ഉമ്മറക്കോലായില്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി-
വിളക്കിന്‍ കരിന്തിരിയും കത്തിത്തുടങ്ങി..
രാത്രിയുടെ യാമങ്ങള്‍ ഓരോന്നും പൊഴിഞ്ഞീടവേ...
ഉറങ്ങാത്ത കണ്ണുകളും നിലക്കാത്ത തേങ്ങലുമായി
കാത്തിരുന്നു ഞാന്‍ പ്രിയതമനെ നിത്യവും..
ഒട്ടേറെ രാപ്പകലുകള്‍ കഴിഞ്ഞിട്ടും തുടരുന്നുവീ
കാത്തിരിപ്പ് പ്രതീക്ഷയോടെ...
നിനക്ക് വേണ്ടി മാത്രമായിരുന്നെന്റെ ജന്മം...
എന്നിട്ടും നീയെന്നെ തനിച്ചാക്കിയെങ്ങോ പോയി..
എന്നെ വിരഹത്തിന്റെ തോരാകണ്ണുനീരിലാക്കി...
തോരാത്ത കണ്ണുനീരാല്‍ പ്രാര്‍ത്ഥിച്ചും...
അണയാത്ത കനലായ് വെന്തുരുകിയും...
നീറിപ്പുകയുന്നു വിരഹാര്ദ്രിയാ യ് ഞാന്‍ ...
പാടവരമ്പിലൂടെ പതിയുടെ പാദപതനവും
മുറ്റത്തെ ചെമ്പക കൊമ്പിലിരുന്നു തേങ്ങി-
കരയുന്ന പെണ്‍കിളിയുടെ രോദനവും,
ഇണക്കിളിയെ വിളിക്കാനുള്ള കിളിയുടെ വെമ്പലും...
നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി..
പിരിഞ്ഞു പോകും ഇണക്കിളിയുടെ കരലളിയിക്കാന്‍
പോന്നതില്ലാ കിളിയുടെയാ രോദനത്തിനും ...
എന്നുമീയുലകില്‍ ഏതു ജീവിക്കും വിരഹത്തിനു
പകരമായില്ല... രോദനമല്ലാതോന്നും ...
പുകഞ്ഞുനീറും ഉമിത്തീ പോലെരിയും മനസ്സി-
നാശ്വാസമേകാന്‍ പകരമെന്തുണ്ടീ ഭൂവിതില്‍ ...
പ്രിയതമതന്‍ സാമീപ്യമാല്ലാതെ...
എന്നെങ്കിലുമൊരുനാള്‍ ചുണ്ടിലൊരു കള്ള-
ചിരിയുമായി പതുക്കെയെന്‍ പിന്നില്‍ വന്നു-
കുസൃതിയോടെയാ കൈകളാലെന്‍ കണ്ണുപൊത്തി-
പിന്നെ പതുക്കെയാ ചുണ്ടുകള്‍ കാതില്‍ വെച്ചു
കിന്നാരം പറയുന്നതും..
സ്നേഹമായ് ചേര്‍ത്ത് പിടിച്ചുവാ കൈകളാല്‍
തലോടിക്കൊണ്ടാശ്വസിപ്പിക്കുന് നതും
സ്വപ്നമായി കണ്ടു ഞാന്‍ ഞെട്ടിയുണരുമ്പോഴും...
വെമ്പല്‍ കൊള്ളുമാ സാമീപ്യത്തിനായ്
നിത്യവും പ്രാര്‍ത്ഥിക്കുന്നു...
:)
മറുപടിഇല്ലാതാക്കൂ(:
മറുപടിഇല്ലാതാക്കൂ