അന്നൊരു നാളില്‍...
പെയ്തിറങ്ങി നിന്‍ സ്നേഹം,
എന്‍ ഹൃദയത്തിലേക്ക്....
പുതു മഴയുടെ കുളിരും,
പൂനിലാവിന്റെ വെണ്മയുമായ്...
ഒരു സുഗന്ധം പോല്‍ അരികില്‍ വന്നു
നീയെന്‍ ആത്മാവിനെ ത്രസിപ്പിച്ചു.
അരുതെന്ന് മനസ്സ് വിലക്കിയിട്ടും,
സ്വയമറിഞ്ഞു പിന്മാറിയിട്ടും,
വീണ്ടും നീയെന്നെ...
സ്വയം മറന്നു പോയ എന്നെ
നീ കൈ പിടിച്ചു നടന്നത്,
സ്നേഹത്തിന്‍ താഴ്വരയിലെക്കായിരുന്നു.
അവിടെ എനിക്ക് മുമ്പില്‍
സ്വര്‍ഗീയ കവാടം തുറന്നു തന്നു.
അതിലൂടെ ഞാന്‍ കണ്ടതെല്ലാം
കുളിരണിയിക്കുന്ന കാഴ്ചകള്‍ മാത്രം...
അമ്പിളി മാമന് വേണ്ടി വാശി പിടിക്കുന്ന
കൊച്ചു കുഞ്ഞിനെപ്പോലെ,
നേടാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും
നിന്‍ സ്നേഹത്തിന്‍ തണലില്‍
വീണ്ടും വീണ്ടും എന്തൊക്കെയോ
ആഗ്രഹിച്ചു ഞാന്‍...
ഇന്ന് നീ...
എന്നെ തനിച്ചു വിട്ടു.
സ്നേഹ ശൂന്യതയുടെ മരുഭൂമിയില്‍
ദിക്കറിയാതെ അലയുന്ന യാത്രികന്‍ ഞാന്‍..!
നടന്നു വന്ന വീഥിയിലെ
കാല്പാടുകള്‍ മാഞ്ഞിരിക്കുന്നു.
തിരിച്ചു നടക്കുവാന്‍ പോലും കഴിയാതെ
ഒറ്റപ്പെട്ടു പോയി ഞാന്‍..!
സുന്ദരമായ ; വികാര നിര്‍ഭരമായ
ഒരു നിമിഷത്തില്‍...
പെട്ടെന്ന് കൈ വിട്ടു പോയ
ഒരു പകല്‍ കിനാവ് മാത്രമായിരുന്നോ
എല്ലാം....???
--***+*+*+------**+
തന്റെ ലക്‌ഷ്യം മാത്രം ആത്മാവിലേക്ക് ആവാഹിക്കാന്‍ ആയാല്‍ ഏതു തീചൂളയിലൂടെ നടക്കുമ്പോഴും പൂ മെത്തയിലൂടെന്ന പോലെ കൊടും കാറ്റിന്റെ വേഗതയില്‍ ലക്ഷ്യത്തിലേക്ക് പറന്നെത്താന്‍
മറുപടിഇല്ലാതാക്കൂകഴിയും നിനക്ക് അതിനാവട്ടെ........അല്ല നിനക്കതിനാവും.
ശ്രമിക്കാം ... പ്രാര്‍ഥിക്കുക.
മറുപടിഇല്ലാതാക്കൂ