ഉറക്കം നഷ്ടപ്പെട്ട രാവുകള്‍ക്ക് പിറകിലെ
മൂല കാരണം തേടി അലഞ്ഞ കാലം...
അവനിന്നുമോര്‍ക്കുന്നു...
വൈദ്യവും ശാസ്ത്രവും തോല്‍വി രുചിച്ച
അന്വേഷണങ്ങള്‍ക്ക് ഒടുവില്‍..
അവന്‍ സ്വയം ഗവേഷകനായി...
പിന്നിട്ട വഴികളിലൂടെയും
ഓടി തീര്‍ന്ന ദൂരങ്ങളിലൂടെയും
തിരിച്ചു നടക്കുവാന്‍ അവനു സമയമില്ലായിരുന്നു..
പ്രകാശ വേഗത്തെ വെല്ലുന്ന വേഗതയില്‍
കുതിച്ചു പാഞ്ഞ മനസ്സിന്റെ സ്ക്രീനില്‍ എല്ലാം തെളിഞ്ഞു ..
ഒരാവര്‍ത്തി കൂടി...
അവന്റെ ഓര്‍മകള്‍ക്ക് ജീവന്‍ വെച്ചു...!!!
ശാന്തമായി ഉറങ്ങിയ നാളുകള്‍ അവനിലുണ്ടായിരുന്നു...
സുഗന്ധമായി ഒഴുകിയ പകലുകള്‍ക്കൊടുവില്‍
തെന്നലായി തഴുകിയ നിദ്രാ ദേവിയുടെ കരലാളനം അവനോര്‍ത്തു..
സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞു ഉറങ്ങുവാന്‍ സമയം
കാര്‍മേഘം നിബിഡമായ ഒരു പകലിനെ കാണാന്‍
ഉണരാന്‍ കഴിയാത്ത വിധം മരണത്തെ ആഗ്രഹിച്ച രാവുകള്‍...
പാപമുക്തമായ ഇന്നിന്റെ സമാധാനത്തില്‍ മരണം പുല്‍കാന്‍..
പാപ പംകിലമായെക്കാവുന്ന നാളെയുടെ പകലിനെ പുണരാതിരിക്കാന്‍...!!!
ഓര്‍മകളില്‍ നിന്നുമവന്‍ ഉണര്‍ന്നു...!!!
ഇന്ന് അവന്‍...
ഉറങ്ങുവാനവന് ആകുന്നില്ല...
ഈ ഉറക്കം ഒരിക്കലും ഉണരാത്തൊരു
ഉറക്കത്തിന്റെ തുടക്കമാവുമോ എന്നവന്‍ ഭയക്കുന്നു...
ആ ഭയം...!!! അത് തന്നെയാണ് താന്‍ താന്‍ തേടി നടന്ന ഉത്തരം..
പിന്നിട്ട വഴികളിലെ അഴുക്കു ചാലുകളും..
താളം കണ്ടെത്താന്‍ ആവാത്ത ജീവിതവും
അവനു നല്‍കിയ സമ്മാനം... ആ ഭയം...
തേടിയലഞ്ഞ ഉത്തരം കണ്ടെത്തിയപ്പോള്‍...
ശാസ്ത്രം തോറ്റിടത്ത് അവന്‍ ജയിച്ചു..
പക്ഷെ...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?