30 നവംബർ 2011

മൂത്തുമ്മയും കഫാലത്തും..

" മാനെ ഇജ്ജ് ബരണില്ലേ.... ഹജ്ജു കഴിഞ്ഞു വരാന്നു പറഞ്ഞിട്ട്.. "
" ഹജ്ജ് കഴിയാറില്ലല്ലോ മുത്തുമ്മാ .. "
" എന്താ അന്റെ പ്രസ്നം... ഇജ്ജ് ന്നോട് പറ "
" ന്റെ ഇകാമ ചോപ്പിലാണ്... പച്ചള്ള ; ബിശ്വസിക്കാന്‍ കൊള്ളണ 
  ഒരാളെ കിട്ടീട്ടു അയാളെ പേരില്‍ക്കു കഫാലത്ത് മാറ്റീട്ടേ 
  നിക്ക് ഇബടന്നു പോരാനോക്കൂ.. "

" ഇതാപ്പോ ഒരാന കാര്യം... അയിനെ പറ്റി ഇജ്ജ് ബെജാരവണ്ട.."
" എന്താ ങ്ങള് മാറ്റി തരോ.. "
" അയിനു പറ്റിയ ഒരാളെ മ്മള് സരിയാക്കി തരാ.. "
" ആരാ... മുത്തുമ്മാ "

" മ്മളെ മേമാന്റെ മോന്‍ കുഞ്ഞാപ്പു ണ്ട് അടുത്ത 
  ആയ്ച്ച അങ്ങട് ബരണു...  ഓന്‍ ലീഗിന്റെ കൊടിമരാ.. 
  ചോപ്പ് ന്നു കേട്ടാല്‍ കലിയാണ് ഓന്‍..
  ഓന്റെ പെരില്‍ക്കാക്കി കളാ...
ഓന് അതൊരു സഹായോമാകും..
  ഓനാവുമ്പോ ബിശ്വസിക്കാനും കൊള്ളാം...
Read more...

മുല്ലപ്പൂ വിപ്ളവം

അറബ് വിപ്ളവം ടുണീഷ്യയില്‍ നിന്നുമാണ് തുടങ്ങിയത്...
ടുണീഷ്യയുടെ ദേശീയ പുഷ്പമാണ്‌ മുല്ലപ്പൂ..
അത് കൊണ്ട് തന്നെ ഈ വിപ്ളവത്തെ
ജാസ്മിന്‍ റെവലൂഷന്‍ ( മുല്ലപ്പൂ വിപ്ളവം )
എന്ന് പത്ര മാധ്യമങ്ങള്‍ പേരിട്ടു വിളിച്ചു.
Read more...

28 നവംബർ 2011

ഇടി ; മിന്നലോടു കൂടി...

ഞാന്‍ പ്രവാസി...
ലക്ഷ്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലക്ഷങ്ങളില്‍ ഒരുവന്‍ ...
അതെ.. ഇവിടെ സ്വദേശി വല്‍ക്കരണം...
ഇത് വരെ " പുലി വരുന്നേ... പുലി വരുന്നേ..." എന്നായിരുന്നെങ്കില്‍
പുലി വന്നിരിക്കുന്നു... " നിതാകാത്തി "ന്റെ രൂപത്തില്‍ ...

നാട്ടിലേക്ക് മടങ്ങുവാന്‍ മാനസികമായി പലരും തയ്യാറെടുത്തു...
അപ്പോള്‍ ദേ കേള്‍ക്കുന്നു നാട്ടില്‍ നിന്നും...
" പുലി ഇറങ്ങി "എന്ന്.... സംഭവം അതന്നെ...
അവിടെ വിദേശ നിക്ഷേപം... 
വിദേശി വല്‍ക്കരണം എന്ന് തന്നെ സാരം...

ഊര്‍ജതന്ത്ര നിയമമനുസരിച്ച് വിപരീത ദിശകളില്‍
നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ ഇരട്ടിയാണ് എന്നാണു...
അത്തരമൊന്നാണ് വിദൂരമല്ലാത്ത ഭാവി 
കൈ നീട്ടി കാത്തിരിക്കുന്നതും...
Read more...

27 നവംബർ 2011

നോഹയുടെ പേടകം

അണക്കെട്ട് തകരട്ടെ..
തകരാതിരിക്കട്ടെ..
പണിയുന്നു ഞാനൊരു പേടകം..
നോഹയുടെ പേടകം പോല്‍ ഒന്ന്...

തിരയുന്നു ഞാന്‍ വലക്കകം
ഒരു ചിത്രമെങ്കിലും പകര്‍പ്പിനായി..
കിട്ടി എനിക്കിന്നത്...
പകര്‍പ്പവകാശമില്ലാതെ..
Read more...

24 നവംബർ 2011

മരണകുറിപ്പ്...

മക്കളെ...
അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം... നിക്ക് എഴുതാനും വായിക്കാനും 
അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാല്ലോ...
നിങ്ങളുടെ ജീവിതം കണ്ട ഏറ്റവും വലിയ അക്ഷരതെറ്റാണ് 
ഞാനെന്ന സത്യം നിങ്ങളെക്കാള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നു...
നിങ്ങളെ ജനിപ്പിച്ചത് എന്റെ മാത്രം തെറ്റാണ്...
ഒന്നും മനപ്പൂര്‍വമായിരുന്നില്ല. .. സംഭവിച്ചു പോയി..
ക്ഷമിക്കുക... നിങ്ങളുടെ രക്തത്തിനുടമയെന്ന നിലക്കെങ്കിലും...

ഞാന്‍ ഒരു യാത്ര പോകുന്നു..
ആര്‍ക്കും വേണ്ടാത്ത ഈ ശരീരം ഇവിടെ ഉപേക്ഷിച്ചു...!!
അറിയാം...
ചെയ്യുന്നത് പാപമാണ് എന്ന്... 
എന്റെ മുന്നില്‍ മറ്റു വഴികളില്ല... ഇതല്ലാതെ...
ജീവനുള്ള എന്റെ ശരീരം കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ല...
ചലനമറ്റാല്‍ പഠിക്കുന്ന പിള്ളാര്‍ക്ക് കൊടുത്താലെങ്കിലും 
ഒരു നേരത്തെ അന്നത്തിനുള്ള പണം ഈ ശരീരം നല്‍കും...
അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി അനുയായികള്‍ക്ക്
രക്തസാക്ഷിയെ കൊടുത്താലും നിങ്ങള്‍ക്ക് നാളുകളേറെ ജീവിക്കാം...
Read more...

23 നവംബർ 2011

പ്രളയം.. അതെന്റെ വിഷയമല്ല..!!!

അധികാര വര്‍ഗ്ഗം കുംഭകര്‍ണ്ണ നിദ്രയിലാണ്...
അനുയായി വര്‍ഗ്ഗം പാദ സേവനത്തിലും...
അണക്കെട്ട് തകരുമെന്ന ഭീതിയില്‍ അലയിട്ടു 
കരയുന്ന നിങ്ങള്‍ തന്‍ രോദനം കേള്‍ക്കാനേന്‍
കര്‍ണ്ണപടത്തില്‍ തിരുകി വെച്ച സാമഗ്രിയിലെ
മൈകള്‍ ജാക്സന്‍ പാട്ടും അനുവദിക്കുന്നില്ല...
കാരണം... നിങ്ങളുടെ രോദനത്തിന് സംഗീതമില്ല...
ഞാന്‍ ... ആടിതിമര്‍ക്കുന്ന യുവതയുടെ പ്രതീകം..

ഇത് നിങ്ങളുടെ വിധി.. എന്ത് ചെയ്യാം...
ഒന്നുകില്‍ കൈ മലര്‍ത്തി കണ്ണ് ചിമ്മണം..
അല്ലേല്‍ കൈകൂപ്പി ദൈവത്തോട് കേഴണം...
ഞാനെന്തു ചെയ്യാന്‍ ... നിങ്ങള്‍ക്ക് വേണ്ടി ...
ബാക്കി വെക്കാം രണ്ടു തുള്ളി കണ്ണ് നീര്‍ ...
നിങ്ങളുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍
ഈറന്‍ അണിയാന്‍ വേണ്ടി മാത്രം...
അതും കാമെറകണ്ണുകള്‍ എന്റെ കണ്ണീരൊപ്പാന്‍
വെളിച്ചം വീശുമെന്നുറപ്പ് വന്നാല്‍ ....
Read more...

21 നവംബർ 2011

കറങ്ങുന്ന ചക്രം.

ഇന്നേക്ക് (29/02/2012).... 973 നാള്‍ ...
എണ്ണം പറഞ്ഞ ദിനരാത്രങ്ങള്‍ ...
ഈ മരുഭൂമിയുടെ വെയിലും ചൂടും കൃത്രിമ ശീതവും 
എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട്...

ദിവസത്തിന്റെ പാതിയോളം
ഈ നാല് ചുവരുകക്കുള്ളിലെ
പരിചിതമായ ; എന്നാല്‍ 
ഇന്നും ഇഴുകി ചെരാനാവാത്ത
തണുത്ത കാറ്റും..
രാവിനെ പോലും പകലാക്കി മാറ്റുന്ന
പ്രകാശ പ്രവാഹവും..
എന്റെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിട്ട്..
Read more...

മനസ്സ്

നീ പറഞ്ഞത് പോലെ എന്റെ മനസ്സ്
ഒരു ചില്ല് ജാലകം തന്നെയാണ്..
ആ ജാലകം പതിയെ തുറന്നു വന്നവരും
അക്ഷമയോടെ ഉടച്ചു കയറി വന്നവരും
എനിക്ക് ചുറ്റുമുണ്ട്...
നീ...
ആ ചില്ല് ജാലകതിനുമപ്പുറം നിന്ന്
എന്നിലെ എന്നെ കാണാന്‍ ശ്രമിക്കുന്നു...
പക്ഷെ...
പകല്‍ വെട്ടത്തില്‍ നീ വ്യക്തമായി 
കാണുന്ന എന്റെ രാത്രിയുടെ രൂപം 
മഞ്ഞു വീണു മറഞ്ഞ ജാലകം വഴി 
നിനക്ക് കാണാന്‍ ആവുന്നില്ല...
അവ്യക്തമായ ആ രൂപം നോക്കി 
നില്‍ക്കയാണ്‌ ഇന്നും നീ..
ഞാന്‍ എന്തെന്നറിയാതെ..
എന്നുള്ളിലെ നോവുകള്‍ 
എന്തെന്നറിയാതെ...

പ്രേരണ : Hakeem Cheruppa Mons
Read more...

19 നവംബർ 2011

വേവ്...

മൂന്നു കല്ല്‌ വെച്ച് കൂട്ടിയ അടുപ്പില്‍
മുന്നായി അരി വെച്ചുമ്മയുണ്ടാക്കിയ
ചോറുംകലത്തില്‍ മരക്കയിലിട്ടിളക്കിയെടുത്ത
ഏതാനും വറ്റുകള്‍ നോക്കി ഉമ്മ പറഞ്ഞു...
"വെന്തു മോനെ... "

രണ്ടു വറ്റില്‍ എല്ലാ വറ്റുകളുടെയും ജാതകം
വായിച്ച ഉമ്മയുടെ സെന്‍സെസ് അന്നേ എന്നില്‍
കൗതുകം ഉണര്‍ത്തി...
ഒപ്പം ആ വറ്റുകള്‍ക്കിടയിലെ സമത്വവും...

ഇന്ന് നീല നാളത്തിന് മുകളിലെ "കൂ"കറില്‍ നിന്നും 
എണ്ണം പറഞ്ഞ കൂക്കലുകള്‍ക്കൊടുവില്‍
സഹമുറിയന്‍ ബാത്‌റൂമില്‍ നിന്നും വിളിച്ചു പറഞ്ഞു..
" പണ്ടാരടങ്ങാന്‍ ... അതൊന്നു ഓഫ്‌ ചെയ്യ്..
അല്ലേല്‍ ഒരിത്തിരി പഞ്ചാര വെള്ളത്തിലിട്ടു 
ഇപ്പുറത്തെ കുറ്റിന്മേല്‍ വേവിക്ക്.."
Read more...

ആര്‍ത്തിയലലിതെന്‍ അതിജീവനം...!!!

അറിവീലെനിക്കെന്റെ മരണം എന്നെന്നു-
മതിനാലെനിക്ക് ജീവിക്കണമാ നാള്‍ വരെയും..
മാറും മുടിയും വളര്‍ന്ന പെണ്മക്കള്‍ ഉണ്ടെന്നിരിക്കെ-
മണ്ണില്ലെനിക്കൊരു മറതീര്‍ക്കുവാനവര്‍ക്കായ്..
മല്ലയുദ്ധം ചെയ്തു നേടുമാ ഭൂമിയില്‍ ഇല്ലെനിക്ക്
നാളേറെയെന്നറിവില്ലാതെയല്ല പടവെട്ടിയതോന്നുമേ..

മാരനകലും പെണ്ണിനും മാറില്‍ ചെര്‍ന്നുറങ്ങും കുഞ്ഞിനും
വെള്ളം തോരാത്ത മറ്റു മക്കള്‍ക്കും മാലകണ്ണുള്ള 
പകല്മാന്യരുടെ മൂര്‍ച്ചയുള്ളരാ കണ്ണു തട്ടാതെ 
കേറിക്കിടക്കാനൊരു കൂര വേണം...
Read more...