21 ഏപ്രിൽ 2011

" ഞാന്‍ തിരയുന്നതെന്‍ ബാല്യ കൌമാരമാണ്... "

ഞാനും വളര്‍ന്നു..

ടൈപ്പ് റൈറ്റ് പഠിക്കുവാന്‍ പോയിരുന്ന അയല്‍പക്കത്തെ സുന്ദരി ചേച്ചിയുടെ ഒടുക്കത്തെ ജാഡ സഹിച്ചു കാലു പിടിച്ചു നേടിയ ന്യൂസ്‌ പ്രിന്റ്‌ പേപ്പര്‍ ലെ കറുത്തതാണ്‌ എങ്കിലും കനക ലിപികളായി എനിക്ക് തോന്നിയ കട്ടിമശിയില്‍ വടിവൊത്ത അക്ഷരങ്ങളില്‍ കുറിക്കപെട്ട തന്റെ പേരും മേല്‍വിലാസവും ആരും കാണാതെ വെട്ടിയെടുത് ശൂന്യമായ പെര്സിനകത്തെ ചില്ല് നിറമുള്ള പ്ലാസ്റ്റിക്‌ ഫ്രെമിന് ഉള്ളിലേക്ക് തിരുകി കയറ്റി ഉടുപ്പിന്റെ പാതികീറിയ പോക്കറ്റില്‍ മറ്റുള്ളവര്‍ കാണുവാന്‍ ഉയര്‍ത്തി വെച്ച് നെഞ്ച് വിരിച്ചു കൂട്ടുകാര്‍ക്ക് മുന്‍പിലൂടെ സാമ്രാജ്യങ്ങള്‍ കീഴടക്കിയ രാജാവിനെ പോലെ അഭിമാനം കൊണ്ട് നാല് ഉലാത്തല്‍ നടത്തി അവരുടെ കൌതുകത്തിനും അതിലേറെ അസൂയക്കും പാത്രമായ ബാലന്റെ ഇന്നലെകളില്‍ നിന്നും...


കീബോര്‍ഡില്‍ പ്രിന്റ്‌ എന്ന് അടിക്കുമ്പോള്‍ കളര്‍ പ്രിന്റെറില്‍ നിന്നും പുതു മഴ പെയ്ത മണ്ണില്‍ നിന്നും പ്രാണി പെരുകുന്ന പോലെ പെറ്റു പെരുകുന്ന A4  പേപ്പര്‍ കളിലെ അക്ഷരങ്ങളെയും ചിത്രങ്ങളെയും നോക്കി പറയി പെറ്റ പന്തീരു കുലത്തിലെ നാറാണത്ത് ഭ്രാന്തനെ പോലെ ഒരിക്കലും തൃപ്തി വരാത്ത മനസ്സുമായി തല ചൊറിഞ്ഞു അസ്വസ്ഥതയോടെ കൈപ്പാട്ടില്‍ കുമിഞ്ഞു കൂടുന്ന വേസ്റ്റ് ബോക്സ്‌ ലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന പ്രഫഷണല്‍ ന്റെ ഇന്നുകളിലേക്ക്...

കാലം തീര്‍ത്ത മാറ്റങ്ങളില്‍ കൊഴിഞ്ഞു പോയത് എന്റെ ബാല്യവും കൌമാരവുമായിരുന്നു... മുഗള്‍ രാജ വംശത്തിലെ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പ്രിയ പത്നി നൂര്‍ജഹാന്റെ കടമെടുത്ത വാക്കുകളില്‍ ചെറിയ തിരുത്തോടു കൂടി ഞാന്‍ പറയട്ടെ... 
" ഞാന്‍ തിരയുന്നതെന്‍ ബാല്യ കൌമാരമാണ്... "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?