20 മാർച്ച് 2011

പകല്‍ കിനാവ്‌...?


അന്നൊരു നാളില്‍...
പെയ്തിറങ്ങി നിന്‍ സ്നേഹം,
എന്‍ ഹൃദയത്തിലേക്ക്....
പുതു മഴയുടെ കുളിരും,
പൂനിലാവിന്റെ വെണ്മയുമായ്‌...

ഒരു സുഗന്ധം പോല്‍ അരികില്‍ വന്നു
നീയെന്‍ ആത്മാവിനെ ത്രസിപ്പിച്ചു.
അരുതെന്ന് മനസ്സ് വിലക്കിയിട്ടും,
സ്വയമറിഞ്ഞു പിന്മാറിയിട്ടും,
വീണ്ടും നീയെന്നെ...
നിന്നിലേക്ക്‌ വലിച്ചടുപ്പിച്ചു.
Read more...

13 മാർച്ച് 2011

ഉത്തരം തേടുന്ന ചോദ്യം..


വൈചിത്രങ്ങളുടെ പൂര പറമ്പായ ഈ ലോകത്തില്‍...
വേഗതയിലോടുന്ന ജീവിത ചക്രത്തിനടിയില്‍ പെട്ട് 
വൈകല്യങ്ങള്‍ കൂടപിറപ്പായുള്ള എന്റെ ജീവിതവും
വികൃതമായി പോയതറിയുന്നു ഞാന്‍...

നേടിയെടുക്കുവാനുള്ള നെട്ടോട്ടത്തിന്‍ ഇടയില്‍...
നിലനില്‍പ്പിനായി പോരുതുന്നവന്റെ നൊമ്പരം
നെഞ്ചിനു ഉള്ളിലെ നെരിപ്പോടില്‍ അണയാത്ത
നാളം പോല്‍ ഇന്നും എരിഞ്ഞു തീരുന്നു...
Read more...

10 മാർച്ച് 2011

ഗവേഷകന്‍ ..!!!


ഉറക്കം നഷ്ടപ്പെട്ട രാവുകള്‍ക്ക്‌ പിറകിലെ
മൂല കാരണം തേടി അലഞ്ഞ കാലം...
അവനിന്നുമോര്‍ക്കുന്നു...

വൈദ്യവും ശാസ്ത്രവും തോല്‍വി രുചിച്ച
അന്വേഷണങ്ങള്‍ക്ക് ഒടുവില്‍..
അവന്‍ സ്വയം ഗവേഷകനായി...

പിന്നിട്ട വഴികളിലൂടെയും
ഓടി തീര്‍ന്ന ദൂരങ്ങളിലൂടെയും
തിരിച്ചു നടക്കുവാന്‍ അവനു സമയമില്ലായിരുന്നു..

പ്രകാശ വേഗത്തെ വെല്ലുന്ന വേഗതയില്‍
കുതിച്ചു പാഞ്ഞ മനസ്സിന്റെ സ്ക്രീനില്‍ എല്ലാം തെളിഞ്ഞു ..
ഒരാവര്‍ത്തി കൂടി...
അവനതു സ്ലോ ഡൌണ്‍ ആക്കി വീണ്ടും കണ്ടു...
Read more...