പാതിരാവിലൊറ്റക്ക് കുത്തിയിരുന്നൊരു
മെഴുകുതിരി വെട്ടത്തിലെന്തൊക്കെയോ
കുത്തിക്കുറിച്ചു , പിന്നെയതു പിച്ചിച്ചീന്തി
പിന്നെയും പിന്നെയും തുടരുന്നുവാ സാഹസം...
മനസ്സിനെയെന്തോക്കെയോ കുത്തി നോവിക്കുന്നു...
ആരൊക്കെയോ ചേര്‍ന്നെറിയുന്നു കല്ലാല്‍ ...
മേലാകെ പൊട്ടി ചുടുരക്തം വാര്‍ന്നു...
ഹൃദയം പിളരുമീ വേദനയിലെന്നെയൊന്നാ-
ശ്വസിപ്പിക്കാന്‍ ആരുണ്ട് കൂട്ടിനു...?
കാലവര്‍ഷത്തിന്‍ കുത്തൊഴുക്കില്‍
പെട്ടുലയുന്ന ചെറുതോണിയില്‍ ഞാന്‍
തുഴക്കൊല് പോലുമില്ലാതെ വലയുന്നു...
ഇരുകയ്യാല്‍ തുഴയുന്നെന്‍ കൈകളിന്‍
ശക്തിയും ക്ഷയിച്ചു, യാത്രയും ദുര്‍ഘടമാകുന്നു...
തളരുന്ന കൈകള്‍ക്കൊരിത്തിരി കരുത്തേകാന്‍
തിരഞ്ഞു, ഒരു സഹയാത്രികന്‍ പോലുമില്ലാ...
ചുറ്റും അട്ടഹാസത്തോടെ കൂലം കുത്തിയൊഴുകും
പുഴയുടെ സംഹാര താണ്ടവം മാത്രം...
എവിടെയാണൊരു കരയെന്നറിയാതെ
ആഴിയുടെ ചുഴിയില്‍ നട്ടം തിരിഞ്ഞു
ആടിയുലയുന്ന ചെറുതോണിയിലൊരു
പ്രതിമപോല്‍ ജീവച്ഛവമായി ഞാനിരിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?