിയും ....
എന്നാലും യാത്രയും പരിശ്രമങ്ങളും വിഫലമായില്ല...
Read more...

09 ഒക്‌ടോബർ 2011

ഇന്ന് ഞായറാഴ്ച...!!! ഒരോര്‍മ്മയുടെ താള് ...

സ്കൂള്‍ അവധി ആയതോണ്ട് രണ്ടോത്തുണ്ട്...
നല്ല ഉള്ളിചോറും കഴിച്ചു മദ്രസയില്‍ പോകുവാ ഞാന്‍ ...
ഉച്ചക്ക് കിഴക്കുംപാടത്ത് കിറുക്കന്‍ കളിയുടെ ഫൈനല്‍ ആണ്.
ബദ്ധവൈരികളായ " മറുകണ്ടം " പാക്കരകളുമായിയാണ് കൊമ്പു കൊര്‍ക്കേണ്ടത്..
ഈ ഉള്ളിചോറിന്റെ ബലത്തില്‍ ഞാനിന്നൊന്നു കസറും..

വൈകീട്ട് വീട്ടില്‍ വന്നു വെയിലത്ത് കളിയ്ക്കാന്‍ പോയതിന്റെ പേരില്‍ ഉപ്പച്ചിയും ഒന്ന് കസറും..
അത് കേട്ട് വാതില്‍ പൊളിക്കു അപ്പുറത്ത് ഉമ്മച്ചി നിന്ന് കരയും...
Read more...

14 സെപ്റ്റംബർ 2011

ഭയം ...!!!

ഭയം തോന്നുന്നു...
ഘടികാര സൂചി കറങ്ങുന്നത് കാണുമ്പോള്‍ ...
സൂര്യന്‍ അസ്തമിക്കുന്നത് കാണുമ്പോള്‍ ...
പകല്‍ ഇരുട്ടാവുമ്പോള്‍ ...
ദിനം കൊഴിഞ്ഞു പോകുമ്പോള്‍ ...

ഒരു കാല്‍പാദം പോലും മുന്‍പോട്ടു വെക്കുവാന്‍ ആകുന്നില്ല...
വെക്കുന്ന ഓരോ കല്പാടിലും കാലം കരുതി വെച്ച കണക്കു പുസ്തകത്തിലെ ഒരു താള് മറിയുന്നു.
അതെ...
മരണത്തിലേക്ക് ...
അനിവാര്യമായ വിധിക്ക് കീഴടങ്ങാത്തവരായ് ആരുണ്ട്‌..?

ഈ രാവ് പുലരാതിരുന്നെങ്കില്‍ ...
ഈ സ്വപ്നം അവസാനിക്കാതിരുന്നെങ്കില്‍ ...
ഒരു നിമിഷം കൊതിച്ചു പോകുന്നു...

Read more...

12 സെപ്റ്റംബർ 2011

ഓര്‍മ്മക്കുറവ്‌...!!!

ഓര്‍മ്മയുടെ പായല്‍ പിടിച്ച തടാകത്തില്‍ തെളിയുന്നതത്രയും അവ്യക്തം...
കൈവിരലുകള്‍ കൊണ്ട് ചീകുമ്പോള്‍ വെള്ളം തീര്‍ക്കുന്ന ഓളത്തില്‍ 
അവന്‍ തിരഞ്ഞത് അവന്റെ പ്രതിബിംബം തന്നെ ആയിരുന്നു.
വരച്ചിടാന്‍ കഴിയാത്ത പോല്‍ രൂപം വികൃതമാവുന്നു.

മൂടികെട്ടിയ ആകാശത്തിന്‍ ധൂമാപാളികള്‍ക്കിടയില്‍
സൂര്യന്റെ തേജസുള്ള സ്വപ്നകിരണങ്ങള്‍ തിരയുകയായിരുന്നു അവന്‍ ...
Read more...

10 സെപ്റ്റംബർ 2011

കുമ്പസാരം...!!!

സ്വച്ഛമായി ഒഴുകുന്ന പുഴ പോലെ...
ഒഴുകുന്നു ഞാനും എന്റെ സമയവും... ഒഴുകി ഒഴുകി പോകുന്നു...
ലക്ഷ്യമേതുമില്ലാതെ.. അനന്തതയിലേക്ക്...
തടസ്സങ്ങള്‍ ഒത്തിരിയുന്ടെങ്കിലും മുന്നിലേക്ക്‌...

കുതിചോഴുകാന്‍ വെമ്പുകയാണ് ഞാന്‍ ...
അനന്തമായ സാഗരത്തിന്റെ വിരിമാറില്‍ ലയിക്കുവനുള്ള അടങ്ങാത്ത ആവേശത്തോടെ മുന്നിലേക്ക്‌ കുതിക്കുന്ന നദിയെ പോലെ...

അനര്‍ഹമാണ് എന്ന തിരിച്ചറിവില്‍ മുന്നിലേക്ക്‌ വെച്ചു നീട്ടിയതെല്ലാം
പുറംകൈ കൊണ്ട് തട്ടി മാറ്റി ഞാന്‍ ...
Read more...

25 ഓഗസ്റ്റ് 2011

അക്ഷരങ്ങളും വായനയും...

അക്ഷരങ്ങളെന്റെ കളിത്തോഴര്‍ ആണ്.
വായന എന്റെ മാസ്മരിക ലോകവും.

മറ്റുള്ളവരുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍
മനസ്സിന് അനുഭൂതി ഏകുന്ന സന്ദര്‍ഭങ്ങള്‍ ഏറെ.

നവ്യാനുഭൂതി നല്‍കുന്ന ലേഖനങ്ങളില്‍ ആവര്‍ത്തനവിരസത ഉണ്ടാകില്ല.
ആവര്‍ത്തിക്കാതെ തന്നെ ഒരുപാട് വാക്കുകള്‍ നമ്മുടെ സാഹിത്യത്തിന്റെ മുതല്‍കൂട്ടാണ്.

അന്യഭാഷാ ലേഖനങ്ങളില്‍ അര്‍ഥം അറിയില്ലയെങ്കിലും 
അനുഭൂതി നല്‍കുന്ന അന്ത:സത്ത ഉള്‍കൊള്ളുന്നു.

അറിവിന്റെ മായിക ലോകത്തിനു വിവേചന പ്രസക്തി ഇല്ലല്ലോ..
Read more...

15 ഓഗസ്റ്റ് 2011

ദൈവ സത്യം...!!!

ചന്ദ്രന്റെ പൂനിലാവില്‍ മുങ്ങി നില്‍ക്കുന്ന
ഭൂമിയെത്ര സുന്ദരി...
സന്ധ്യാ കിരണങ്ങളുടെ മുത്തമേറ്റ് വാങ്ങുന്ന
കടലിന്‍ കവിളെത്ര സുന്ദരം...
ഭൂമിയിലെക്കെത്തി നോക്കുന്ന സൂര്യന്റെ
പ്രഭാത കിരണങ്ങള്‍ എത്രമാത്രം മനോഹരം....

സൌന്ദര്യം...!!!
അതെല്ലാത്തിലും ഉണ്ട്...
പ്രകൃതിയിലെ സൌന്ദര്യങ്ങളെ തിരിച്ചറിയുക ; ഒപ്പം
അതിനു പിറകിലുള്ള ദൈവത്തിന്റെ കരങ്ങളെയും തിരിച്ചറിയുക...
ഓരോന്നിനും പിന്നിലുള്ള ആ ദിവ്യ സാന്നിധ്യം ഞാന്‍ അറിയുന്നു..
ആ തിരിച്ചറിവ് എന്നെ കൂടുതല്‍ കൂടുതല്‍ അതിലെക്കാഗര്‍ഷിക്കുന്നു..

നിലാവുള്ള രാത്രിയില്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍
അറിയാതെ അറിയാതെ ആ സൌന്ദര്യത്തില്‍ ലയിച്ചു ചേരുവാന്‍ കഴിയുന്നതും
എരിയുന്ന മനസ്സിനെ ശാന്തമാകുവാന്‍ കഴിയുന്നതും അത് കൊണ്ടാണോ..?
അറിയില്ലെനിക്ക്... പക്ഷെ ഒന്നറിയാം..
ചിന്തിക്കും തോറും അത്ഭ്തങ്ങള്‍ നിറയുന്ന ;
ആസ്വദിക്കും തോറും സൌന്ദര്യം വര്‍ധിക്കുന്ന
ഒരു മായാ ലോകമാണ് ആകാശം...

ഇല്ലായ്മയുടെ സൌന്ദര്യമാണ് ആകാശം...
ദൈവമെന്ന അദൃശ്യ ശക്തിയുടെ സാന്നിധ്യം അറിയാന്‍
നിലാവുള്ള രാത്രിയില്‍ ഏകാന്തനായി ആകാശത്തേക്ക്
നോക്കിയിരുന്നാല്‍ മാത്രം മതി..
ശതകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി ഉണ്ടാകും..
ആ ദിവ്യതയുടെ സത്യമോതാന്‍ ...
Read more...

12 ഓഗസ്റ്റ് 2011

ആത്മഗതം...

ഓരോ സ്വപ്നങ്ങളും ഓരോ മോഹങ്ങളും 
അര്‍ഹിക്കാത്തത്‌ ആണെന്നറിഞ്ഞു തുടങ്ങുന്ന നിമിഷം
ഞാന്‍ സ്വയം പിന്മാറുവാന്‍ ശ്രമിച്ചു... എന്നിട്ടും...
എനിക്ക് പോലുമറിയാതെ എന്റെ മനസ്സ്
ഞാന്‍ പോലുമറിയാതെ എന്നെ വിട്ടു പോകുന്നു...

സ്വയം തീര്‍ക്കുന്ന ഏകാന്തതയില്‍ 
എന്നെ വിട്ടകലുന്ന മനസ്സ്  എന്തൊക്കെയോ ആശിക്കുന്നു..
എനിക്ക് എന്നെ തന്നെ മനസ്സിലാക്കുവാന്‍ 
കഴിയാത്ത നിമിഷം... 
എന്റെ മുമ്പില്‍ ഞാനൊരു ചോദ്യ ചിഹ്നമാകുന്ന നിമിഷം...

ഈ നീലാകാശത്തിലെ ഒരു നക്ഷത്രായിരുന്നു ഞാനെങ്കില്‍ ..
ഈ സമുദ്രത്തിലെ ഒരു ജലകണികയായിരുന്നു ഞാനെങ്കില്‍ ...
ഈ പ്രാണികളുടെ കൂട്ടത്തില്‍ ഒരു മിന്നാമിനുങ്ങായിരുന്നു ഞാനെങ്കില്‍ ...
എന്നാഗ്രഹിച്ചു പോകുന്നു...

Read more...

28 ജൂൺ 2011

ദൈവമേ ... എന്തിനെന്‍ കണ്ണുകള്‍ക്ക്‌ കാഴ്ച തന്നു...?

യൂടുബും ഡെയിലി മോശനുമൊക്കെ തുറക്കാന്‍ ഭയം തോന്നുന്നു..
സ്വകാര്യ കാമറകള്‍ പകര്‍ത്തുന്ന ഉടലും ഉള്ളും തരിപ്പിക്കുന്ന കാഴ്ചകളില്‍
അറിയാവുന്നവരുടെ മുഖവും മാനവും ചലിക്കുന്നത് കാണേണ്ടി വരുമോ എന്ന ഭയം..

ദൈവത്തിന്‍ കണ്ണിനെ പോലും കടത്തി വെട്ടുന്ന കാഴ്ച്ചയെ
കൈ വെള്ളയില്‍ ഇട്ടു അമ്മാനമാടുന്നവര്‍ ...
അതിനെ മോര്‍ഫിങ്ങ ചെയ്തും ക്ളിപ്പിംഗ് ചെയ്തും അപ്ലോഡ് ചെയ്യുന്ന
സാമാന്യ ബുദ്ധിയില്ലാത്ത സാങ്കേതിക വിദഗ്ദര്‍ ...
ശബ്ദത്തെ വെല്ലുന്ന വേഗതയില്‍ അതിനെ പ്രസരണം ചെയ്യുന്ന
വിവരമില്ലാത്ത അല്‍പ വ്യവസായികള്‍ ...
പെറ്റമ്മയുടെ ആണെങ്കില്‍ പോലും ലൈകും കമന്റും നല്‍കി പ്രോത്സാഹിപ്പിക്കുന്ന
രക്തം വാര്‍ന്ന ഞരമ്പ്‌ രോഗികള്‍ ...

ശാസ്ത്രമേ ... എന്തിനീ വിദ്യ എനിക്ക് നല്‍കി...
കാലമേ ... എന്തിനീ ലോകം എനിക്ക് തന്നു...
ദൈവമേ ... എന്തിനെന്‍ കണ്ണുകള്‍ക്ക്‌ കാഴ്ച തന്നു...?
Read more...

21 ഏപ്രിൽ 2011

" ഞാന്‍ തിരയുന്നതെന്‍ ബാല്യ കൌമാരമാണ്... "

ഞാനും വളര്‍ന്നു..

ടൈപ്പ് റൈറ്റ് പഠിക്കുവാന്‍ പോയിരുന്ന അയല്‍പക്കത്തെ സുന്ദരി ചേച്ചിയുടെ ഒടുക്കത്തെ ജാഡ സഹിച്ചു കാലു പിടിച്ചു നേടിയ ന്യൂസ്‌ പ്രിന്റ്‌ പേപ്പര്‍ ലെ കറുത്തതാണ്‌ എങ്കിലും കനക ലിപികളായി എനിക്ക് തോന്നിയ കട്ടിമശിയില്‍ വടിവൊത്ത അക്ഷരങ്ങളില്‍ കുറിക്കപെട്ട തന്റെ പേരും മേല്‍വിലാസവും ആരും കാണാതെ വെട്ടിയെടുത് ശൂന്യമായ പെര്സിനകത്തെ ചില്ല് നിറമുള്ള പ്ലാസ്റ്റിക്‌ ഫ്രെമിന് ഉള്ളിലേക്ക് തിരുകി കയറ്റി ഉടുപ്പിന്റെ പാതികീറിയ പോക്കറ്റില്‍ മറ്റുള്ളവര്‍ കാണുവാന്‍ ഉയര്‍ത്തി വെച്ച് നെഞ്ച് വിരിച്ചു കൂട്ടുകാര്‍ക്ക് മുന്‍പിലൂടെ സാമ്രാജ്യങ്ങള്‍ കീഴടക്കിയ രാജാവിനെ പോലെ അഭിമാനം കൊണ്ട് നാല് ഉലാത്തല്‍ നടത്തി അവരുടെ കൌതുകത്തിനും അതിലേറെ അസൂയക്കും പാത്രമായ ബാലന്റെ ഇന്നലെകളില്‍ നിന്നും...

Read more...

13 മാർച്ച് 2011

ഉത്തരം തേടുന്ന ചോദ്യം..


വൈചിത്രങ്ങളുടെ പൂര പറമ്പായ ഈ ലോകത്തില്‍...
വേഗതയിലോടുന്ന ജീവിത ചക്രത്തിനടിയില്‍ പെട്ട് 
വൈകല്യങ്ങള്‍ കൂടപിറപ്പായുള്ള എന്റെ ജീവിതവും
വികൃതമായി പോയതറിയുന്നു ഞാന്‍...

നേടിയെടുക്കുവാനുള്ള നെട്ടോട്ടത്തിന്‍ ഇടയില്‍...
നിലനില്‍പ്പിനായി പോരുതുന്നവന്റെ നൊമ്പരം
നെഞ്ചിനു ഉള്ളിലെ നെരിപ്പോടില്‍ അണയാത്ത
നാളം പോല്‍ ഇന്നും എരിഞ്ഞു തീരുന്നു...
Read more...