15 നവംബർ 2012

ഉറങ്ങാത്ത കൂട്ടുകാരന്‍

ഓര്‍മ്മ വെച്ച നാള്‍ തൊട്ടു നീ എന്റെ ചുറ്റുപാടുകളില്‍ ഉണ്ട്...
എന്റെ ഓരോ വളര്‍ച്ചയും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയത് നിന്റെ ഹൃദയമിടിപ്പുകള്‍ ആണ്... 

ഞാനിന്നുമോര്‍ക്കുന്നു... ഞാന്‍ നിന്നെ ആദ്യം കണ്ട നാള്‍ ... അല്ല... എനിക്കും മുമ്പേ പിറന്ന നിന്നെ തിരിച്ചറിഞ്ഞ നിമിഷം.... നടക്കാന്‍ പഠിച്ച കാലത്ത്... വലതു കയ്യാല്‍ എന്നെ പിടിച്ചു നടക്കുന്ന അച്ഛന്റെ ഇടതു കയ്യില്‍ പിടിവിടാതെ നീയുണ്ടായിരുന്നു... 

എന്നെ നോക്കുന്നതിനിടയിലും ഇടയ്ക്കിടയ്ക്ക് അച്ഛന്‍ നിന്നെ ശ്രദ്ധിക്കാന്‍ മടി കാണിച്ചിരുന്നില്ല... കുറച്ചു സമയം കളിക്കുമ്പോഴേക്കും എന്നെ കൈ വിടുവിച്ചു പോകുന്ന അച്ഛന്‍ നിന്നെ മാത്രം കൂടെ കൂട്ടുന്നത് കണ്ടു പലപ്പോഴും എനിക്ക് നിന്നോട് അസൂയ തോന്നിയിട്ടുണ്ട്... !










അച്ഛന്റെ ഇടതു കയ്യില്‍ നിന്നുമിറങ്ങാന്‍ കൂട്ടാക്കാത്ത നിന്നെ... കുളിക്കടവില്‍ വെച്ച് അച്ഛന്‍ നിന്നെ താഴെ വെച്ചതു ഞാന്‍ കണ്ട ആ ദിവസം... വീണു കിട്ടിയ അവസരം നോക്കി നിന്നെ ഞാന്‍ കുത്തി നോവിച്ചത് നീ ഓര്‍ക്കുന്നുവോ..? നീയതോര്‍ത്താലും ഇല്ലെങ്കിലും അക്കാരണത്താലെന്നെ അച്ഛന്‍ തല്ലിനോവിച്ചതിന്നും ഞാന്‍ ഓര്‍ക്കുന്നു...! 

ഞാന്‍ ചെല്ലുന്നിടത്തെല്ലാം നീയുണ്ടായിരുന്നു... പല രൂപത്തിലും... പല ഭാവത്തിലും... ആണായി പിറന്നവരുടെയൊക്കെ കയ്യില്‍ തൂങ്ങി നീ ചിരിക്കുമ്പോള്‍ എനിക്ക് നിന്നോട് ദേഷ്യമായിരുന്നു... പക്ഷെ... 

ഒന്നാം ക്ലാസില്‍ ഞാന്‍ ഒന്നാമനായ ആ നാള്‍ ... അച്ഛനൊപ്പം വന്നു നീയെന്റെ കൈ പിടിച്ച അന്ന് തൊട്ടു എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നി... അതില്‍ പിന്നെ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് നിന്നെ നോക്കി "നാശം" എന്ന് പിറുപിറുക്കുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് സഹതാപമായിരുന്നു... ഒപ്പമവരോട് വെറുപ്പും...!

രാപകലില്ലാതെ ഓടുന്ന നിന്നോടൊപ്പം ഓടി തളര്‍ന്നു ഉമ്മറപ്പടിയില്‍ ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ ചുമരില്‍ തൂങ്ങി നിന്ന് ശബ്ദമുണ്ടാക്കി ഉണര്‍ത്തി,.. കിടപ്പ് മുറിയില്‍ പോയി കിടക്കാന്‍ ഓര്‍മ്മിപ്പിച്ചതും നീയായിരുന്നില്ലേ.? 

സ്കൂളിലും കളിക്കളത്തിലും ഒക്കെ എന്റെ കൂട്ടുകാര്‍ക്കിടയില്‍ അഭിമാനപൂര്‍വ്വം നിന്നെ പരിചയപ്പെടുത്തിയ ദിവസം ഓര്‍ക്കുന്നുവോ നീ..? 

അന്ന് നിന്നെ കുറിച്ച് ഞാന്‍ പൊങ്ങച്ചം പറഞ്ഞതാണ് എന്ന് പറഞ്ഞ പാറുവിന്റെ ചെവിക്കു പിടിച്ചു ഞാന്‍ തിരുമ്മിയതും... നിന്നെ ഞാന്‍ പരിചയപ്പെടുത്തിയപ്പോള്‍ പുറം തിരിഞ്ഞു നിന്ന നാസറിന്റെ തലമണ്ടക്കിട്ടു കൊട്ടിയതും... ബലം പ്രയോഗിച്ചു നിന്നെ എന്നില്‍ നിന്നകറ്റാന്‍ ശ്രമിച്ച ആ തടിമാടന്‍ അപ്പുവിന്റെ അടുത്ത് നിന്നും നിന്നെയും കൊണ്ട് കുതറി ഓടിയതും... അകലെ നിന്നവനെ കല്ലെടുത്തെറിഞ്ഞതും ഒക്കെ നീയിന്നോര്‍ക്കുന്നുവോ..? 

നിന്റെ ബലത്തിലാണ് ഞാന്‍ അവര്‍ക്ക് മുമ്പില്‍ അഹങ്കരിച്ചതെന്നതിനാല്‍ തന്നെ....നിന്നെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറുമായിരുന്നില്ല...! എല്ലാം ഇന്നലെയിലെന്ന പോലെ എനിക്കോര്‍മ്മയുണ്ട്...

പതിയെ പതിയെ നീ എന്റെ സന്തത സഹചാരി ആയി മാറിയപ്പോള്‍ നമ്മള്‍ക്കിടയില്‍ വല്ലാത്തൊരടുപ്പം ഉണ്ടായതറിഞ്ഞിരുന്നോ നീ...? 

ഞാന്‍ വലതുകൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന നിന്ന നോക്കുമ്പോഴെല്ലാം ഇടതു കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് കളിക്കാന്‍ പോകുവാനുള്ള സമയമായെന്ന് എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു നീ...

ഊണിലും ഉറക്കിലും യാത്രയിലും ഒക്കെ... എന്തിനധികം പറയണം.. കുളിക്കുമ്പോഴും കക്കൂസില്‍ പോകുമ്പോള്‍ വരെ നീ എന്റെ കൂടെ വന്നില്ലേ...? 

നമുക്കിടയിലെ മറയില്ലാത്തൊരു കൂട്ടുകെട്ട് കണ്ടു അമ്മ പലപ്പോഴും എന്നെ വഴക്ക് പറഞ്ഞപ്പോള്‍ പല രാത്രികളിലും വിഷമത്തോടെയെങ്കിലും നിന്നെ കൈവിടുവിച്ചിട്ടുണ്ട് ഞാന്‍ ... എന്നിട്ടും... നേരം പുലരുമ്പോള്‍ ... എന്നോട് കൂട്ടുകൂടാന്‍ നീ മടി കാണിച്ചില്ല...!

ഒരിക്കല്‍ എന്നോടൊപ്പം മുങ്ങിക്കുളിച്ചതിന്റെ പേരില്‍ മൂക്കില്‍ വെള്ളം കയറി ചീരാപ്പ് പിടിച്ച നിന്നെയും കൂട്ടി അടുപ്പിനടുത്ത് പോയി നിന്ന് ആവി കൊള്ളിച്ചു ഞാന്‍ ,... 

ക്ഷീണം കൊണ്ട് കിതച്ചു നീ കിടപ്പിലായപ്പോള്‍ നിന്റെ കാലുകള്‍ തിരുമ്മി തന്നു, പിന്നില്‍ നിന്നും വേഗത്തില്‍ തള്ളി നിന്നെ നടത്തിയതോര്‍മ്മയുണ്ടോ.. അങ്ങിനെ നടന്നു വന്ന നീ പിന്നെ ഉഷാറായി വീണ്ടുമെന്നെ കൈപിടിച്ച് നടന്നതും ഇന്നുമോര്‍മ്മയില്‍ സുഖം നല്‍കുന്നു...!

നിന്നെ കുളിപ്പിച്ച വകയില്‍ എനിക്കും കിട്ടി അച്ഛന്റെ കയ്യില്‍ നിന്ന്... കണ്ണീന്ന് പൊന്നീച്ച പറക്കുന്ന പോലെ രണ്ടെണ്ണം...! അത് നീ കണ്ടതേയില്ല... കാരണം അപ്പോള്‍ ഞാന്‍ കിടപ്പ് മുറിയിലും നീ അടുക്കളയിലുമായിരുന്നല്ലോ...!

കാലം കടന്നു പോയി... 
എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നീയെനിക്കൊപ്പം നിന്നു...

പരീക്ഷ സന്ദര്‍ഭങ്ങളില്‍ ... ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ... അങ്ങിനെ... പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരുപാട് സന്ദര്‍ഭങ്ങളില്‍ പലപ്പോഴും എന്നെ വിഷമിപ്പിക്കുകയും അതിലേറെ എന്നെ സഹായിക്കുകയും ചെയ്തു നീ...!

നിന്നെ ആശ്രയിച്ചു എന്തെല്ലാം നേട്ടങ്ങള്‍ ഞാന്‍ കൊയ്തു...? നിന്റെ ധൃതി കാരണം എനിക്കെന്തൊക്കെ നഷ്ടപ്പെട്ടു...? പഴിക്കാനും പുകഴ്ത്താനും പോന്ന പലതും ഇന്നും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നുണ്ട്...

ഒടുവില്‍ ... പ്രാരാബ്ദ പെട്ടിയുമായി കടല് കടന്നു വന്നപ്പോഴും നീയെന്റെ കൂടെ പോന്നു... ഇവിടെ വന്നു എന്റെ ജീവിത രീതിയെ തിട്ടപ്പെടുത്തുന്നതില്‍ നീ പ്രധാന പങ്കു വഹിച്ചു... ഞാന്‍ ഗാഢമായി ഉറങ്ങിയപ്പോഴും ഉറങ്ങാതെ കൂട്ടിരുന്ന്‍....,... എനിക്ക് ഓഫീസില്‍ പോകാന്‍ സമയമായാല്‍ എന്നെ വിളിച്ചുണര്‍ത്തി നീ... 

നിന്നോട് ഞാനാവശ്യപ്പെട്ട സമയത്ത് ഒക്കെയും നീ എന്നെ ഉണര്‍ത്തി... ഉണര്‍ത്താന്‍ ശ്രമിച്ച നിന്റെ തലമണ്ടക്കിട്ടു കൊട്ടി മിണ്ടാതിരുന്നു കൂടെ നിനെക്കെന്നു പിറുപിറുത്തിട്ടുണ്ട് പലപ്പോഴും ഞാന്‍ ... ഒരു നീരസവുമില്ലാതെ നീ വീണ്ടുമെന്നെ വിളിച്ചുണര്‍ത്തി... ഇന്നും നീ എനിക്കൊപ്പം തന്നെയല്ലേ പ്രിയ കൂട്ടുകാരാ... 

രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നിന്റെ മുഖമുദ്ര ആയിരുന്നു...! സാങ്കേതിക വളര്‍ച്ചയുടെ പിറകെ ഞാന്‍ പോയപ്പോഴും പുത്തന്‍ രൂപത്തില്‍ വന്നു എനിക്കൊപ്പം നിന്നു നീ.. പ്രിയനേ... കാലം സാക്ഷി... നീ തന്നെ കാലത്തിന്റെ..., എന്റെ സമയത്തിന്റെ കാവല്‍ ഭടന്‍ ...! 

എന്റെ കാലം കഴിഞ്ഞാലും നീ ഇവിടെയൊക്കെ തന്നെ കാണും... അറിയാം.. നിനക്ക് മരണമില്ലെന്ന്...  എന്റെ ഹൃദയമിടിപ്പ്‌ നിലക്കുമ്പോഴും... നിന്റെ ഹൃദയമിടിപ്പ്‌ നില്‍ക്കില്ലെന്ന ഉറപ്പില്‍ .... 

ഇന്നലെ വരെയും... വാച്ച്, ടൈം പീസ്‌, ഘടികാരം... അങ്ങിനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നീയെനിക്ക് തോഴനായി...  ഇന്ന്... എന്റെ മൊബൈല്‍ ഫോണിലൂടെയും നീയെനിക്കൊപ്പമുണ്ട്... എന്റെ സമയത്തിന്റെ പാറാവുകാരനായി... 

ആ നിനക്കായ്‌,.. നിന്നെ കുറിച്ച് പറയാനായി ഒരല്‍പം സമയം ഞാന്‍ ചിലവഴിച്ചു എന്നതിലുള്ള സന്തോഷത്താല്‍ ഞാനുറങ്ങുന്നു...@!!! 

....ശുഭം....
Read more...

27 ജൂൺ 2012

ഇതളടര്‍ന്ന കുസുമങ്ങള്‍

പകലധ്വാനം കഴിഞ്ഞ സൂര്യന്‍ പടിഞ്ഞാറന്‍ കുന്നിന്‍ മറവിലെവിടെയോ തളര്‍ന്നു തേങ്ങുന്നു... മൂകസാക്ഷിയായ ചന്ദ്രന്‍ മേഘക്കീറുകള്‍ക്കുള്ളില്‍ നിറം മങ്ങി നിന്നു... ഇരുള്‍ വീണ ഇടവഴിയില്‍ കണ്ണുംനട്ടെത്ര സമയമങ്ങിനെ ഇരുന്നുവെന്നറിയില്ല... ഉമ്മറം വരെ വീശി വന്നൊരു കാറ്റിനോട് ഘടികാരസൂചികള്‍ കുശലം പറഞ്ഞപ്പോഴാണ് രേണുക തന്നെ പുണര്‍ന്നിരുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയായത്...


ഓര്‍മ്മകള്‍ മാത്രം പ്രവേശിക്കുന്ന ആ കൊച്ചു വീട്ടില്‍ ഏകയായ്‌ താമസിക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി...? കരുത്തുള്ള ഒരാണ്‍തുണയില്ലാതെ...!!! കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു കൊടുവാളിന്റെ കൂട്ടില്ലാതെ...!!! കുരക്കാന്‍ പോയിട്ടോന്നു മോങ്ങാന്‍ പോലും കഴിയുന്നൊരു നായ പോലും ഉമ്മറത്തില്ലാതെ...!!!


സെകന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളാര്‍ തന്നെ നോക്കി എന്തോ അടക്കം പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവാമവള്‍ പാതിയിലടര്‍ന്നു വീണ ഓര്‍മ്മപുതപ്പുമായകത്തേക്ക് കയറിയത്... വാതില്‍പൊളി മുറിക്കകത്തെ ഇരുട്ടിനെ മറക്കും വരെയും അവളെന്തൊക്കെയോ അവ്യക്തമാം വിധം പുലമ്പുന്നുണ്ടായിരുന്നു... ഒരു പക്ഷെ... തന്നെ ക്രൂരമായി വേട്ടയാടിയ വിധിയെ ശപിക്കുകയായിരുന്നിരിക്കണം... വിധി...!!! രേണുവിനെ സംബന്ധിച്ചിടത്തോളം കഴിച്ചു തീരാത്ത അനുഭവങ്ങളുടെ കൈപുനീരുള്ള കഷായം...!!!


ഉറക്കത്തെ തിരഞ്ഞാണ് അവളുടെ കണ്ണുകള്‍ ജനാലക്കരികിലേക്ക് നീണ്ടത്... കാഴ്ച കയറിപ്പിടിക്കാന്‍ ശ്രമിച്ച്ചിട്ടും തെന്നിനീങ്ങുന്ന മേഘങ്ങളുടെ മറവില്‍   മടിപിടിച്ച് നിന്ന ചന്ദ്രന്‍ പിടിതരാതിരുന്നത് കൊണ്ടാവാം അകക്കണ്ണ് ഓര്‍മ്മകള്‍ക്ക് പിറകെ വീണ്ടുമൊരോട്ട പ്രദക്ഷിണത്തിനൊരുങ്ങിയത്...

Read more...

02 ഏപ്രിൽ 2012

"...അവസാനിപ്പിക്കും മുമ്പേ അടയാളം വെച്ചാല്‍ 
കണ്ടെത്തും മുമ്പേയുള്ള തിരച്ചിലൊഴിവാക്കാം..."
...................................സക്രു.............
Read more...

01 ഏപ്രിൽ 2012

"...അവകാശങ്ങള്‍ക്ക് വേണ്ടിയല്ലാതെ കടമകള്‍ക്ക്  
വേണ്ടി ഒരിക്കലും സമരങ്ങള്‍ ഉണ്ടായി കാണാറില്ല..."
.......................................സക്രു.........
Read more...

31 മാർച്ച് 2012

"...എത്ര വലിയ സംഖ്യയിലും പത്ത് അക്കങ്ങള്‍ മാത്രമേ കാണൂ... 
ആവര്‍ത്തനമില്ലെങ്കില്‍ ഒരു സംഖ്യയും പത്തക്കത്തില്‍ 
കൂടുകില്ലെന്നതാണ് ഗണിതശാസ്ത്രത്തിന്റെ കൗശലം..."
................................................സക്രു...........
Read more...

30 മാർച്ച് 2012

"...ഞാനൊരു നല്ല പാട്ടുകാരനല്ല... അത് കൊണ്ട് തന്നെ...
എന്നെങ്കിലുമെന്റെ സ്വരം നന്നാകുമെന്ന് പ്രതീക്ഷയുമില്ല..."
...................................................സക്രു...............
Read more...

29 മാർച്ച് 2012

നോവ്‌

...
നിറഞ്ഞു തുളുമ്പിയ 
കണ്ണീരിനെ സാഹസപെട്ടു
ശാസിച്ചു നിറുത്തി
പാടില്ലെന്നോതി ഞാന്‍ ...
അര്‍ഹതയില്ലാത്തതാശിച്ച
വിലക്കെടുത്ത നോവിനെ
അര്‍ഹിക്കുന്നു നീയെന്ന
താക്കീതും നല്‍കി ഞാന്‍ ...
.......സക്രു......
Read more...

25 മാർച്ച് 2012

വിപ്ളവം

" സമത്വം എന്നത് നിയമത്തില്‍ ഉണ്ടാവുകയും
നീതിയില്‍ നടപ്പാക്കാതെ വരികയും ചെയ്യുമ്പോള്‍
സ്വേച്ചാധിപതികള്‍ക്ക് നേരെ വിപ്ളവം ജനിക്കുന്നു... "
.............................................. *** ... സക്രു ... ***
Read more...

24 മാർച്ച് 2012

...
"...ചിന്തകള്‍ പ്രവര്‍ത്തിയിലേക്ക് കൂടുമാറും വരെയുള്ള
സമയം തിരുത്തുവാനുള്ള അവസരം നിലനില്‍ക്കുന്നു... "

...........................................................സക്രു......
Read more...

23 മാർച്ച് 2012

"...കാല്‍ച്ചുവട്ടില്‍ ഞെരിപിരികൊള്ളുന്ന മണ്‍തരിയുടെ ശക്തിയെ നാം
തിരിച്ചറിയുന്നത് അവയിലൊരുതരി 
കണ്ണില്‍ വീഴുമ്പോള്‍ മാത്രമാണ്..."
.................................................................സക്രു.........
Read more...

22 മാർച്ച് 2012

"...കടലോളം ചെല്ലുമ്പോള്‍ പുഴയെ പോലെ 
കായലും കഥയായി മാറുന്നു... "
....................................സക്രു............
Read more...

21 മാർച്ച് 2012

"...കളവിനിരയായവനുണ്ടാകുന്ന നഷ്ടബോധത്തേക്കാൾ
വലുതാണു കളവു ചെയ്തവനുണ്ടാകുന്ന കുറ്റബോധം.... "

.......................................................സക്രു........
Read more...

20 മാർച്ച് 2012

"... ഒരു കണ്ടുപിടുത്തവും ഇന്ന് വരെ ഉണ്ടായിട്ടില്ല... 
ഒരിക്കലെങ്കിലും പരീക്ഷിക്കപ്പെട്ടു കൊണ്ടല്ലാതെ ..."
..........................................സക്രു......
Read more...

19 മാർച്ച് 2012

"...ഇന്നിന്റെ അനുഭവകുറിപ്പുകള്‍ നാളെയുടെ 
ചരിത്രപുസ്തകങ്ങള്‍ ആയി മാറുന്നു... "
........................................സക്രു.............
Read more...

18 മാർച്ച് 2012

"...നിയന്ത്രിക്കാനൊരാള്‍ ഉണ്ടാവണമെന്നത് പ്രപഞ്ചത്തിനെന്ന പോലെ
പ്രജകള്‍ക്കും നിലനില്പ്പിനു അത്യാവശ്യമായ അടിസ്ഥാന ഘടകമാണ്..."

....................................................................................സക്രു.........
Read more...

17 മാർച്ച് 2012

"...ഒരു ആയുധവും മൂര്‍ച്ച കൂടുന്നില്ല... 
മറ്റൊന്നിനോട് ഉരസിയട്ടല്ലാതെ..."
...............................സക്രു.............
Read more...

16 മാർച്ച് 2012

പരസഹായം...

"ഇന്നുവരെ ആരുമീ ഭൂമിയില്‍ ജീവിച്ചിട്ടില്ല... 
പരസഹായം ലഭിചിട്ടല്ലാതെ... "
..............................................സക്രു........
Read more...

15 മാർച്ച് 2012

"...ഉറങ്ങിക്കിടക്കുമെന്‍ സ്നേഹതന്ത്രികളെ തൊട്ടുണര്‍ത്തിയ പ്രിയേ...
ഹൃദയത്തിനകത്തളങ്ങളില്‍ നിന്നും ചാലിചെടുത്ത  സ്നേഹത്തിന്റെ
ഒരായിരം പനനീര്‍ പൂക്കള്‍ 
നിനക്കായി സമര്‍പ്പിക്കുന്നു ഞാന്‍ ... "
...............................................................................സക്രു..........
Read more...

14 മാർച്ച് 2012

സംഖ്യ ബലത്തിലൂടെ... സംഘബലം എന്നോരാശയം...

"... പൂജ്യത്തിനു ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ അതിനൊട്ടും വിലയില്ലാ... 
എന്നാലവര്‍ ആരെയെങ്കിലും കൂട്ടുപിടിച്ചാല്‍ അവരില്‍ കൂടുന്ന 
ഓരോ പൂജ്യത്തിനും മൂല്യം എത്രയോ ഇരട്ടിയാവുന്നു.... "
..........................................................സക്രു.......
Read more...

13 മാർച്ച് 2012

".....മനുഷ്യനേക്കാള്‍ മതത്തിന് പരിഗണന കൊടുക്കുമ്പോള്‍ ...
മദം പൊട്ടിയ ആന പാപ്പാനെ മറക്കുന്ന അവസ്തയുണ്ടാകുന്നു... "
........................................................................സക്രു.........
Read more...

12 മാർച്ച് 2012

"...ഇന്നലെ എച്ചിലാവാതെ മാറ്റി വെച്ചതാണ്  
ഇന്നേക്ക് മിച്ചവും നാളേക്ക് മെച്ചവുമാകുന്നത്... "
..............................................സക്രു...........
Read more...

11 മാർച്ച് 2012

" ..ഇന്നലെയുടെ ഓര്‍മ്മയിലെ പനനീര്‍പൂ തലോടവേ തണ്ടില്‍
ഒളിച്ചു നിന്ന മുള്ള് 
ഉള്ളില്‍ ഒരു പോറലേല്‍പ്പിക്കുന്നുവോ...?"
.....................................................സക്രു.........
Read more...

10 മാർച്ച് 2012

തനിയാവര്‍ത്തനം

"..... മുത്തശ്ശി വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നു...
പേരക്കിടാവ് ടച് സ്ക്രീനില്‍ തൊട്ടു, തോണ്ടി, തലോടുന്നു... 
അനുകരണ ഭാവത്തോടെ പഴമയുടെ ശീലങ്ങള്‍
പുത്തന്‍ കുപ്പായമിട്ട് നമ്മിലേക്ക്‌ വരുന്നത് കാണുമ്പോള്‍
ഭൂമി ഉരുണ്ടതെന്നു പറയുന്നതെത്ര സത്യം അല്ലെ...?...."
........................................................ സക്രു.....
Read more...

09 മാർച്ച് 2012

" ...... ഓര്‍മ്മയ്ക്ക്‌ മേല്‍ മറവി നെയ്തുകൂട്ടിയ ചിലന്തിവല തകര്‍ക്കാനുള്ള
ശ്രമത്തിനിടെ 
മാറാലയുടെ പശ മനസ്സിലുടക്കുന്നു.... "
...................................... സക്രു....
Read more...

08 മാർച്ച് 2012

" ആഴിയിലൊരു തുള്ളി വീണാല്‍ ...
അതതിലലിഞ്ഞു അപ്രത്യക്ഷമാകും... എന്നാല്‍ ... 
അതേ തുള്ളി വീഴുന്നതൊരു ഇലത്തൂമ്പിലെങ്കില്‍ ...
ഭംഗിയോടെ അത് ശ്രദ്ധിക്കപ്പെടും... "
................................സക്രു..........
Read more...

07 മാർച്ച് 2012

" ഇന്നലെയുടെ ഉറക്കമില്ലായ്മയുടെ കാരണം തേടി 
അലയുമ്പോള്‍ ഇന്നിന്റെ ഉറക്കം കൂടി നഷ്ടമാകുന്നു... "
...........................................................സക്രു................
Read more...

06 മാർച്ച് 2012

" സ്ത്രീ പ്രതികരിക്കാതിരിക്കുമ്പോഴാണ്  
പുരുഷന്‍ പ്രതിയാക്കപ്പെടുന്നത്... "
........................സക്രു................
Read more...

05 മാർച്ച് 2012

പിഴവ്

" .... പിഴവുകള്‍ സര്‍വ്വസാധാരണം, പിഴയും സാധാരണം ; 
എന്നാല്‍ ചില പിഴവുകള്‍ക്ക് പിഴ ഇടുവാനോ ഈടാക്കുവാനോ 
ആകില്ലെന്നതാണ് പിഴവിനുള്ള ഒരേയൊരു പിഴവ്... "

..............സക്രു................
Read more...

04 മാർച്ച് 2012

മതഭ്രാന്ത്‌

"വിശുദ്ധമായ മനസ്സുള്ള അന്യമതസ്ഥന്‍ കയറിയാല്‍ അശുദ്ധമാകുവാന്‍ മാത്രം വിശുദ്ധിയെ പ്രാര്‍ഥനാലയങ്ങള്‍ക്കൊള്ളൂ എന്നത് ഒരു വിശ്വാസമായി മാറുമ്പോള്‍ ... അതിന്റെ പേരില്‍ ശുദ്ധികലശം നടത്തുമ്പോള്‍ .... മാത്രം .... " മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " എന്ന കാള്‍ മാര്‍ക്സിന്റെ തത്വം അര്‍ത്ഥവത്താകുന്നു..."
................................................................സക്രു....
Read more...

03 മാർച്ച് 2012

"സഖേ... മൌനത്തിനു നിശബ്ദതയെ ഭേദിക്കാനാവില്ലെന്നതു
സത്യമെങ്കില്‍ .... നിനക്കെന്നെ വേദനിപ്പിക്കാനുമാവില്ല... "
...............................................................സക്രു.........
Read more...

02 മാർച്ച് 2012

" ...........താഴെ നിന്ന് ഉയരത്തിലേക്ക് നോക്കുമ്പോള്‍ കൌതുകമാണ്... 
പക്ഷെ... ഉയരത്തില്‍ നിന്നും താഴെ നോക്കുമ്പോള്‍ ഉള്‍ക്കിടിലമാണ്... "

.................................................. സക്രു.....
Read more...

01 മാർച്ച് 2012

കീബോര്‍ഡ്‌ വിപ്ളവം

......സഹതാപമെന്ന വികാരം സാന്ദര്‍ഭികവും നൈമിഷികവുമാകുമ്പോള്‍ കീ ബോര്‍ഡില്‍ രണ്ടോ മൂന്നോ ക്ലിക്ക് ല്‍ അവസാനിപ്പിക്കാവുന്ന ആത്മനൊമ്പരത്തില്‍ അപ്പുറം ഒന്നും, ഒന്നിനും കഴിയുന്നില്ല... 
...........................................സക്രു......
Read more...

29 ഫെബ്രുവരി 2012

" ചോദ്യങ്ങള്‍ക്ക് വ്യക്തമായ, ദഹിക്കത്തക്ക വിധം ഉത്തരം 
കിട്ടും വരെയും സംശയം തികട്ടി കൊണ്ടേയിരിക്കും... "
........................................................ സക്രു...
Read more...

28 ഫെബ്രുവരി 2012

"...ആകാശം മുഴുവന്‍ പറക്കുന്ന പക്ഷിക്കും 
ഉറങ്ങാന്‍ ഭൂമിയുടെ താങ്ങ് കൂടിയേ തീരൂ.."

................................സക്രു.........
Read more...

27 ഫെബ്രുവരി 2012

" ബാപ്പാ... നമ്മെ ഒരാള്‍ കാണുന്നു...!!! "

തസ്കരനായ അബ്ദു സഹായിയില്ലാത്ത ഒരു ദിവസം മകനായ യാസറിനെയും
കൂട്ടി മോഷണത്തിനായി യാത്ര തിരിക്കുന്നു... യാത്രക്കിടയില്‍ 
മോഷണം നമ്മുടെ കുടുംബതൊഴില്‍ ആണെന്നും തനിക്കു ശേഷം ആ പാരമ്പര്യം നിലനിറുത്തേണ്ടത് നീയാണെന്നും ഇന്ന് നിന്റെ കന്നിമോഷണമാണെന്നും മോഷണം എപ്പോള്‍ , എവിടെ, എങ്ങിനെ നടത്തണമെന്നൊക്കെ മകന് പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു... മറ്റു നിര്‍വാഹമില്ലാതെ യാസിര്‍ എല്ലാം മൂളിക്കേട്ടു കൊണ്ട് ഉപ്പക്കൊപ്പം നടന്നു...

അനുഭവ പരിചയത്തിന്റെ മികവില്‍ മോഷണം നടത്താന്‍ സൗകര്യമുള്ള ഒരു വീട്
കണ്ടു അബ്ദു ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സൂചന നല്‍കണമെന്നും, അതെങ്ങനെ
നല്‍കണമെന്നും മകനെ പറഞ്ഞു പഠിപ്പിച്ചു ഇരുട്ടില്‍ മറഞ്ഞു ജോലി തുടങ്ങി...
Read more...

26 ഫെബ്രുവരി 2012

"...സ്വന്തം കണ്ണീരടരുന്നത്  കാണാന്‍
കയ്യിലൊരു കണ്ണാടി കൂടിയേ തീരൂ..."

..........................സക്രു.................
Read more...

25 ഫെബ്രുവരി 2012

വേര്‍പാടുകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി പുനര്‍ജനിക്കുമ്പോള്‍
കണ്ണുകള്‍ ഒഴിച്ച് തന്ന ഉപ്പു വെള്ളത്തില്‍ കവിള്‍ത്തടം നനയുന്നു...
മങ്ങുന്ന കാഴ്ചയില്‍ അവ്യക്തമായ രൂപം പുഞ്ചിരി തൂകി മറയുമ്പോള്‍
പറയാന്‍ ബാക്കിവെച്ചതെന്തൊക്കെയോ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കും...
ഇനിയുമോരവസരം...?
Read more...

24 ഫെബ്രുവരി 2012

അനുഭൂതി

പ്ളാവില കൊണ്ട് കുത്തിയ കൈലുമായി പഴംകഞ്ഞി 
കുടിച്ചിരുന്ന കാലത്തിന്റെ ഓര്‍മ്മകളുമായി... 
അക്ഷരങ്ങളുടെ പെരുമഴക്കാലം കാത്തു ഏകാന്തനായി 
അമ്പലമുറ്റത്തെ ആല്‍മരത്തണലില്‍ ഞാനിരിക്കുന്നു...
പുളിക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍
വയറ്റില്‍ നിന്നും നെഞ്ചിലേക്കിരച്ചു കയറിയ ഭീതിയിന്നു
സുഖമുള്ള നോവായി പ്രച്ഛന്ന വേഷം കെട്ടിയാടുന്നു..
Read more...

23 ഫെബ്രുവരി 2012

ഋതുമതി

==========
" അമ്മേ.." ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി 
മോള്‍ വിളിച്ചു
" എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്നോം കണ്ടു  പേടിച്ചുവോ മോള്‍ ..? "
മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
" ഹും.." അവള്‍ തലയാട്ടി കൊണ്ട് മൂളി...
" ആട്ടെ... ന്റെ മോള്‍ എന്താ കണ്ടേ... ഇത്ര പേടിക്കാന്‍ മാത്രം..? "
കുടിക്കാന്‍ കുറച്ചു വെള്ളം കൊടുത്തു കൊണ്ട് അമ്മ ആരാഞ്ഞു..

അച്ചു വെള്ളം കുടിചൊന്നു ശ്വാസം വിട്ടു നിശബ്ദമായി ഇരിക്കുന്നത് കണ്ട്
" എന്തായാലും അമ്മയോട് പറ മോളെ... നല്ല കുട്ടിയല്ലേ... "
അമ്മ മോളെ മാറോടു ചേര്‍ത്ത് ചോദ്യമാവര്‍ത്തിച്ചു.

അപ്പോഴും അച്ചു കണ്ട സ്വപ്നം ആലോചിചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...
സ്വപ്‌നങ്ങള്‍ എന്നും അങ്ങനെ ആണല്ലോ...
തൊട്ടു മുമ്പ് സംഭവിച്ചതാണ് എങ്കിലും ആലോചിച്ചു പോകണമല്ലോ 
ചികഞ്ഞെടുത്ത് ഒരുമിച്ചു കൂട്ടാന്‍ ...
കുറച്ചു സമയങ്ങള്‍ക്കു ശേഷം അവള്‍ അമ്മയോട് ചേര്‍ന്ന് മടിയില്‍
തലചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു തുടങ്ങി... 

" അമ്മേ... അവസാനമായി ഞാന്‍ കണ്ടത് ആരൊക്കെയോ ചേര്‍ന്നെന്നെ ഒരു മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നു... എനിക്ക് ചുറ്റും  പാത്രങ്ങളും ചട്ടികളും 
ഒക്കെയായി പലതും ഉണ്ട്... പലരും വന്നു ജനല്‍ പാളിയിലൂടെ എന്നെ നോക്കി 
എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് പോകുന്നു..." 
Read more...

22 ഫെബ്രുവരി 2012

" പൊയ്മുഖങ്ങള്‍ കണ്മുമ്പില്‍ അഴിഞ്ഞു വീഴുമ്പോള്‍ ...
ചിലര്‍ക്ക് പൊരുത്തപ്പെടാന്‍ സമയമെടുക്കും... "
...................................... *** ... സക്രു... *** ....
Read more...

21 ഫെബ്രുവരി 2012

ഏകാന്തത

ഇരുട്ട് മാടി വിളിച്ചപ്പോള്‍ നിഴലിനെ പോലും 
പുറത്ത് നിറുത്തി ഞാന്‍ അകത്തു കയറി...
" ഏകാന്തത "... അതെന്നും എന്റെ 
സ്വകാര്യ സ്വപ്നമായിരുന്നു...
Read more...

20 ഫെബ്രുവരി 2012


" കപ്പലിലുള്ള കള്ളനെ തേടി കടലിലെ
വെള്ളം വറ്റിച്ചിട്ടെന്തു കാര്യം....? "

.................................***...സക്രു ..***
Read more...

19 ഫെബ്രുവരി 2012

കാക്കകുറുമ ഉണ്ടായതെങ്ങനെ..?

പതിനഞ്ചു - ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പേ പത്രപ്രവര്‍ത്തനം ആധുനികമായി ഇത്രയും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരവസ്ഥയില്‍ സംഭവിച്ച കഥയാണ്‌...
അന്ന് മന്‍ഗ്ളീഷിലായിരുന്നു പലരും ടൈപ്പ് ചെയ്തു പത്രമാപ്പീസിലേക്ക്‌ അയച്ചു കൊടുത്തിരുന്നത്... ഒരു വാര്‍ത്തക്ക് സ്പേസ് ബാലന്‍സ് ഉണ്ടെന്നറിഞ്ഞു ആ സ്പൈസിലെക്കായി ടൈപ്പ് ചെയ്തു വെച്ചിരുന്ന ഒരു പാചകകുറിപ്പ് ലേഖകന്‍ അയച്ചു കൊടുത്തു... 

പിറ്റേന്ന് പത്രം വന്നു അയാള്‍ ആ പാചകകുറിപ്പ് കണ്ടു താടിക്ക് കയ്യും കൊടുത്തിരിക്കുന്നത്‌ കണ്ട കൂട്ടുകാരന്‍ കാര്യം തിരക്കിയപ്പോള്‍  അദ്ദേഹം പറ്റിയ അക്കിടി പറഞ്ഞു... 

"പാചകം ചെയ്യേണ്ട വിധം ഒക്കെ അക്ഷര തെറ്റില്ലാതെ അച്ചടിച്ച്‌ വന്നു... പക്ഷെ... "  അദ്ദേഹം  ഒരു ചമ്മലോടെ നിറുത്തി.. 

"എന്ത് പക്ഷെ ..?" അപരന്‍ ചോദിച്ചു...

" ദീര്‍ഘം അധികമായി ... " വാര്‍ത്ത കാണിച്ചു കൊടുത്തു കൊണ്ട് കക്ഷി പറഞ്ഞു...

" ഇത് അത്ര ദീര്‍ഘമൊന്നുമല്ലല്ലോ... ചുരുങ്ങിയ വിവരണം ആണല്ലോ ... പിന്നെന്താ.." അപരന്‍ ചോദിച്ചു ... 

" ദീര്‍ഘമെന്നു പറഞ്ഞത് വിവരണം അല്ലെടാ... കക്ക എന്നതില്‍ ഒരു ദീര്‍ഘം കൂടി കാക്ക ആയതാ... സത്യത്തില്‍ ഇത് കക്ക കുറുമയുടെ പാചകകുറിപ്പാണ്.."
അപരന്റെയും കൈ ഒന്ന് അറിയാതെ താടിയിലേക്ക് കാന്തികമായി...!!!

( കടപ്പാട് : ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ( സി.ഒ.ടി അബ്ദുല്‍ അസീസ്‌ ) പറഞ്ഞ അനുഭവ..?"കഥയില്‍ " ചില മാറ്റങ്ങള്‍ വരുത്തിയത്...) 

Read more...

09 ഫെബ്രുവരി 2012

നിഴല്‍ ...

തെറ്റുകള്‍ ചെയ്യാതെ മുഴുമിച്ച ഈ ദിവസം നല്‍കുന്ന 
സംതൃപ്തിയില്‍ തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളൊരു നാളെയുടെ 
പ്രഭാതം എനിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു 
ഉറക്കത്തെ പ്രതീക്ഷിച്ച നാളുകള്‍ ... 
അന്ന് മരണമെന്ന അനുഭൂതിയെ ഞാന്‍ ഇഷ്ടപ്പെട്ടു... 
രാവിന്റെ ഏതെങ്കിലുമൊരു യാമത്തില്‍ ഞാനതു പ്രതീക്ഷിച്ചു... 
ഉറക്കമുണരുമ്പോള്‍ ... 
ഞാന്‍ മണം പിടിക്കുമായിരുന്നു... 
കത്തിച്ചു വെച്ച കുന്തിരിക്കത്തിന്റെ മണത്തിനായി... 
ആ മണം കിട്ടാതെ വരുമ്പോള്‍ നിരാശയോടെ മൂക്കില്‍ പരതുമായിരുന്നു... 
തിരുകി വെച്ച പഞ്ഞിയുണ്ടോ എന്നറിയാന്‍ ... 
അതില്ലെന്നുറപ്പായാല്‍ തലയുയര്‍ത്തി കാലിലേക്ക് നോക്കുമായിരുന്നു... 
ഇരുകാലുകള്‍ ബന്ധിക്കുന്നൊരു കെട്ട് പെരുവിരലുകള്‍ അലങ്കരിച്ചിട്ടുണ്ടോ എന്നറിയാനായി... 
അന്നൊക്കെ എന്നെ അവഗണിച്ച മരണമേ... 
Read more...

07 ഫെബ്രുവരി 2012

മാന്യന്‍

കണ്ടില്ല ഞാനാ സ്ത്രീ തന്‍ കരളും 
കുടലും ഒപ്പം ഉടലില്‍ നിന്നുമെങ്ങോ
തെറിച്ചു പോയവള്‍തന്‍ തലയും...
കണ്ടതോ കാമം നിറക്കുന്നവള്‍തന്‍
നഗ്നയാം തുടയും തുളുമ്പുന്ന മാറിടവും മാത്രവും...
എങ്കിലും ഞാനാണ് മാന്യന്‍ ...
കാണില്ല ; മറ്റൊരാള്‍ എന്നെ പോലെ...
കാരണം ; കണ്ടു ഞാനവള്‍ തന്‍ 
തലപോയ മേനിയില്‍ കാമവെറി തീര്‍ക്കും 
നരഭോജികളെയേറെ യൊപ്പമാരംഗം
മൊബൈലില്‍ പകര്‍ത്തുന്ന 
പകല്‍ മാന്യരെ...
 നീലപ്പല്ലിലൂടെ പകര്‍ന്നുപോകുന്നത്
അപരനാസ്വദിക്കുമ്പോഴീ ജീവന്‍ നിലചിരിക്കും...
എന്നാലിവിടെ... പിടയുന്ന ജീവനില്‍ കാമം
മനസ്സില്‍ തളിരിട്ട ഞാനാണ് മാന്യന്‍ ...
ഉള്ളിനുള്ളില്‍ നുരപൊന്തിയ കാമമടക്കിവെച്ച്
തിരിഞ്ഞു നടന്നൊരാ നേരിന്റെ നാളമാം മാന്യന്‍ ...
Read more...

06 ഫെബ്രുവരി 2012

ബാല്യം...

ചിന്തയുടെ പുല്‍മേടില്‍ 
മേഞ്ഞു നടക്കുമ്പോള്‍ ....
ഓര്‍മ്മയുടെ പുല്‍ത്തകിടിയില്‍
നിര്‍വികാരനായിരിക്കുമ്പോള്‍ ....
ഹൃദയത്തിനകത്തളങ്ങളില്‍
നീറ്റലുളവാക്കുന്നുവെന്‍ നഷ്ടബാല്യം....
Read more...

02 ഫെബ്രുവരി 2012

കത്തിത്തീരും കരിന്തിരി

സ്വവിധിയെ വെല്ലുമഹംഭാവമായ് 
സ്വയമറിയാതെ അര്‍ത്ഥങ്ങളുമനര്‍ത്ഥങ്ങളും 
ജ്ഞതക്ക്  നടുവിലുഴറി
വാമരനും വാനരനുമിടയില്‍
കോലം തുള്ളും വേഷങ്ങള്‍ പലതുമിട്ടു...
അകലെയൊരു വിളിപ്പാടകലെ
തന്നെ നോക്കി ചിരിക്കും ഭൂതഗണങ്ങള്‍ ...
സമയമായെന്നറിയിക്കും ഘടികാരങ്ങളായ് ....
മനസ്സിലെന്നും അലയടിക്കുന്നു
അടങ്ങാത്ത വന്‍ തിരകളും
സര്‍പ്പവിഷം തീണ്ടുന്നു പാഴ്ജന്മം
പാഴായി പോകുമീ മോഹശകലങ്ങള്‍
ആരോടുമില്ല പകയൊന്നിനുമെങ്കിലും
സ്വയമെരിയുന്നൊരു കരിന്തിരിയായ്
എങ്കിലും ബാക്കിയുണ്ടൊരു ചാരിതാര്‍ത്ഥ്യം...
കത്തിത്തീര്‍ന്ന നിലവിളക്കിന്‍ ചാരിതാര്‍ത്ഥ്യം...

Read more...

മറുവാക്ക് ...

എന്നുമെന്നില്‍ തിരിനീട്ടി
നില്‍ക്കുമഴകേ...
ഒരിക്കലും നിന്നെ മറക്കുവാന്‍
എനിക്കാവില്ല...
പക്ഷെ....
മറന്നെന്നു ഭാവിക്കുന്നതില്‍ ഞാന്‍
പരാജയപെടാതിരുന്നെങ്കില്‍ ...
അത് നിന്നിലൊരിത്തിരിയെങ്കിലും
സന്തോഷം പകര്‍ന്നെങ്കില്‍ ....
Read more...

29 ജനുവരി 2012

സിലബസ്...

...... ഇടഞ്ഞു നിന്ന ഒറ്റയാന്‍ ചോദ്യത്തിനു എതിരില്‍
ശൂന്യതയില്‍ നിന്നുത്തരം തേടുന്ന കാലത്തില്‍ നിന്നും....
നാണിച്ചു നില്‍ക്കുന്ന ചോദ്യത്തിനു എതിരില്‍ നാലാള്‍
നിരന്നു നില്‍ക്കുന്ന സ്വയംവര ചതുരക്കട്ടയിലേക്കുള്ള 
ദൂരം നഷ്ടമാക്കിയത് നമ്മുടെ ചിന്താശേഷിയെ ആണ്...
Read more...

ഫെബ്രുവരി....

നാലാണ്ട് കൂടുമ്പോള്‍ 
നാളൊന്നു കൂടുന്ന
നാലിന്റെ പാതിയാം
നവമുകുള രണ്ടാം മാസം നീ...

നീതിയുടെ അന്തകന്‍
നിക്രിഷ്ടനാം ഹിറ്റ്ലറുടെ
നാസിയുടെ ജന്മമാസമെന്നോതി
നിന്ദക്ക് പാത്രമായവള്‍ നീ...

നിത്യ പ്രണയത്തില്‍ എന്നും
നിലക്കാത്ത ഓര്‍മ്മയില്‍ ജ്വലിക്കും
നാളമായ വാലന്റൈന്‍ കാമുകന്റെ
നിര്യാണം കൊണ്ടനുഗ്രഹീതമാസവും നീ...
Read more...

24 ജനുവരി 2012

ഭ്രമണം

ഭ്രൂണമായ് വളര്‍ന്നു 
ഭൂജാതനായി നീ..
കാലത്തിനൊപ്പം 
കൈകാല്‍ വളര്‍ന്നു.
കലികാലത്തിലൂടെ 
ദൃതവേഗതയിലോടി
മൃതപ്രായനായ് ഒടുവില്‍ 
മണ്ണിലടിയേണ്ടവന്‍ നീ...
Read more...

സൃഷ്ടിപ്പ് :

ഇല്ല... ഇനിയൊരു മടക്കം നിനക്ക്...
മാംസപിണ്ടമായ് അമ്മയുടെ ഉദരത്തിലേക്ക്....
പിന്നെയുമവിടെ നിന്നൊരു ബീജമായച്ചന്റെ
ഞാഡിഞരമ്പുകളിലൂറും മജ്ജയിലേക്ക്...
തിരിച്ചു പോക്ക് അസാധ്യമെന്നിരിക്കെ...
അറിയുക നിന്‍ സൃഷ്ടിപ്പിന്‍ മഹത്വം...
തലകുനിക്കുക നിന്‍ സൃഷ്ടാവിന്‍ മുമ്പില്‍ ...
Read more...

19 ജനുവരി 2012

ഓര്‍മ്മകളിലെ വസന്തം...

സമര്‍പ്പണം :
മരണശയ്യയില്‍ കിടക്കുന്ന എന്റെ പാവം കുന്തിപുഴയ്ക്കു... 


അങ്ങകലെ...
കളിക്കളം വിട്ടുപോകുന്ന കുട്ടിയോടൊപ്പം അസ്തമയ
സൂര്യന്‍ ചെഞ്ചായം പൂശി മുളങ്കാടിന് പിറകിലേക്ക്
ഉള്‍വലിയുമ്പോള്‍ ...
പെയ്തിറങ്ങുന്ന നിലാവിന്റെ മങ്ങിയ കണ്ണാടിയില്‍
തെന്നിമാറുന്ന മേഘപടലങ്ങളാം പഞ്ഞികെട്ടു-
കള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ കുസൃതി
നോക്കി പഞ്ചാരതിട്ടുകള്‍ കണക്കെയുള്ള
മണപ്പുറത്തങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍ ...

താഴെ അന്നന്നത്തെ അന്നത്തിനായി ജോലിയെടുത്ത്
വന്നു ഇളംചൂടുള്ള വെള്ളത്തിലൊന്നു മുങ്ങി കുളിച്ചു
വസ്ത്രങ്ങള്‍ കല്ലിലിട്ടു അലക്കുന്ന ശബ്ദ താളത്തി-
നനുസരിച്ച് മണപ്പുറത്തിനക്കരെ നിന്നും പ്രതിധ്വനി
ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന
ചരല്‍കല്ലുകള്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു
ഓളപ്പരപ്പു സൃഷ്ടിച്ചു കൗതുകം കൊള്ളുന്ന ആ നഷ്ട-
വസന്തമാം രാത്രിയുടെ ആദ്യയാമങ്ങള്‍ ...
Read more...

18 ജനുവരി 2012

രോദനം

പാതിരാവിലൊറ്റക്ക് കുത്തിയിരുന്നൊരു
മെഴുകുതിരി വെട്ടത്തിലെന്തൊക്കെയോ
കുത്തിക്കുറിച്ചു , പിന്നെയതു പിച്ചിച്ചീന്തി
പിന്നെയും പിന്നെയും തുടരുന്നുവാ സാഹസം...

മനസ്സിനെയെന്തോക്കെയോ കുത്തി നോവിക്കുന്നു...
ആരൊക്കെയോ ചേര്‍ന്നെറിയുന്നു കല്ലാല്‍ ...
മേലാകെ പൊട്ടി ചുടുരക്തം വാര്‍ന്നു...
ഹൃദയം പിളരുമീ വേദനയിലെന്നെയൊന്നാ- 
ശ്വസിപ്പിക്കാന്‍ ആരുണ്ട്‌ കൂട്ടിനു...?

കാലവര്‍ഷത്തിന്‍ കുത്തൊഴുക്കില്‍
പെട്ടുലയുന്ന ചെറുതോണിയില്‍ ഞാന്‍
തുഴക്കൊല് പോലുമില്ലാതെ വലയുന്നു...
ഇരുകയ്യാല്‍ തുഴയുന്നെന്‍ കൈകളിന്‍ 
ശക്തിയും ക്ഷയിച്ചു, യാത്രയും ദുര്‍ഘടമാകുന്നു...

തളരുന്ന കൈകള്‍ക്കൊരിത്തിരി കരുത്തേകാന്‍
തിരഞ്ഞു, ഒരു സഹയാത്രികന്‍ പോലുമില്ലാ...
ചുറ്റും അട്ടഹാസത്തോടെ കൂലം കുത്തിയൊഴുകും
പുഴയുടെ സംഹാര താണ്ടവം മാത്രം...

എവിടെയാണൊരു കരയെന്നറിയാതെ
ആഴിയുടെ ചുഴിയില്‍ നട്ടം തിരിഞ്ഞു
ആടിയുലയുന്ന ചെറുതോണിയിലൊരു
പ്രതിമപോല്‍ ജീവച്ഛവമായി ഞാനിരിക്കുന്നു...
Read more...

16 ജനുവരി 2012

സായാഹ്നം...

മഞ്ഞുമൂടി കിടക്കും താഴ്വരയിലൊരു
കുഞ്ഞിക്കാറ്റിന്‍ മര്‍മ്മരം കേട്ടു ഞാന്‍ ...
കാറ്റേറ്റുലയുന്ന മരങ്ങളും ചെടികളും പൂക്കളും 
കായ്കളും ഫലങ്ങളുമെല്ലാമിന്നോര്‍മ്മമാത്രമായി...

ഇന്നലെയുടെ ചീര്‍ത്ത കിനാക്കളും...
ഇന്നിന്‍ തുരുമ്പിച്ച വാതായനങ്ങളും...
നാളെയുടെ ഉണങ്ങിക്കരിഞ്ഞ പ്രതീക്ഷയുമായ്
ഇരുള്‍ മൂടിയ, ഇടുങ്ങിയ വഴികളിലൂടെ ചാഞ്ഞും-
ചെരിഞ്ഞും ദുഷ്കരമാമീ ജീവിതയാത്ര തുടരുന്നു ഞാന്‍ ...

അരുത്താത്തുമതിമൊഹമെന്നതുമറിഞ്ഞിട്ടും
ആശിച്ചു പോയി ഞാനാ അമ്പിളിമാമനെ...
മിതത്തില്‍ അമിതത്തെ തിരഞ്ഞു ഞാന്‍ ...
ഉത്തമാമായത്തില്‍ അത്യുത്തമത്തെ തിരഞ്ഞു ഞാന്‍ ...

എന്റെ തന്നെ നാശത്തിന്‍ വഴികളോരോന്നും 
ചികഞ്ഞു പെറുക്കി കൂട്ടിയൊരു കൂമ്പാരമാക്കി ഞാന്‍ ...
സ്നേഹമെന്നോതി അടിച്ചേല്‍പ്പിച്ചതൊക്കെയും
സ്വാര്‍ഥതയൊന്നു മാത്രമായിരുന്നു...
Read more...

09 ജനുവരി 2012

" അപ്പന്‍ റിക്വസ്റ്റ് "

പ്രിയപ്പെട്ട സൂകെന്‍ ബെര്‍ഗ് ...
സുഖമെന്ന് കരുതുന്നു.... അതിനായി പ്രാര്‍ഥിക്കുന്നു...

അപ്പനൊരു റിക്വസ്റ്റ് അയക്കണം... നിനക്ക് അപ്പനും അമ്മായിയും ഒന്നുമില്ലാഞ്ഞിട്ടാവും ഫ്രണ്ട് റിക്വസ്റ്റ് എന്ന ഒരൊറ്റ ഓപ്ഷനെ ഫൈസ്ബൂകില്‍ ഒള്ളൂ... അപ്പന്‍ ഫ്രണ്ട് നെ പോലെയാണെങ്കിലും എങ്ങനെയാ അപ്പന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക...?  അപ്പന് അയക്കാന്‍ ഒരു റിക്വസ്റ്റ് ഓപ്ഷന്‍ വേണം... " ഫാദര്‍ റിക്വസ്റ്റ് " ...

എന്തെങ്കിലും ഒരു പരിപാടി തുടങ്ങുമ്പോള്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്നാലോചിക്കണ്ടേ...? ഈ ഒപ്ഷനോക്കെ ഒള്ള ഒരെണ്ണം നമ്മളെ കുന്ദംകുളം മാര്‍കറ്റില്‍ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല ; അന്റെ പായേരം കേക്കണ്ടല്ലോ ന്നു കരുതീട്ടാ...

ഇജ്ജ് അബടെ വെറുതെ ഇരിക്കയാണ് എന്നറിയാം ... ന്നു കരുതി എനിക്കിവിടെ നിനക്ക് കത്തെഴുതി ഇരുന്നാല്‍ പോരാ... നൂറു കൂട്ടം പണിയുണ്ട് മനുഷ്യന്... പിന്നെ ഇതിപ്പോ അപ്പനെ ഒന്ന് കാണണമെങ്കില്‍ നിന്റെ ഈ ഓലക്കേലെ ഫൈസ്ബൂകില്‍ തന്നെ കയറണം..  കത്ത് ചുരുക്കുന്നു... ഈ കത്ത് കിട്ടിയാല്‍ ഉടന്‍ എന്തെങ്കിലും ചെയ്താ അണക്ക്‌ നന്നൂ... അല്ലേല്‍ ഞാന്‍ ഒരെണ്ണം അങ്ങ് തുടങ്ങും...

NB : ഇനി " അപ്പന്‍ റിക്വസ്റ്റ് " ഓപ്ഷന്‍ തുടങ്ങുമ്പോള്‍ കടപ്പാട് എന്റെ പേര് കൊടുത്തില്ലെങ്കില്‍ നമ്മക്ക് കോടതിയില്‍ വെച്ച് കാണാം...
പിന്നെ ഒരു കാര്യം...  ഈ ന്യൂനത നിന്നെ ചൂണ്ടി കാട്ടി തന്നതിന്റെ പേരും പറഞ്ഞു എന്നെ നിന്റെ  മാനേജര്‍ ആക്കാമെന്ന് വല്ല പൂതിയുമുണ്ടെങ്കില്‍ അതങ്ങ് മാങ്ങി വെചേക്കൂ... ഞമ്മള്‍ ഇത്തിരി കൊസ്ട്ട്ലി ( നോട ഇട്ലി ) ആണ് മോനേ....

അപ്പൊ ശരി... നീ നീണാള്‍ വാഴട്ടെ... ഇല്ലെങ്കില്‍ എന്റെ അപ്പന് മൂച്ചി പിരാന്താവും... അല്ലാതെ അന്നോടുള്ള പിരിഷം കൊണ്ടൊന്നുമല്ല... ഞാന്‍ നിറുത്തുന്നു... ഇതിന്റെ പോസ്റ്റല്‍ ഫീ എനിക്കയച്ചു തന്നാല്‍ നന്നൂ.... എന്തിനാ വെറുതെ ഒരു കടമിടപാടു അല്ലെ..?

സ്നേഹത്തോടെ മോന്നൂസ്...
Read more...