13 മാർച്ച് 2011

ഉത്തരം തേടുന്ന ചോദ്യം..


വൈചിത്രങ്ങളുടെ പൂര പറമ്പായ ഈ ലോകത്തില്‍...
വേഗതയിലോടുന്ന ജീവിത ചക്രത്തിനടിയില്‍ പെട്ട് 
വൈകല്യങ്ങള്‍ കൂടപിറപ്പായുള്ള എന്റെ ജീവിതവും
വികൃതമായി പോയതറിയുന്നു ഞാന്‍...

നേടിയെടുക്കുവാനുള്ള നെട്ടോട്ടത്തിന്‍ ഇടയില്‍...
നിലനില്‍പ്പിനായി പോരുതുന്നവന്റെ നൊമ്പരം
നെഞ്ചിനു ഉള്ളിലെ നെരിപ്പോടില്‍ അണയാത്ത
നാളം പോല്‍ ഇന്നും എരിഞ്ഞു തീരുന്നു...

അന്യന്റെ വേദന അറിഞ്ഞിട്ടും എന്തേ ഞാന്‍
അറിവില്ലായ്മ നടിക്കുന്നു എന്ന ചോദ്യം...
അകലങ്ങളില്‍ അവ്യക്തമാകുന്ന മരീചിക പോല്‍
അകന്നു പോകുന്ന ഉത്തരമായി മാറുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?