ആമുഖം.

ഞാന്‍ എഴുതി തുടങ്ങുന്നു.
ആദ്യമായിട്ടല്ല.. മുമ്പും എഴുതിയിട്ടുണ്ട്...
ഉമ്മാന്റെ കാരുണ്യം കൊണ്ട് പലപ്പോഴായി വെളിച്ചം കണ്ടിട്ടുമുണ്ട്..!!!

ഈയുള്ളവന്റെ ഏറെ നാളത്തെ അധ്വാനം ഒരു നേരത്തെ ചായക്ക് പോലും തികയാതെ വന്നതിലുള്ള നീരസത്താല്‍ നിറുത്തി വെച്ചതായിരുന്നു.. പിന്നെ എന്തിനിപ്പോള്‍ വീണ്ടും...? എന്ന ചോദ്യം ചിലരില്‍ നിന്നെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു. ഉത്തരം ലളിതം... അത് വഴിയെ മനസ്സിലായിക്കോളും...!!!

കുറിച്ചിടാന്‍ തീച്ചൂളയില്‍ ഉരുക്കിയെടുത്ത ജീവിതാനുഭവങ്ങളുടെ മുതല്‍ കൂട്ടില്ലെനിക്ക്.. കൂട്ടിനുള്ളതോ മുതല്‍ മുടക്കില്ലാത്ത ആഗ്രഹങ്ങളുടെ ആകാശ ഗോപുരങ്ങള്‍ മാത്രവും..!!! അക്ഷരമാം സാഗരത്തില്‍ മുത്തും പവിഴവും മുങ്ങിയെടുക്കാന്‍ നല്ലൊരു മുക്കുവനില്ല എന്നില്‍ ..  കടലമ്മയുടെ കാരുണ്യം കൊണ്ട്  എന്റെ മാനസതീരത്ത് അണയുന്ന ശംഖും ചിപ്പിയും കൊണ്ട് ഞാന്‍ കോര്‍ക്കാന്‍ ശ്രമിക്കുന്ന മാലയ്ക്കു ചന്തം കുറവായിരിക്കുമെന്ന്  മറ്റാരെയാക്കാള്‍  നന്നായി എനിക്കറിയാം.. എങ്കിലും.. കാക്കക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞായിരിക്കട്ടെ...!!!

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നില്ലെങ്കിലും ആഗ്രഹിക്കുന്നു.. അല്ല.. ഒന്നാഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ..? ഒന്നുമില്ലേലും ഞാന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടതല്ലേ..?

സ്നേഹപുരസ്സരം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
നിങ്ങളുടെ സ്വന്തമല്ലാത്ത സക്കീര്‍ ...
Read more...