ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 ഡിസംബർ 2011

വ്രതം

" വിശന്നിട്ടു വയ്യ... കഴിക്കാനെന്തെങ്കിലും ഉണ്ടോ അമ്മേ.."
  അമ്മയുടെ മടിയിലിരുന്നു ഉണ്ണി ചോദിച്ചു..

" അടുക്കളയില്‍ ഉണ്ട് .. നീ വാ.. കഴിക്കാം... "



" ഇതെന്താ എനിക്ക് മാത്രം... അമ്മ കഴിക്കുന്നില്ലേ...? "
  വാഴ ഇലയുടെ ഓരത്ത് കുറച്ചു മാത്രം ഊണ് കണ്ടു ഉണ്ണി ചോദിച്ചു..
" ഇല്ല കുട്ട്യേ.. എനിക്കിന്ന് വ്രതമാണ്.."
" ഇന്നിനി എന്ത് വ്രതം ആണാവോ..? വ്രതം എന്നത് എന്നാണാവോ  പട്ടിണിയുടെ പര്യായം ആയി മാറിയത്..? ഉള്ളില്‍ നിന്നും പൊങ്ങി വന്ന ചോദ്യങ്ങള്‍ ഓരോന്നും..
ഉണ്ണി ഒരല്പം വറ്റ് ചേര്‍ത്ത് ഇറക്കി...
Read more...

08 നവംബർ 2011

പൊരുള്‍

" കൃഷ്ണാ... ഇന്ന്  ഊണിനു മനക്കലോട്ടു വരിക.. "
അന്നും പതിവ് പോലെ മനക്കലെ തമ്പുരാന്‍ പറഞ്ഞു..

" ഇല്ല തമ്പ്രാ.. നീലി ഊണ് തയ്യാറാക്കുകയാണ്...
പിന്നീട് ഒരിക്കലാവാം.. "
എന്നത്തേയും പോലെ കൃഷ്ണന്‍ വിനയത്തോടെ നിരസിച്ചു..

അങ്ങിനെ ഒരു ദിവസം കൃഷ്ണന്‍ മരിച്ചു..
മരിക്കും മുന്‍പ് മക്കളോട് ആയി പറഞ്ഞു 
" മനക്കല്‍ ഒരു നേരത്തെ അന്നം ഉണ്ട്.. 
ഒരിക്കലും അത് പാഴാക്കരുത് മക്കളെ.. "

ദിവസങ്ങള്‍ക്കു ശേഷം തമ്പ്രാന്‍ വന്നു മക്കളോട് പറഞ്ഞു.
" കൃഷ്ണന്റെ മക്കളെ.. ഇന്ന് ഉച്ചക്ക് ഊണിനു മനക്കലേക്ക് വരിക.. "

" തമ്പ്രാന്‍ വന്നു വിളിച്ചു ; 
അച്ഛനത് പാഴാക്കരുതെന്ന് പറയുകയും ചെയ്തിരുന്നു..
നമുക്ക് പോവാം അല്ലെ..? "
Read more...

04 നവംബർ 2011

മണം.

ഊണും കഴിഞ്ഞു വടക്കുമ്പുറത്ത് ഇറങ്ങി നാണിയമ്മ മകളോട് :
" എന്തൊരു മണമാ ഈ ചാണകകുഴിയില്‍ നിന്നും...
നീയെങ്ങനെ സഹിക്കുന്നു..? "

മകള്‍ :
" ഇപ്പോഴിത്രയല്ലെ ഒള്ളൂ... 
ഞാന്‍ വന്നപ്പോള്‍ ഇതിലെത്രയോ ഏറെ ആയിരുന്നു.. "

കേട്ടുനിന്ന പണിക്കാരി :
" അന്നുമിന്നും ഇതിനു ചാണകത്തിന്റെ മണമേ ഒള്ളൂ..
കുട്ടിക്കിപ്പോള്‍ ശീലമായി...  അതോണ്ടാ... "

=*=+=*
12 വര്‍ഷങ്ങള്‍ക്കു മുന്പ്  " തളിര്‍ " എന്ന മാഗസിനില്‍ വന്ന ആശയം..
ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയത്...
====
Read more...

31 ഒക്‌ടോബർ 2011

തൂവെള്ള :

" ഇന്ന് പെരുന്നാള്‍ അല്ലെ ഉമ്മാ...
ഇന്നെങ്കിലുമീ വെള്ളത്തുണി മാറി ഉടുത്തൂടെ..? "

" ഇല്ല കുട്യേ... ഇതാ നല്ലത്..
ഇതിലാവുമ്പോള്‍ അഴുക്കായാല്‍ ഉടന്‍ അറിയാല്ലോ... "

തര്‍ക്കിക്കണം എന്നുണ്ടായിരുന്നു..
പചെങ്കില്‍..
ഉമ്മച്ചി തോല്‍ക്കരുതെന്നു കരുതി...
Read more...

29 ഒക്‌ടോബർ 2011

വേഗം..

വേഗത അവന്റെ വിനോദമായിരുന്നു.
അവന്റെ യാത്രകളില്‍ കാറ്റ് പോലും പാതി മുറിഞ്ഞു മാറുന്നത് 
കാണുമ്പോള്‍ അവന്റെ ആവേശം വര്ധിക്കുമായിരുന്നു..

വഴിയോരങ്ങളില്‍ ഇരുന്നവര്‍ എണീറ്റ്‌ നിന്ന് അത്ഭുതം കൂരുമ്പോള്‍
അവന്‍ ആനന്ദം കൊള്ളുമായിരുന്നു...
അവരുടെയൊക്കെ മുന്നറിയിപ്പുകളെ അവഗണിച്ചു ശാസനകളെ
അതിജീവിച്ചു അവന്‍ യാത്ര തുടര്‍ന്നു...

ലക്ഷ്മണ രേഖ താണ്ടിയ ആ ദിവസം
ആരോ അടക്കം പറയുന്നത് കേട്ടു...

പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ എന്ത് ചെയ്യാം..
വിധി..
അല്ലാതെന്തു പറയാന്‍ ...?
Read more...

27 ഒക്‌ടോബർ 2011

ജന്മസുകൃതം..!!!

" എന്താ മോനേ... നീ ക്ഷീണിച്ചു വരുന്നത്... 
നടക്കാന്‍ ഏറെ ദൂരം ഉണ്ടെന്നതും കൊണ്ടല്ലേ ചായക്കുള്ള 
പൈസ അമ്മിണി ഏടത്തിയുടെ കയ്യില്‍ നിന്നും കടം 
വാങ്ങിയിട്ടാണെങ്കിലും ഞാന്‍ തന്നത്...
അത് ആരെങ്കിലും പിടിച്ചു പറിച്ചോ....?
അതോ വഴിയില്‍ എവിടെയെങ്കിലും കൊഴിഞ്ഞു പോയോ..? "

കയ്യിലുള്ള പൊതി ഉമ്മാക്ക് നേരെ നീട്ടികൊണ്ട് മോന്‍ പറഞ്ഞു..

" ഇല്ല ഉമ്മാ... 
പൈസ ഒന്നും നഷ്ടപെട്ടതല്ല..
ഒരു ചായക്കുള്ള പൈസയല്ലേ ഉമ്മ തന്നത്...
ചായ കുടിക്കാന്‍ തോന്നിയപ്പോള്‍ ഞാന്‍ ഉമ്മയെയും 
കൂടപിറപ്പുകളെയും ഓര്‍ത്തു പോയി...
ഒറ്റയ്ക്ക് ചായ കുടിക്കാന്‍ കഴിഞ്ഞില്ല..
ആ പണം കൊണ്ട് ഞാന്‍ ഇത്തിരി വെല്ലം വാങ്ങി...
ഇത് കൊണ്ട് ചായ ഉണ്ടാക്കിയാല്‍ നമുക്കൊക്കെയും കുടിക്കല്ലോ... "

അടുപ്പിനരികില്‍ ചായ ഉണ്ടാക്കനിരുന്നപ്പോഴും ആ ഉമ്മയുടെ 
കണ്ണീര്‍ അടങ്ങിയിരുന്നില്ല...
ആനന്ദത്താല്‍ ഉള്ള കണ്ണീര്‍..
ഒരു ജന്മ സുകൃതത്തിന്റെ ആനന്ദാശ്രു...
Read more...

20 ഒക്‌ടോബർ 2011

കള്ളസത്യം ..!

കാലങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അവള്‍ അവനെ കണ്ടുമുട്ടി..
അവള്‍ അവനോടു ചോദിച്ചു..
" എന്നെ ഓര്‍ക്കുന്നുവോ.? "
" ഇല്ല.. " അവന്‍ പറഞ്ഞു...

അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാരന്‍ ചോദിച്ചു..
" നീ എന്തിനവളോട് കള്ളം പറഞ്ഞു..? "
" ഞാന്‍ കള്ളം പറഞ്ഞില്ല... 
മറന്നതല്ലേ ഓര്‍ക്കുവാന്‍ ആകൂ.. 
ഞാന്‍ അവളെ മറന്നിട്ടില്ലല്ലോ...
പിന്നെ എങ്ങനെ അവളെയെനിക്ക് ഓര്‍ക്കുവാനാകും..? "

Read more...

16 ഒക്‌ടോബർ 2011

തിരിഞ്ഞു നോട്ടം.

മടക്ക യാത്രയില്‍ ഒരാള്‍ അടക്കം പറയുന്നത് കേട്ടു..
" ആള്‍ ഒരു നന്മയുള്ള മനുഷ്യന്‍ ആയിരുന്നു...
എന്ത് ചെയ്യാം... 
നാട്ടു കൂട്ടം കൂടിയപ്പോള്‍ ആരും അയാളുടെ ഭാഗം നിന്നില്ല.. 
കുറ്റക്കാരന്‍ എന്ന് വിധിച്ചത്  കേട്ടു ഹൃദയം പൊട്ടിയാ ഇന്നലെ വീട്ടിലേക്കു പോയത്..
നേരം വെളുത്തപ്പോള്‍ എല്ലാം അവസാനിപ്പിച്ചിരുന്നു. "

ഈ പറഞ്ഞത് ഇന്നലെ പറയാന്‍ അയാള്‍ ധൈര്യം കാണിച്ചിരുന്നു എങ്കില്‍ ... 
ഇന്ന് ചോര കൊണ്ടെഴുതിയ
" എന്റെ നന്മകള്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത ലോകത്തെ
ജീവിതം ഞാന്‍ അവസാനിപ്പിക്കുന്നു "
എന്ന മരണകുറിപ്പ്  എന്റെ കൈകളില്‍ കിടന്നു വിറക്കില്ലയിരുന്നു ...
Read more...

13 ഒക്‌ടോബർ 2011

സമരം..

പാര്‍ടി ആഹ്വാനം ചെയ്ത സമരത്തില്‍ ബസ്സിനു കല്ലെറിയാന്‍ കൈ പൊക്കിയപ്പോള്‍ മനസ്സൊന്നു പതറി..
" എന്തിനു വേണ്ടി എന്ന്  "...

പിന്നെ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പാര്‍ടി നേതാക്കളുടെ ഉത്തരവല്ലേ...
എറിഞ്ഞു ഞാനും.. ചിതറി വീണ കുപ്പി ചില്ലുകള്‍ താണ്ടി വീട്ടിലേക്കുള്ള വഴി എത്തിയപ്പോള്‍ ആളുകള്‍ തന്നെ കണ്ടു എണീറ്റ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു തെല്ലു അഹങ്കാരം തോന്നി... " സമരം ആഹ്വാനം ചെയ്ത പാര്‍ട്ടി യുടെ ആളെന്ന നിലയില്‍ കിട്ടിയ ഭയം നിറഞ്ഞ ബഹുമാനം ഓര്‍ത്ത്.. 

മുള്ള് വേലിയും കടന്നു വീട്ടു വളപ്പില്‍ കയറിയപ്പോള്‍ ഒരാള്‍ക്കൂട്ടം തനിക്കു വഴിമാറി തരുന്നത് കണ്ടപ്പോള്‍ പക്ഷെ....
ഉള്ളില്‍ ഒരാന്തല്‍ ആയിരുന്നു... ഉമ്മറപ്പടി കടന്നപ്പോള്‍ കണ്ടു... തൂവെള്ളയില്‍ പൊതിഞ്ഞ കുഞ്ഞു പെങ്ങളുടെ ചിരിക്കുന്ന മുഖം..

തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ചുമരിലൂടെ താഴേക്ക്‌ ഊര്‍ന്നിറങ്ങുമ്പോള്‍ ആരോ അടക്കം പറയുന്നത് കേട്ടു..
" സമരക്കാര്‍ ബസ്സിനു കല്ലെറിഞ്ഞതില്‍ ഒന്ന് ആ കുട്ടിയുടെ തലക്കാ കൊണ്ടത്‌... "

Read more...

മായം...! സര്‍വ്വം മായം..!!

കെട്ടുപാടുകള്‍ നല്‍കിയ മായമായ സ്നേഹത്തിന്റെ തിരിച്ചറിവില്‍ അവന്‍ നിരാശനായി അലഞ്ഞു...
ആര്‍ക്കും വേണ്ടാത്ത ജീവിതം അവസാനിപ്പിക്കാനായി തീരുമാനിച്ചവാന്‍ ഒരു മുഴം കയറില്‍ തൂങ്ങി..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ മരിച്ചിരുന്നില്ല...
ആ കയറില്‍ മായം ചേര്‍ന്നത്‌ മൂലം ബലക്കുറവു കൊണ്ടത്‌ പൊട്ടി വീണതായിരുന്നു പരാചയ കാരണം...

പരിശ്രമിച്ചാല്‍ വിജയിക്കാം എന്നാരോ പറഞ്ഞു കേട്ടവന്‍ വിഷം വാങ്ങി കഴിച്ചു..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ ഒരിക്കല്‍ കൂടി പരാചയം രുചിച്ചു..
വിഷത്തില്‍ ചേര്‍ന്നലിഞ്ഞു മായം ഒരിക്കല്‍ കൂടി വില്ലനായി...
Read more...

09 ഒക്‌ടോബർ 2011

കുഞ്ഞു വാവ...!!!

" അമ്മയെന്താ സ്ടൂളില്‍ കയറി നില്‍ക്കുന്നെ..? "
" ഞാന്‍ ഫാന്‍ തുടക്കുവാന്‍ കയറിയതാ മോനെ..! "
" അതിനെന്തിനാ അമ്മേ കയറ് ..? "
" ഞാന്‍ തൊട്ടില്‍ കെട്ടുവാന്‍ എടുത്തതാ..! "
" അപ്പൊ അമ്മിണി ചേച്ചി പറഞ്ഞത് സത്യാ..?
  അവര് എനിക്കൊരു കുഞ്ഞു വാവ വരുന്നെന്നു പറഞ്ഞു കളിയാക്കി..!! "
" ഹും ..! " ഒരു മൂളല്‍ ..
" ഞാന്‍ വാവയെ വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോ അമ്മയല്ലേ പറഞ്ഞത് ഇനി   നമുക്ക് വാവ ഉണ്ടാകില്ല എന്ന്..?
  എന്തിനാ ഉണ്ണിയോട് അമ്മ കള്ളം പറഞ്ഞേ..? "
Read more...

01 ജൂലൈ 2011

ഓര്‍മ്മയൊരു നൊമ്പരം... മരണമത് ശാശ്വതം... !!!

ആദ്യമാദ്യം കാണാമെന്നു പറഞ്ഞ സമയത്ത് കാണാന്‍ മറക്കുമ്പോള്‍ 
വിളിക്കാമെന്നു ഉറപ്പു കൊടുത്ത സമയം വിളിക്കാതിരിക്കുമ്പോള്‍ ...
കാത്തിരുന്നു മുഷിഞ്ഞു അവള്‍ എന്നെ ഓര്‍ത്തു കൂടെയെന്ന് 
അവനോടു പരിഭവം പറയുമായിരുന്നു...

പിന്നീട് കാഴ്ചയും കര്‍ണ്ണവും കണ്ഠവും നവരസം ആറാടുമ്പോള്‍ ...
ചെറിയ കാര്യങ്ങളില്‍ പോലും അവന്‍ പുലര്‍ത്തുന്ന ഓര്‍മ്മ കണ്ടവള്‍ 
അത്ഭുതം തൂകുമായിരുന്നു...

മറ്റൊരുവന്റെ ജീവിത സഖിയാവുമെന്നറിവില്‍ ഞെട്ടി തരിച്ചു നില്‍ക്കുന്നവനെ
നോക്കി എല്ലാം കുട്ടിക്കളിയായി കണ്ടു മറക്കുവാന്‍ പറഞ്ഞവള്‍
അവനില്‍ നിന്നും കൈ വീശി അകലുകയായിരുന്നു ...

പിന്നീടു കാണാന്‍ തുനിഞ്ഞപ്പോളും കേള്‍ക്കാന്‍ ശ്രമിച്ചപ്പോളും
ഞാന്‍ മറ്റൊരവന്റെ സ്വന്തമെന്നത് ഓര്‍ക്കണം നീ എന്ന് ചൊല്ലി
അകലേക്ക്‌ മാഞ്ഞു പോകുകയായിരുന്നു...

അവള്‍ നല്‍കിയ ഓര്‍മ്മകള്‍ മരിക്കാത്ത മനസ്സും
മരവിച്ച ശരീരവുമായി അവന്‍ യാത്ര തുടര്‍ന്നു....
മരണമില്ലാത്ത മായിക ലോകത്തേക്ക്...
ഒരു മുഴം കയറില്‍ ഏറി ...

Read more...