28 ഫെബ്രുവരി 2011

അമ്മ തന്‍ പുണ്യം...


മാതാ പിതാ ഗുരു ദൈവം...!!!
ബാല പാഠങ്ങളിലെ സുവര്‍ണ ലിഖിതം...
മാതാവ് പിതാവിനെ കാണിച്ചു തന്നു..
പിതാവ് ഗുരുവിനെയും ;
ഗുരു ദൈവത്തെയും കാണിച്ചു തന്നു..!!!
പക്ഷെ...?
അമ്മയെ കാണിച്ചു തന്നതാരെന്നത് ഇന്നും
ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നുവോ...?


മാതാവിലേക്ക് നിന്നെ അടുപ്പിച്ചതിനു പിറകില്‍
കാലത്തിനു പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്..

അച്ഛനില്‍ നിന്നും സ്വീകരിച്ച ബീജമായ നീ
ജീവന്റെ തുടിപ്പായി വെളിച്ചം കാണുന്നത് വരെ
രാപ്പകലുകള്‍ താണ്ടിയ ഗര്‍ഭ പാത്രം തൊട്ടു തുടങ്ങുന്ന ബന്ധം...

ഇരു മേയ്യായി വെറിട്ടിട്ടും നിന്റെ മരണത്തിന്റെ മൂന്നാം നാള്‍ വരെയും
നിന്നെ പിന്തുടരും അമ്മ തന്‍ കയ്യൊപ്പ് ആയ പുക്കിള്‍ക്കൊടി ബന്ധം...

പിറന്നു വീണ അന്ന് തൊട്ടു നിനക്ക് ചൂട് തന്ന മാറിടവും
ആ മാറിടം ചുരത്തിയതും നിന്നിലൂറിയതും ആയ ;
ഇന്നും ശാസ്ത്ര ലോകത്തിനു കണ്ടെത്താന്‍ കഴിയാതെ പോയതുമായ
രസക്കൂട്ടായ അമ്മിഞ്ഞ പാല്‍ നല്‍കിയ ബന്ധം...

പിച്ച വെച്ച കുഞ്ഞു നാളിലും ; ഓര്‍മയുടെ ചിറകു മുളച്ച ബാല്യത്തിലും
പാറി നടന്ന കൌമാരത്തിലും ; ആടി തിമിര്‍ത്ത യൌവനത്തിലും
നിന്റെ മുടിഴിയകളില്‍ ഒഴുകിയ മൃദുലമാം കരലാളനയും
നിന്റെ മൂര്‍ധാവില്‍ ചൂട് പകര്‍ന്ന ചുംബനവും എല്ലാം
അമ്മതന്‍ ബന്ധത്തിന്‍ വേര്‍പ്പെടുതാനാവാത്ത
ബന്ധനങ്ങള്‍ തീര്‍ക്കുമ്പോള്‍...

ഉയരങ്ങളെത്ര നീ താണ്ടിയാലും നിനക്ക് മുകളില്‍ നില്‍ക്കുമാ
അമ്മതന്‍ മഹിമയോതിടുന്നു...

ദൈവം സംകല്‍പ്പവും ; ഗുരു യാഥാര്‍ത്യവും
അച്ഛന്‍ വിശ്വാസവും ; അമ്മ സത്യവുമാകുമ്പോള്‍...
അമ്മതന്‍ കാല്‍ച്ചുവട്ടിലല്ലോ സ്വര്‍ഗമെന്ന തിരുവച്ചനമെത്ര സത്യം..!!!

സര്‍വേശ്വരനായ നാഥാ..
ഈ സത്യം എനിക്ക് കാണിച്ചു തന്ന നീ എത്ര ഉന്നതന്‍...
നിന്നില്‍ നമിക്കാന്‍ ഈ ശിരസ്സ്‌ മതിയോ..?
നിന്നിലര്‍പ്പിക്കാന്‍ ഈ ജന്മം തികയുമോ..?


1 അഭിപ്രായം:

  1. അമ്മ എന്ന രണ്ടക്ഷരത്തില്‍ ഒരു പാട് അര്‍ഥങ്ങള്‍ .........സ്നേഹം കാരുണ്യം.....മറ്റുള്ളവര്‍ എത്രയൊക്കെ വെറുതാലും സ്വന്തം കുഞ്ഞിനെ വെറുക്കാന്‍ അമ്മയ്ക്ക് കഴിയില്ല....നിര്‍വ്വചിക്കാനാവാത്ത സത്യം.......

    മറുപടിഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?