29 ജനുവരി 2012

സിലബസ്...

...... ഇടഞ്ഞു നിന്ന ഒറ്റയാന്‍ ചോദ്യത്തിനു എതിരില്‍
ശൂന്യതയില്‍ നിന്നുത്തരം തേടുന്ന കാലത്തില്‍ നിന്നും....
നാണിച്ചു നില്‍ക്കുന്ന ചോദ്യത്തിനു എതിരില്‍ നാലാള്‍
നിരന്നു നില്‍ക്കുന്ന സ്വയംവര ചതുരക്കട്ടയിലേക്കുള്ള 
ദൂരം നഷ്ടമാക്കിയത് നമ്മുടെ ചിന്താശേഷിയെ ആണ്...
Read more...

ഫെബ്രുവരി....

നാലാണ്ട് കൂടുമ്പോള്‍ 
നാളൊന്നു കൂടുന്ന
നാലിന്റെ പാതിയാം
നവമുകുള രണ്ടാം മാസം നീ...

നീതിയുടെ അന്തകന്‍
നിക്രിഷ്ടനാം ഹിറ്റ്ലറുടെ
നാസിയുടെ ജന്മമാസമെന്നോതി
നിന്ദക്ക് പാത്രമായവള്‍ നീ...

നിത്യ പ്രണയത്തില്‍ എന്നും
നിലക്കാത്ത ഓര്‍മ്മയില്‍ ജ്വലിക്കും
നാളമായ വാലന്റൈന്‍ കാമുകന്റെ
നിര്യാണം കൊണ്ടനുഗ്രഹീതമാസവും നീ...
Read more...

24 ജനുവരി 2012

ഭ്രമണം

ഭ്രൂണമായ് വളര്‍ന്നു 
ഭൂജാതനായി നീ..
കാലത്തിനൊപ്പം 
കൈകാല്‍ വളര്‍ന്നു.
കലികാലത്തിലൂടെ 
ദൃതവേഗതയിലോടി
മൃതപ്രായനായ് ഒടുവില്‍ 
മണ്ണിലടിയേണ്ടവന്‍ നീ...
Read more...

സൃഷ്ടിപ്പ് :

ഇല്ല... ഇനിയൊരു മടക്കം നിനക്ക്...
മാംസപിണ്ടമായ് അമ്മയുടെ ഉദരത്തിലേക്ക്....
പിന്നെയുമവിടെ നിന്നൊരു ബീജമായച്ചന്റെ
ഞാഡിഞരമ്പുകളിലൂറും മജ്ജയിലേക്ക്...
തിരിച്ചു പോക്ക് അസാധ്യമെന്നിരിക്കെ...
അറിയുക നിന്‍ സൃഷ്ടിപ്പിന്‍ മഹത്വം...
തലകുനിക്കുക നിന്‍ സൃഷ്ടാവിന്‍ മുമ്പില്‍ ...
Read more...

19 ജനുവരി 2012

ഓര്‍മ്മകളിലെ വസന്തം...

സമര്‍പ്പണം :
മരണശയ്യയില്‍ കിടക്കുന്ന എന്റെ പാവം കുന്തിപുഴയ്ക്കു... 


അങ്ങകലെ...
കളിക്കളം വിട്ടുപോകുന്ന കുട്ടിയോടൊപ്പം അസ്തമയ
സൂര്യന്‍ ചെഞ്ചായം പൂശി മുളങ്കാടിന് പിറകിലേക്ക്
ഉള്‍വലിയുമ്പോള്‍ ...
പെയ്തിറങ്ങുന്ന നിലാവിന്റെ മങ്ങിയ കണ്ണാടിയില്‍
തെന്നിമാറുന്ന മേഘപടലങ്ങളാം പഞ്ഞികെട്ടു-
കള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രന്റെ കുസൃതി
നോക്കി പഞ്ചാരതിട്ടുകള്‍ കണക്കെയുള്ള
മണപ്പുറത്തങ്ങനെ മലര്‍ന്നു കിടക്കുമ്പോള്‍ ...

താഴെ അന്നന്നത്തെ അന്നത്തിനായി ജോലിയെടുത്ത്
വന്നു ഇളംചൂടുള്ള വെള്ളത്തിലൊന്നു മുങ്ങി കുളിച്ചു
വസ്ത്രങ്ങള്‍ കല്ലിലിട്ടു അലക്കുന്ന ശബ്ദ താളത്തി-
നനുസരിച്ച് മണപ്പുറത്തിനക്കരെ നിന്നും പ്രതിധ്വനി
ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന
ചരല്‍കല്ലുകള്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു
ഓളപ്പരപ്പു സൃഷ്ടിച്ചു കൗതുകം കൊള്ളുന്ന ആ നഷ്ട-
വസന്തമാം രാത്രിയുടെ ആദ്യയാമങ്ങള്‍ ...
Read more...

18 ജനുവരി 2012

രോദനം

പാതിരാവിലൊറ്റക്ക് കുത്തിയിരുന്നൊരു
മെഴുകുതിരി വെട്ടത്തിലെന്തൊക്കെയോ
കുത്തിക്കുറിച്ചു , പിന്നെയതു പിച്ചിച്ചീന്തി
പിന്നെയും പിന്നെയും തുടരുന്നുവാ സാഹസം...

മനസ്സിനെയെന്തോക്കെയോ കുത്തി നോവിക്കുന്നു...
ആരൊക്കെയോ ചേര്‍ന്നെറിയുന്നു കല്ലാല്‍ ...
മേലാകെ പൊട്ടി ചുടുരക്തം വാര്‍ന്നു...
ഹൃദയം പിളരുമീ വേദനയിലെന്നെയൊന്നാ- 
ശ്വസിപ്പിക്കാന്‍ ആരുണ്ട്‌ കൂട്ടിനു...?

കാലവര്‍ഷത്തിന്‍ കുത്തൊഴുക്കില്‍
പെട്ടുലയുന്ന ചെറുതോണിയില്‍ ഞാന്‍
തുഴക്കൊല് പോലുമില്ലാതെ വലയുന്നു...
ഇരുകയ്യാല്‍ തുഴയുന്നെന്‍ കൈകളിന്‍ 
ശക്തിയും ക്ഷയിച്ചു, യാത്രയും ദുര്‍ഘടമാകുന്നു...

തളരുന്ന കൈകള്‍ക്കൊരിത്തിരി കരുത്തേകാന്‍
തിരഞ്ഞു, ഒരു സഹയാത്രികന്‍ പോലുമില്ലാ...
ചുറ്റും അട്ടഹാസത്തോടെ കൂലം കുത്തിയൊഴുകും
പുഴയുടെ സംഹാര താണ്ടവം മാത്രം...

എവിടെയാണൊരു കരയെന്നറിയാതെ
ആഴിയുടെ ചുഴിയില്‍ നട്ടം തിരിഞ്ഞു
ആടിയുലയുന്ന ചെറുതോണിയിലൊരു
പ്രതിമപോല്‍ ജീവച്ഛവമായി ഞാനിരിക്കുന്നു...
Read more...

16 ജനുവരി 2012

സായാഹ്നം...

മഞ്ഞുമൂടി കിടക്കും താഴ്വരയിലൊരു
കുഞ്ഞിക്കാറ്റിന്‍ മര്‍മ്മരം കേട്ടു ഞാന്‍ ...
കാറ്റേറ്റുലയുന്ന മരങ്ങളും ചെടികളും പൂക്കളും 
കായ്കളും ഫലങ്ങളുമെല്ലാമിന്നോര്‍മ്മമാത്രമായി...

ഇന്നലെയുടെ ചീര്‍ത്ത കിനാക്കളും...
ഇന്നിന്‍ തുരുമ്പിച്ച വാതായനങ്ങളും...
നാളെയുടെ ഉണങ്ങിക്കരിഞ്ഞ പ്രതീക്ഷയുമായ്
ഇരുള്‍ മൂടിയ, ഇടുങ്ങിയ വഴികളിലൂടെ ചാഞ്ഞും-
ചെരിഞ്ഞും ദുഷ്കരമാമീ ജീവിതയാത്ര തുടരുന്നു ഞാന്‍ ...

അരുത്താത്തുമതിമൊഹമെന്നതുമറിഞ്ഞിട്ടും
ആശിച്ചു പോയി ഞാനാ അമ്പിളിമാമനെ...
മിതത്തില്‍ അമിതത്തെ തിരഞ്ഞു ഞാന്‍ ...
ഉത്തമാമായത്തില്‍ അത്യുത്തമത്തെ തിരഞ്ഞു ഞാന്‍ ...

എന്റെ തന്നെ നാശത്തിന്‍ വഴികളോരോന്നും 
ചികഞ്ഞു പെറുക്കി കൂട്ടിയൊരു കൂമ്പാരമാക്കി ഞാന്‍ ...
സ്നേഹമെന്നോതി അടിച്ചേല്‍പ്പിച്ചതൊക്കെയും
സ്വാര്‍ഥതയൊന്നു മാത്രമായിരുന്നു...
Read more...

09 ജനുവരി 2012

" അപ്പന്‍ റിക്വസ്റ്റ് "

പ്രിയപ്പെട്ട സൂകെന്‍ ബെര്‍ഗ് ...
സുഖമെന്ന് കരുതുന്നു.... അതിനായി പ്രാര്‍ഥിക്കുന്നു...

അപ്പനൊരു റിക്വസ്റ്റ് അയക്കണം... നിനക്ക് അപ്പനും അമ്മായിയും ഒന്നുമില്ലാഞ്ഞിട്ടാവും ഫ്രണ്ട് റിക്വസ്റ്റ് എന്ന ഒരൊറ്റ ഓപ്ഷനെ ഫൈസ്ബൂകില്‍ ഒള്ളൂ... അപ്പന്‍ ഫ്രണ്ട് നെ പോലെയാണെങ്കിലും എങ്ങനെയാ അപ്പന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക...?  അപ്പന് അയക്കാന്‍ ഒരു റിക്വസ്റ്റ് ഓപ്ഷന്‍ വേണം... " ഫാദര്‍ റിക്വസ്റ്റ് " ...

എന്തെങ്കിലും ഒരു പരിപാടി തുടങ്ങുമ്പോള്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്നാലോചിക്കണ്ടേ...? ഈ ഒപ്ഷനോക്കെ ഒള്ള ഒരെണ്ണം നമ്മളെ കുന്ദംകുളം മാര്‍കറ്റില്‍ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല ; അന്റെ പായേരം കേക്കണ്ടല്ലോ ന്നു കരുതീട്ടാ...

ഇജ്ജ് അബടെ വെറുതെ ഇരിക്കയാണ് എന്നറിയാം ... ന്നു കരുതി എനിക്കിവിടെ നിനക്ക് കത്തെഴുതി ഇരുന്നാല്‍ പോരാ... നൂറു കൂട്ടം പണിയുണ്ട് മനുഷ്യന്... പിന്നെ ഇതിപ്പോ അപ്പനെ ഒന്ന് കാണണമെങ്കില്‍ നിന്റെ ഈ ഓലക്കേലെ ഫൈസ്ബൂകില്‍ തന്നെ കയറണം..  കത്ത് ചുരുക്കുന്നു... ഈ കത്ത് കിട്ടിയാല്‍ ഉടന്‍ എന്തെങ്കിലും ചെയ്താ അണക്ക്‌ നന്നൂ... അല്ലേല്‍ ഞാന്‍ ഒരെണ്ണം അങ്ങ് തുടങ്ങും...

NB : ഇനി " അപ്പന്‍ റിക്വസ്റ്റ് " ഓപ്ഷന്‍ തുടങ്ങുമ്പോള്‍ കടപ്പാട് എന്റെ പേര് കൊടുത്തില്ലെങ്കില്‍ നമ്മക്ക് കോടതിയില്‍ വെച്ച് കാണാം...
പിന്നെ ഒരു കാര്യം...  ഈ ന്യൂനത നിന്നെ ചൂണ്ടി കാട്ടി തന്നതിന്റെ പേരും പറഞ്ഞു എന്നെ നിന്റെ  മാനേജര്‍ ആക്കാമെന്ന് വല്ല പൂതിയുമുണ്ടെങ്കില്‍ അതങ്ങ് മാങ്ങി വെചേക്കൂ... ഞമ്മള്‍ ഇത്തിരി കൊസ്ട്ട്ലി ( നോട ഇട്ലി ) ആണ് മോനേ....

അപ്പൊ ശരി... നീ നീണാള്‍ വാഴട്ടെ... ഇല്ലെങ്കില്‍ എന്റെ അപ്പന് മൂച്ചി പിരാന്താവും... അല്ലാതെ അന്നോടുള്ള പിരിഷം കൊണ്ടൊന്നുമല്ല... ഞാന്‍ നിറുത്തുന്നു... ഇതിന്റെ പോസ്റ്റല്‍ ഫീ എനിക്കയച്ചു തന്നാല്‍ നന്നൂ.... എന്തിനാ വെറുതെ ഒരു കടമിടപാടു അല്ലെ..?

സ്നേഹത്തോടെ മോന്നൂസ്...
Read more...