30 ജൂൺ 2011

പ്രവാസ ചക്രം..

ഇന്നലെ ഞാന്‍ അവര്‍ക്കൊരു തോന്ന്യാസി.
ഇന്ന് ഞാനും അവര്‍ക്കൊരു പ്രവാസി
നാളെ വൃദ്ധ സദനത്തിന്‍ അന്തേവാസി...?

ഇന്നലെ ഞാന്‍ അവര്‍ക്കൊരു അസത്ത് 
ഇന്ന് ഞാനേ അവര്‍ തന്‍ സ്വത്ത് ..
നാളെ വെറുമൊരു പാഴ് വസ്തു.. അതോ സത്വമോ..?

ഇന്നലെ ഞാന്‍ അവര്‍ക്ക് ഒരമ്പലകാള
ഇന്ന് ഞാന്‍ അവര്‍ തന്‍ കറവ പശു.
നാളെ അങ്ങാടി പയ്യോ അറവു മാടോ..?

ഇന്നലെ ഞാന്‍ അവര്‍ക്ക് ദാരിദ്രനാം അയല്‍വാസി
ഇന്നോ അവര്‍ തന്‍ പ്രിയനാം പ്രവാസി.
നാളെ ജീവിക്കാന്‍ അറിയാത്ത പ്രയാസി..?

ഇന്നലെ ഞാന്‍ അവര്‍ക്കൊരു ആഭാസന്‍
ഇന്ന് അവരിലെ നല്ലോരഭ്യാസി..
നാളെ കളിയാക്കാവുന്ന കോമാളി..?

ഉരുളുന്നീ പ്രവാസ ചക്രം.. ആയാസമോടെയെങ്കിലും...
ആധി മാത്രം കൂട്ടുള്ള ഒരീ ദേഹത്തില്‍ നിന്നും
ദേഹി മായും വരെ..!!!

1 അഭിപ്രായം:

  1. വളരെ നന്നായിരിക്കുന്നു സകീര്‍....നാവില്‍ വാക്കിന്‍ വജ്രായുധവുമായി പൊരുതി മുന്നേറുക...
    ചിന്തകളെ വാക്കുകളിലേക്കാവാഹിച്ച് വിജയ ഗാഥകള്‍ രചിക്കുക...എല്ലാവിധ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?