25 ഏപ്രിൽ 2011

നിശബ്ദ പ്രണയം.. ഒരു തീരാത്ത വേദന..!!!

പ്രക്ഷുബ്ധം ആണവന്റെ മനസ്സ്..
ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും നിറഞ്ഞാടിയ ജീവിതം..!!!
അനിരുധനും അഭിസാരികയും കവര്‍ന്നെടുത്ത ഹൃദയ ഭംഗം..
ഇറ്റിറ്റു വീഴുന്ന രക്ത തുള്ളികളില്‍ അര്‍ഥങ്ങള്‍ ചിത്രം വരയ്ക്കുന്നു..
അഹങ്കാരം ആര്‍ത്ത നാട്യമാടുന്നു...

രണ്ടു നാളുകള്‍ക്കു മുമ്പ്..
അവന്‍ അവളെ വീണ്ടും ഒരിക്കല്‍ കൂടി കണ്ടു.
വര്‍ഷങ്ങള്‍ക്കു ശേഷം..
അവന്റെ പഴയ കളിക്കൂട്ടുകാരിയെ..
കണ്മുന്നില്‍ മാറും മുടിയും വളര്‍ന്നു വലുതായവള്‍...
കാലം ആ ശരീരത്തില്‍ മാറ്റങ്ങള്‍ ഏറെ വരച്ചിട്ടിരിക്കുന്നു..

ആ സായാഹ്നത്തിന്‍ അന്ത്യത്തില്‍ അവള്‍ അവനോടു ഒരു കഥ പറഞ്ഞു..
ഒരു പ്രണയത്തിന്റെ കഥ..
ഒറ്റവരി പാതയില്‍ ഓടി തളര്‍ന്ന ഒരു പ്രണയമാം തീവണ്ടിയുടെ കഥ.
ഓടിക്കിതച്ചു ചൂളമിട്ടു പറന്നു പോയ തീവണ്ടിക്കു പിറകില്‍ വിരിമാറു കാട്ടിക്കിടന്ന റെയില്‍ പാളത്തിന്റെ
ആത്മ നൊമ്പരം ഉണര്‍ത്തുന്ന കഥന കഥ..!
നായകന്‍ കണ്ടില്ലെന്നു നടിച്ച ; അല്ലെങ്കില്‍ കാണാതെ പോയ
വര്‍ഷങ്ങള്‍ പഴക്കമുള്ള സ്നേഹത്തിന്റെ കഥ.!

അവള്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ആവാതെ
കുരിശു കണ്ട ചെകുത്താനെ പോലെ അവന്‍ ഇരുന്നു.
അമ്പല പറമ്പില്‍ ഒഴുകിയെത്തിയ ശീതള കാറ്റിലും അവന്‍ ഇരുന്നു വിയര്‍ത്തു...
തണലായി വിരിഞ്ഞ ആലില മരത്തിന്‍ കീഴിളിരുന്നവള്‍ ചോദിച്ചു..
" അറിഞ്ഞിരുന്നില്ലേ നീ ഒരിക്കലും.. എന്റെ സ്നേഹത്തെ..? "
നിഷേധ ഭാവത്തില്‍ അവന്‍ തലയാട്ടി..

അവള്‍ വിഷാദത്തോടെ പിന്നെയും ഏറെ സംസാരിച്ചു.
" സ്നേഹമെന്ന മധു നിറച്ചു തോഴിമാര്‍ ചിത്ര ശലഭത്തെ പോലെ
നിനക്ക് ചുറ്റും വട്ടമിട്ടു പറന്നപ്പോള്‍..
സ്വപ്ന ലഹരിയില്‍ മതി മറന്നു കൃഷ്ണനെ പോല്‍ നൃത്തം ചവിട്ടിയപ്പോള്‍..
നീ അറിഞ്ഞില്ല..
വഴിവക്കില്‍ വീണു കിടന്ന കസ്തൂരിയെ..
അറിയിച്ചില്ല ഓടിയകന്ന കസ്തൂരിമാനും.. "

ഓര്‍മ്മയുടെ ചില്ല് പേടകം കല്ല്‌ വീണു പൊട്ടിയ
കണ്ണാടി കഷ്ണത്തില്‍ നോക്കിയപ്പോള്‍
വിതുമ്പുന്ന അവളുടെ മനസ്സിനെ കാണാന്‍ അവന്‍ ശ്രമിച്ചു..
ഓര്‍മ്മയുടെ മാന്ത്രിക ചെപ്പില്‍ നിന്നും ഒരു മയില്‍ പീലി പോലെ
ആ സുവര്‍ണ്ണ കാലം അവന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..

രാധമാര്‍ പൊതിഞ്ഞ കൃഷ്ണനായി അവന്‍ വിലസിയ കൌമാരം..
അവനിലെ ഓരോ ദിവസത്തിലും അവള്‍ കൂടെയുണ്ടായിരുന്നു..
ഒരു നല്ല കളിക്കൂട്ടുകാരിയായി..
അവനിലെ ഓരോ വളര്‍ച്ചയും തൊട്ടരികില്‍ നിന്ന് 
നോക്കി കാണുമ്പോള്‍ അവളറിഞ്ഞില അവളുടെ വളര്‍ച്ച..

കൈ എത്തുന്ന ദൂരത്തില്‍ അവനുണ്ടായിരുന്നിട്ടും കൈ തൊടാതെ
ഒരു കൌതുകത്തിനു പോലും അവളുടെ സ്നേഹം പറയാതെ
എല്ലാം സ്വയം അനുഭവിച്ചറിയട്ടെ അവനെന്ന ഭാവത്തില്‍ 
അവനോടൊപ്പം കളിച്ചു നടന്നവളെ നിരാശയാക്കി
മറ്റുള്ളവരുടെ പ്രണയത്തിനു പിറകെ പോയി അവന്‍..
പരിഭവം ഏതുമില്ലാതെ കാലം തന്ന വിധിക്ക് മുമ്പിലാ പ്രണയം
യാത്ര തുടര്‍ന്നു... 

വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ എന്തിനിക്കഥ പറഞ്ഞു
എന്നാലോചിച്ചു തല പുകക്കവേ അവള്‍ അകലേക്ക്‌ പോയ്മറഞ്ഞു..
പുതിയ മേല്‍വിലാസം തരാതെ..

രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എങ്ങോട്ടാണ് പോയതെന്ന്
വെണ്ടയ്ക്ക അക്ഷരത്തില്‍ പത്രത്തില്‍ കണ്ടു..
അവളുടെ അടുത്തേക്ക് പോകണം എന്നുണ്ടവന്
പക്ഷെ...
ഒരാളുടെ കൂട്ടില്ലാതെ അവന്‍ എങ്ങനെ..
അതെ..!!!
അവനു സ്വയം മരിക്കാനാവില്ലയിരുന്നു.. 
അതിനുള്ള ധൈര്യം പോലും അവനില്ലാതെ പോയി..

4 അഭിപ്രായങ്ങൾ:

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?