ആദ്യമാദ്യം കാണാമെന്നു പറഞ്ഞ സമയത്ത് കാണാന്‍ മറക്കുമ്പോള്‍
വിളിക്കാമെന്നു ഉറപ്പു കൊടുത്ത സമയം വിളിക്കാതിരിക്കുമ്പോള്‍ ...
കാത്തിരുന്നു മുഷിഞ്ഞു അവള്‍ എന്നെ ഓര്‍ത്തു കൂടെയെന്ന്
അവനോടു പരിഭവം പറയുമായിരുന്നു...
പിന്നീട് കാഴ്ചയും കര്‍ണ്ണവും കണ്ഠവും നവരസം ആറാടുമ്പോള്‍ ...
ചെറിയ കാര്യങ്ങളില്‍ പോലും അവന്‍ പുലര്‍ത്തുന്ന ഓര്‍മ്മ കണ്ടവള്‍
അത്ഭുതം തൂകുമായിരുന്നു...
മറ്റൊരുവന്റെ ജീവിത സഖിയാവുമെന്നറിവില്‍ ഞെട്ടി തരിച്ചു നില്‍ക്കുന്നവനെ
നോക്കി എല്ലാം കുട്ടിക്കളിയായി കണ്ടു മറക്കുവാന്‍ പറഞ്ഞവള്‍
അവനില്‍ നിന്നും കൈ വീശി അകലുകയായിരുന്നു ...
പിന്നീടു കാണാന്‍ തുനിഞ്ഞപ്പോളും കേള്‍ക്കാന്‍ ശ്രമിച്ചപ്പോളും
ഞാന്‍ മറ്റൊരവന്റെ സ്വന്തമെന്നത് ഓര്‍ക്കണം നീ എന്ന് ചൊല്ലി
അകലേക്ക് മാഞ്ഞു പോകുകയായിരുന്നു...
അവള്‍ നല്‍കിയ ഓര്‍മ്മകള്‍ മരിക്കാത്ത മനസ്സും
മരവിച്ച ശരീരവുമായി അവന്‍ യാത്ര തുടര്‍ന്നു....
മരണമില്ലാത്ത മായിക ലോകത്തേക്ക്...
ഒരു മുഴം കയറില്‍ ഏറി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?