27 ഓഗസ്റ്റ് 2011

നാഥനെന്ന നിത്യസത്യം...!!!

നര ബാധിക്കുന്നതരിയാതെ നൃത്തം ചവിട്ടുന്ന മര്‍ത്യാ..
 
നിന്റെ ജന്മം എങ്ങനെ ആയിരുന്നു എന്നത് നിന്റെ ബോധമണ്ടലത്തില്‍ തെളിയില്ല.
നിന്റെ മരണമെന്ന അനുഭവം വന്നു വിവരിക്കാനും നിനക്കാവില്ല...
നൈമിഷികം മാത്രമായ ഈ ജീവിതത്തിലും നീ നിസഹയനാണ് എന്ന തിരിച്ചറിവില്‍
നിനക്ക് പിറകിലെ നിഗൂടതകളെ തേടി അലഞ്ഞു നടക്കാതെ
നിന്റെ നാഥനെന്ന നിത്യസത്യത്തെ നിത്യവും വാഴ്ത്തിക്കൂടെ..?

Read more...

25 ഓഗസ്റ്റ് 2011

അക്ഷരങ്ങളും വായനയും...

അക്ഷരങ്ങളെന്റെ കളിത്തോഴര്‍ ആണ്.
വായന എന്റെ മാസ്മരിക ലോകവും.

മറ്റുള്ളവരുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍
മനസ്സിന് അനുഭൂതി ഏകുന്ന സന്ദര്‍ഭങ്ങള്‍ ഏറെ.

നവ്യാനുഭൂതി നല്‍കുന്ന ലേഖനങ്ങളില്‍ ആവര്‍ത്തനവിരസത ഉണ്ടാകില്ല.
ആവര്‍ത്തിക്കാതെ തന്നെ ഒരുപാട് വാക്കുകള്‍ നമ്മുടെ സാഹിത്യത്തിന്റെ മുതല്‍കൂട്ടാണ്.

അന്യഭാഷാ ലേഖനങ്ങളില്‍ അര്‍ഥം അറിയില്ലയെങ്കിലും 
അനുഭൂതി നല്‍കുന്ന അന്ത:സത്ത ഉള്‍കൊള്ളുന്നു.

അറിവിന്റെ മായിക ലോകത്തിനു വിവേചന പ്രസക്തി ഇല്ലല്ലോ..
Read more...

ഓം ശാന്തി : = ഞാന്‍ ശാന്തി സ്വരൂപനായ ഒരു ആത്മാവ് ആകുന്നു..

I am a Peacefull Soul.

soul എന്നാല്‍ ആത്മാവ്.

ആത്മാവ് നിയന്ത്രകനാണ്.
ശരീരം വാഹിനിയും.

ഉദ്ദിഷ്ട ബിന്ദുവില്‍ എത്തിചെരണം എങ്കില്‍
വാഹിനിക്ക് ഒരു നിയന്ത്രകന്‍ നിര്‍ബന്ധമാണ്‌.

ആത്മാവിനു സ്വതന്ത്രായി സഞ്ചരിക്കാം.
പക്ഷെ ശരീരത്തിനു ആത്മാവില്ലാതെ സഞ്ചരിക്കാന്‍ ആവില്ല.

ആത്മാവിനെ നാം മൂന്നായി തരാം തിരിക്കുകയാണെങ്കില്‍ ..

1. മനസ്സ്  2 . ബുദ്ധി  3 . സംസ്കാരം.
Read more...

ഷേക്സ്പിയറിന്റെ സീസര്‍ ..!!!

തന്നെ കൊല്ലാന്‍ വന്നവര്‍ക്കൊപ്പം ബ്രുടസും ഉണ്ടെന്നറിഞ്ഞ സീസര്‍
" നീയും... ബ്രുടസ്.." എന്ന വിലപിച്ചു മരണത്തെ പുല്‍കി.

അതെ ബ്രുടസ് തന്റെ അടിമയെ കൊണ്ട് വാള്‍ പിടിച്ചു നിറുത്തി
അതിലേക്കു ചാടി മരണം പുല്‍കി.

പ്രസംഗത്തിലൂടെ ഹീറോ വര്ഷിപ്പിന്റെ റോമയെ കയ്യിലെടുത്ത
ആന്റണി പറഞ്ഞു. " മഹാനായ ബ്രുടസ് അവസാനിച്ചിരിക്കുന്നു."
എതിരാളിയുടെ പോലും പ്രശംസ പിടിച്ചു പറ്റിയ ബ്രുടസ്.
Read more...

23 ഓഗസ്റ്റ് 2011

പെണ്ണിനെന്താ കുഴപ്പം...?

ഇന്ന് ഒരറബി കുശലങ്ങള്‍ പറയുന്നതിനിടെ ചോദിച്ചു..
" നിങ്ങള്‍ ഇന്ത്യയില്‍ എത്ര പേരുണ്ട് ..? "
ഞാന്‍ 125 കോടിയിലധികം ഉണ്ടെന്നു പറഞ്ഞപ്പോള്‍
" എന്നിട്ടും എന്താ ഒരു പെണ്‍ ആയിരുന്നല്ലോ ഭരിച്ചിരുന്നത് ; ആണുങ്ങള്‍ ഒന്നും ഇല്ലേ..?"
അവര്‍ ഉദ്വെഷിച്ചത് ഇന്ദിരാഗാന്ധിയെ ആണ്.

ഞാന്‍ തിരിച്ചു ചോദിച്ചു 
" നിങ്ങള്‍ക്കെത്ര മക്കളുണ്ട് ..? "
" മൂന്നു ഭാര്യമാരില്‍ 14 കുട്ടികള്‍ " എന്നയാള്‍ മറുപടി പറഞ്ഞു
അപ്പോള്‍ ...
" ഭാര്യ പെണ്ണാണോ .. അങ്ങിനെ ആണെങ്കില്‍ എന്തെ നിങ്ങള്‍ ആണിനെ കല്യാണം കഴിക്കാതിരുന്നത്.."

മൂപ്പര്‍ ചിരിച്ചും കൊണ്ട് എണീറ്റ്‌ പോയി..
എന്റെ ചോദ്യത്തില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ..?
അറിയില്ല...

Read more...

21 ഓഗസ്റ്റ് 2011

മാറ്റുവാന്‍ ആവാത്ത മറുക്...!!!


മാറ്റമില്ലാത്തതീ മാറ്റം മാത്രമെന്നാരോ
മോഴിഞ്ഞതിന്നുമോര്ക്കുന്നു ഞാന്‍ ...
മാറുകില്ലാത്ത്ത ഒരീ വ്യവസ്ഥ കാണവേ
മറക്കുവാനാകുന്നില്ല ആ മൊഴിമുത്തുകള്‍ ...

അല്പനര്‍ത്ഥം കിട്ടിയപോലാടുന്നു
ഭരണ കൂടം ; കുട ചൂടുന്നു
പൊരി വെയിലിലും..

പകലില്‍ കുറ്റം പറഞ്ഞു ; 
കല്ലെറിഞ്ഞു കൂട്ട് കൂടുന്നുവാ 
രാത്രിയുടെ വെളിച്ചത്തില്‍ രാഷ്ട്രീയക്കാര്‍ ..

ചായ കോപ്പയിലെ കൊടുംകാറ്റു പോല്‍
നിര്‍വീര്യമാകും പ്രതിഷേധവുമായി
ചിലരിങ്ങനെ ചിതലരിച്ചു തീരുന്നു...
Read more...

20 ഓഗസ്റ്റ് 2011

ചന്ദ്രശോഭ ...!!!


പതിനാറു രാവുകള്‍ പിന്നിട്ട ചന്ദ്രാ....
പടിഞ്ഞാറ് നിന്നെന്നെ നോക്കുന്നതെന്തേ നീ...
പകലൊന്നു മാറി പശിയടങ്ങുന്ന നേരത്ത് വന്നു
പടിഞ്ഞാറ് നിന്നെന്നെ നോക്കുന്നതെന്തേ നീ...

പുഞ്ചിരി തൂകി നില്‍ക്കും നിന്‍ പൂമുഖമെന്തേ
പുളിയുള്ളതെന്തോ തിന്ന പോല്‍ ചുരുങ്ങുന്നത് ...
പൂനിലാവ്‌ പരത്തി നിന്ന നിന്‍ മേനിയുടെ
പൂര്‍ണ്ണ രൂപമെന്തേ മാഞ്ഞു തുടങ്ങിയോ..?

കുടവയറു നിറഞ്ഞു ഒരു കുംഭകര്‍ണ്ണ നിദ്ര
കോട്ടുവാ ഇട്ടു കടന്നു വരുവെങ്കിലും ...
കൂരിരുട്ടിലും വെളിച്ചം നല്‍കും നിന്‍ മൊഞ്ച്
കാണുവാന്‍ കാത്തിരിക്കയാണ്‌ ഞാന്‍ നിത്യവും ...
Read more...

18 ഓഗസ്റ്റ് 2011

ഒരു ചരമകുറിപ്പ്...!!!


ഞാന്‍ മരിക്കുകയാണ്...
അല്ല ; മരിച്ചു കൊണ്ടിരിക്കയാണ്...
ഞാന്‍ വംശ നാശ ഭീഷണി നേരിടുന്ന എന്റെ സമൂഹത്തിന്റെ പ്രതീകം മാത്രം.

എന്തിനീ ആരും വായിക്കാന്‍ ഇടയില്ലാത്ത കുറിപ്പെഴുതുന്നു എന്നറിയില്ല..
ഇനി ആരെങ്കിലും വായിക്കുന്നു എന്നതുകൊണ്ട്‌ അതെന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയുമില്ല..
എന്നിട്ടും എഴുതുന്നു ഞാന്‍ ...

അഗ്നിയാല്‍ ശുദ്ധികലശം ചെയ്താണ് ഞാന്‍ പിറന്നത്‌
പലപ്പോഴും നിങ്ങള്‍ക്ക് നോവാതിരിക്കാന്‍ ജലത്തില്‍ സ്നാനം ചെയ്തു ഞാന്‍ ...
ശാന്ത പ്രകൃതമായിരുന്നു എന്റേത്..
Read more...

15 ഓഗസ്റ്റ് 2011

ദൈവ സത്യം...!!!

ചന്ദ്രന്റെ പൂനിലാവില്‍ മുങ്ങി നില്‍ക്കുന്ന
ഭൂമിയെത്ര സുന്ദരി...
സന്ധ്യാ കിരണങ്ങളുടെ മുത്തമേറ്റ് വാങ്ങുന്ന
കടലിന്‍ കവിളെത്ര സുന്ദരം...
ഭൂമിയിലെക്കെത്തി നോക്കുന്ന സൂര്യന്റെ
പ്രഭാത കിരണങ്ങള്‍ എത്രമാത്രം മനോഹരം....

സൌന്ദര്യം...!!!
അതെല്ലാത്തിലും ഉണ്ട്...
പ്രകൃതിയിലെ സൌന്ദര്യങ്ങളെ തിരിച്ചറിയുക ; ഒപ്പം
അതിനു പിറകിലുള്ള ദൈവത്തിന്റെ കരങ്ങളെയും തിരിച്ചറിയുക...
ഓരോന്നിനും പിന്നിലുള്ള ആ ദിവ്യ സാന്നിധ്യം ഞാന്‍ അറിയുന്നു..
ആ തിരിച്ചറിവ് എന്നെ കൂടുതല്‍ കൂടുതല്‍ അതിലെക്കാഗര്‍ഷിക്കുന്നു..

നിലാവുള്ള രാത്രിയില്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍
അറിയാതെ അറിയാതെ ആ സൌന്ദര്യത്തില്‍ ലയിച്ചു ചേരുവാന്‍ കഴിയുന്നതും
എരിയുന്ന മനസ്സിനെ ശാന്തമാകുവാന്‍ കഴിയുന്നതും അത് കൊണ്ടാണോ..?
അറിയില്ലെനിക്ക്... പക്ഷെ ഒന്നറിയാം..
ചിന്തിക്കും തോറും അത്ഭ്തങ്ങള്‍ നിറയുന്ന ;
ആസ്വദിക്കും തോറും സൌന്ദര്യം വര്‍ധിക്കുന്ന
ഒരു മായാ ലോകമാണ് ആകാശം...

ഇല്ലായ്മയുടെ സൌന്ദര്യമാണ് ആകാശം...
ദൈവമെന്ന അദൃശ്യ ശക്തിയുടെ സാന്നിധ്യം അറിയാന്‍
നിലാവുള്ള രാത്രിയില്‍ ഏകാന്തനായി ആകാശത്തേക്ക്
നോക്കിയിരുന്നാല്‍ മാത്രം മതി..
ശതകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി ഉണ്ടാകും..
ആ ദിവ്യതയുടെ സത്യമോതാന്‍ ...
Read more...

12 ഓഗസ്റ്റ് 2011

ആത്മഗതം...

ഓരോ സ്വപ്നങ്ങളും ഓരോ മോഹങ്ങളും 
അര്‍ഹിക്കാത്തത്‌ ആണെന്നറിഞ്ഞു തുടങ്ങുന്ന നിമിഷം
ഞാന്‍ സ്വയം പിന്മാറുവാന്‍ ശ്രമിച്ചു... എന്നിട്ടും...
എനിക്ക് പോലുമറിയാതെ എന്റെ മനസ്സ്
ഞാന്‍ പോലുമറിയാതെ എന്നെ വിട്ടു പോകുന്നു...

സ്വയം തീര്‍ക്കുന്ന ഏകാന്തതയില്‍ 
എന്നെ വിട്ടകലുന്ന മനസ്സ്  എന്തൊക്കെയോ ആശിക്കുന്നു..
എനിക്ക് എന്നെ തന്നെ മനസ്സിലാക്കുവാന്‍ 
കഴിയാത്ത നിമിഷം... 
എന്റെ മുമ്പില്‍ ഞാനൊരു ചോദ്യ ചിഹ്നമാകുന്ന നിമിഷം...

ഈ നീലാകാശത്തിലെ ഒരു നക്ഷത്രായിരുന്നു ഞാനെങ്കില്‍ ..
ഈ സമുദ്രത്തിലെ ഒരു ജലകണികയായിരുന്നു ഞാനെങ്കില്‍ ...
ഈ പ്രാണികളുടെ കൂട്ടത്തില്‍ ഒരു മിന്നാമിനുങ്ങായിരുന്നു ഞാനെങ്കില്‍ ...
എന്നാഗ്രഹിച്ചു പോകുന്നു...

Read more...

10 ഓഗസ്റ്റ് 2011

അഭിസാരിക :

പലര്‍ ചേര്‍ന്ന് മുങ്ങി കുളിച്ചു
പാപക്കറ തീര്ത്തിട്ടും ഒഴുകുന്നു
പുഴയായി എന്‍ ശരീരം..

പൂ നിലാവിന്‍ വെളിച്ചത്തില്‍
പുളകം കൊണ്ട് ഉറങ്ങുന്നു
പുരുഷ കേസരികള്‍ എന്‍ മാറിടത്തില്‍ ...

പിറ് പിറുത്തും കൊണ്ടെങ്കിലും
പലരും തന്നു പണം ; 
പിണത്തിനു തുല്യമായ് ഞാന്‍ ...

പവിത്രമായതോക്കെയും നഷ്ടപ്പെട്ടു
പളുങ്ക് പാത്രം പോലുണ്ടായിരുന്നേന്‍ മനസ്സും...
പാപിയോ ഞാന്‍ അതോ പാപമോ..?
Read more...

07 ഓഗസ്റ്റ് 2011

നാമിരുകരയില്‍ ; 
നടുക്ക് സമുദ്രം...
പരസ്പരം കണ്ടിട്ടില്ലാത്തവര്‍ എങ്കിലുമെന്ത്‌...?
നമുക്കൊരേ സൂര്യന്‍ ; 
നമുക്കൊരേ ചന്ദ്രന്‍ ...

ഇല്ലായ്മയുടെ സൌന്ദര്യമാണ് ആകാശം
നിന്റെ ഹൃദയവും എനിക്കത് പോലെയാണ്
എത്ര കാതങ്ങള്‍ അകലെയായിരുന്നു എങ്കിലും
നിന്റെ ശബ്ദം എനിക്ക് കേള്‍ക്കുവാനാകും..

നിന്റെ ആത്മാവിന്‍ മ്രിതു മന്ത്രണങ്ങള്‍
എന്റെ ഹൃദയത്തോളം എത്തുന്നു.
ചിലപ്പോള്‍ ഒരുറക്കത്തില്‍
മറ്റു ചിലപ്പോള്‍ രാത്രിയുടെ
നിശബ്ദതയില്‍ തനിച്ചിരിക്കുമ്പോള്‍
എങ്കിലും എനിക്ക് നിന്നെ
സ്പര്‍ശിക്കാന്‍ ആവുന്നില്ലല്ലോ...?

Read more...

05 ഓഗസ്റ്റ് 2011

വിരഹാര്‍ധ്ര ഞാന്‍ ...

ഉമ്മറ കോലായില്‍ മുനിഞ്ഞു കത്തും ചിമ്മിനി-
വിളക്കിന്‍ കരിന്തിരിയും കത്തിതുടങ്ങീ..
രാത്രിയുടെ യാമങ്ങള്‍ ഓരോന്നും പൊഴിനീടവേ
ഉറങ്ങാത്ത കണ്ണുകളും നിലക്കാത്ത തെങ്ങലുമായ് ഞാന്‍
കാത്തിരിക്കുന്നു പ്രിയതമനെ നിത്യവും..
ഒട്ടേറെ രാവുകളും പകലുകള്‍ കഴിഞ്ഞിട്ടും
തുടരുന്നോരീ കാത്തിരിപ്പ് പ്രതീക്ഷയോടെ...

നിനക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഉണര്‍ന്നത്
നിന്റെ സാനിധ്യമാണ് എന്നെ ഊട്ടിയത്.
നിന്റെ സാന്ത്വനം ആയിരുന്നെന്നെ ഉറക്കിയത്
നിന്നെ കാണുവാന്‍ ആയിരുന്നു നിത്യവും ഞാനെത്തിയത്
നിനക്ക് വേണ്ടി മാത്രമായിരുന്നു ഈ ജന്മം..
എന്നിട്ടും നീയെന്നെ തനിച്ചാക്കി എങ്ങോ പോയി
വിരഹത്തിന്‍ തീരാദുഖതിലാഴ്ത്തി.
Read more...

03 ഓഗസ്റ്റ് 2011

പിച്ച വെച്ച് നടന്നൊരാ വഴികളിന്നു
വിജനമാം വഴിത്താരകള്‍ ആവുന്നു...
എകാന്തമായ് അലയുന്ന ജീവിതത്തില്‍ 
എത്തി നോക്കി ഒരു നോക്ക്കുത്തിയെപോല്‍ ..

ഏന്തി വലിഞ്ഞു നടന്നു ജീവിത ചുമടുമായി
അന്ധകാരത്തിലൂടെ എങ്ങോട്ട് എന്നുപോലും 
അറിയാതെ യാത്രയാവുന്നു...
ഈ അന്ത്യമാം ജീവിത യാമങ്ങളില്‍
ജീവിത ചുമടിന്റെ ഭാരവും താങ്ങി..

ജീവ നിശ്വാസത്തിന്റെ അടങ്ങാത്ത അലകളും
അണയുവാന്‍ വെമ്പുന്ന കൈത്തിരിയായ്...
അവസാന തിരിനാളവും ഊതി കടന്നു പോകും
കാറ്റിന്‍ കൈകളിലൊരു തിരിനാളം ആടിയുലയുന്നു..
ഏതോ ഒരു കരം വാരിപുണര്‍ന്നാതിരി
അണയാതെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു...
Read more...

01 ഓഗസ്റ്റ് 2011

മലപ്പുറം പെണ്ണ്.

മലപ്പുറം പെണ്ണിന്റെ
മടിക്കുത്തില്‍
കറി ചട്ടിയുടെ മൂട്ടിലെ
കരി നിറം മാത്രം...

അവളില്‍ കഴിവുള്ളവളും
കഴുതയെ പോലെ
ചുമടെടുക്കണം
പശുവിനെ പോലെ
കറവ നല്‍കണം
മുയലിനെ പോലെ
പെറ്റു കൂട്ടണം...

കാലം അവളില്‍
തീര്‍ക്കുന്ന കോലം
പാടത്തു കോലം വെക്കാന്‍
പോലും കൊള്ളാത്ത കോലം..
Read more...