29 ഫെബ്രുവരി 2012

" ചോദ്യങ്ങള്‍ക്ക് വ്യക്തമായ, ദഹിക്കത്തക്ക വിധം ഉത്തരം 
കിട്ടും വരെയും സംശയം തികട്ടി കൊണ്ടേയിരിക്കും... "
........................................................ സക്രു...
Read more...

28 ഫെബ്രുവരി 2012

"...ആകാശം മുഴുവന്‍ പറക്കുന്ന പക്ഷിക്കും 
ഉറങ്ങാന്‍ ഭൂമിയുടെ താങ്ങ് കൂടിയേ തീരൂ.."

................................സക്രു.........
Read more...

27 ഫെബ്രുവരി 2012

" ബാപ്പാ... നമ്മെ ഒരാള്‍ കാണുന്നു...!!! "

തസ്കരനായ അബ്ദു സഹായിയില്ലാത്ത ഒരു ദിവസം മകനായ യാസറിനെയും
കൂട്ടി മോഷണത്തിനായി യാത്ര തിരിക്കുന്നു... യാത്രക്കിടയില്‍ 
മോഷണം നമ്മുടെ കുടുംബതൊഴില്‍ ആണെന്നും തനിക്കു ശേഷം ആ പാരമ്പര്യം നിലനിറുത്തേണ്ടത് നീയാണെന്നും ഇന്ന് നിന്റെ കന്നിമോഷണമാണെന്നും മോഷണം എപ്പോള്‍ , എവിടെ, എങ്ങിനെ നടത്തണമെന്നൊക്കെ മകന് പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു... മറ്റു നിര്‍വാഹമില്ലാതെ യാസിര്‍ എല്ലാം മൂളിക്കേട്ടു കൊണ്ട് ഉപ്പക്കൊപ്പം നടന്നു...

അനുഭവ പരിചയത്തിന്റെ മികവില്‍ മോഷണം നടത്താന്‍ സൗകര്യമുള്ള ഒരു വീട്
കണ്ടു അബ്ദു ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സൂചന നല്‍കണമെന്നും, അതെങ്ങനെ
നല്‍കണമെന്നും മകനെ പറഞ്ഞു പഠിപ്പിച്ചു ഇരുട്ടില്‍ മറഞ്ഞു ജോലി തുടങ്ങി...
Read more...

26 ഫെബ്രുവരി 2012

"...സ്വന്തം കണ്ണീരടരുന്നത്  കാണാന്‍
കയ്യിലൊരു കണ്ണാടി കൂടിയേ തീരൂ..."

..........................സക്രു.................
Read more...

25 ഫെബ്രുവരി 2012

വേര്‍പാടുകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി പുനര്‍ജനിക്കുമ്പോള്‍
കണ്ണുകള്‍ ഒഴിച്ച് തന്ന ഉപ്പു വെള്ളത്തില്‍ കവിള്‍ത്തടം നനയുന്നു...
മങ്ങുന്ന കാഴ്ചയില്‍ അവ്യക്തമായ രൂപം പുഞ്ചിരി തൂകി മറയുമ്പോള്‍
പറയാന്‍ ബാക്കിവെച്ചതെന്തൊക്കെയോ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കും...
ഇനിയുമോരവസരം...?
Read more...

24 ഫെബ്രുവരി 2012

അനുഭൂതി

പ്ളാവില കൊണ്ട് കുത്തിയ കൈലുമായി പഴംകഞ്ഞി 
കുടിച്ചിരുന്ന കാലത്തിന്റെ ഓര്‍മ്മകളുമായി... 
അക്ഷരങ്ങളുടെ പെരുമഴക്കാലം കാത്തു ഏകാന്തനായി 
അമ്പലമുറ്റത്തെ ആല്‍മരത്തണലില്‍ ഞാനിരിക്കുന്നു...
പുളിക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍
വയറ്റില്‍ നിന്നും നെഞ്ചിലേക്കിരച്ചു കയറിയ ഭീതിയിന്നു
സുഖമുള്ള നോവായി പ്രച്ഛന്ന വേഷം കെട്ടിയാടുന്നു..
Read more...

23 ഫെബ്രുവരി 2012

ഋതുമതി

==========
" അമ്മേ.." ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി 
മോള്‍ വിളിച്ചു
" എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്നോം കണ്ടു  പേടിച്ചുവോ മോള്‍ ..? "
മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
" ഹും.." അവള്‍ തലയാട്ടി കൊണ്ട് മൂളി...
" ആട്ടെ... ന്റെ മോള്‍ എന്താ കണ്ടേ... ഇത്ര പേടിക്കാന്‍ മാത്രം..? "
കുടിക്കാന്‍ കുറച്ചു വെള്ളം കൊടുത്തു കൊണ്ട് അമ്മ ആരാഞ്ഞു..

അച്ചു വെള്ളം കുടിചൊന്നു ശ്വാസം വിട്ടു നിശബ്ദമായി ഇരിക്കുന്നത് കണ്ട്
" എന്തായാലും അമ്മയോട് പറ മോളെ... നല്ല കുട്ടിയല്ലേ... "
അമ്മ മോളെ മാറോടു ചേര്‍ത്ത് ചോദ്യമാവര്‍ത്തിച്ചു.

അപ്പോഴും അച്ചു കണ്ട സ്വപ്നം ആലോചിചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...
സ്വപ്‌നങ്ങള്‍ എന്നും അങ്ങനെ ആണല്ലോ...
തൊട്ടു മുമ്പ് സംഭവിച്ചതാണ് എങ്കിലും ആലോചിച്ചു പോകണമല്ലോ 
ചികഞ്ഞെടുത്ത് ഒരുമിച്ചു കൂട്ടാന്‍ ...
കുറച്ചു സമയങ്ങള്‍ക്കു ശേഷം അവള്‍ അമ്മയോട് ചേര്‍ന്ന് മടിയില്‍
തലചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു തുടങ്ങി... 

" അമ്മേ... അവസാനമായി ഞാന്‍ കണ്ടത് ആരൊക്കെയോ ചേര്‍ന്നെന്നെ ഒരു മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നു... എനിക്ക് ചുറ്റും  പാത്രങ്ങളും ചട്ടികളും 
ഒക്കെയായി പലതും ഉണ്ട്... പലരും വന്നു ജനല്‍ പാളിയിലൂടെ എന്നെ നോക്കി 
എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് പോകുന്നു..." 
Read more...

22 ഫെബ്രുവരി 2012

" പൊയ്മുഖങ്ങള്‍ കണ്മുമ്പില്‍ അഴിഞ്ഞു വീഴുമ്പോള്‍ ...
ചിലര്‍ക്ക് പൊരുത്തപ്പെടാന്‍ സമയമെടുക്കും... "
...................................... *** ... സക്രു... *** ....
Read more...

21 ഫെബ്രുവരി 2012

ഏകാന്തത

ഇരുട്ട് മാടി വിളിച്ചപ്പോള്‍ നിഴലിനെ പോലും 
പുറത്ത് നിറുത്തി ഞാന്‍ അകത്തു കയറി...
" ഏകാന്തത "... അതെന്നും എന്റെ 
സ്വകാര്യ സ്വപ്നമായിരുന്നു...
Read more...

20 ഫെബ്രുവരി 2012


" കപ്പലിലുള്ള കള്ളനെ തേടി കടലിലെ
വെള്ളം വറ്റിച്ചിട്ടെന്തു കാര്യം....? "

.................................***...സക്രു ..***
Read more...

19 ഫെബ്രുവരി 2012

കാക്കകുറുമ ഉണ്ടായതെങ്ങനെ..?

പതിനഞ്ചു - ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പേ പത്രപ്രവര്‍ത്തനം ആധുനികമായി ഇത്രയും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരവസ്ഥയില്‍ സംഭവിച്ച കഥയാണ്‌...
അന്ന് മന്‍ഗ്ളീഷിലായിരുന്നു പലരും ടൈപ്പ് ചെയ്തു പത്രമാപ്പീസിലേക്ക്‌ അയച്ചു കൊടുത്തിരുന്നത്... ഒരു വാര്‍ത്തക്ക് സ്പേസ് ബാലന്‍സ് ഉണ്ടെന്നറിഞ്ഞു ആ സ്പൈസിലെക്കായി ടൈപ്പ് ചെയ്തു വെച്ചിരുന്ന ഒരു പാചകകുറിപ്പ് ലേഖകന്‍ അയച്ചു കൊടുത്തു... 

പിറ്റേന്ന് പത്രം വന്നു അയാള്‍ ആ പാചകകുറിപ്പ് കണ്ടു താടിക്ക് കയ്യും കൊടുത്തിരിക്കുന്നത്‌ കണ്ട കൂട്ടുകാരന്‍ കാര്യം തിരക്കിയപ്പോള്‍  അദ്ദേഹം പറ്റിയ അക്കിടി പറഞ്ഞു... 

"പാചകം ചെയ്യേണ്ട വിധം ഒക്കെ അക്ഷര തെറ്റില്ലാതെ അച്ചടിച്ച്‌ വന്നു... പക്ഷെ... "  അദ്ദേഹം  ഒരു ചമ്മലോടെ നിറുത്തി.. 

"എന്ത് പക്ഷെ ..?" അപരന്‍ ചോദിച്ചു...

" ദീര്‍ഘം അധികമായി ... " വാര്‍ത്ത കാണിച്ചു കൊടുത്തു കൊണ്ട് കക്ഷി പറഞ്ഞു...

" ഇത് അത്ര ദീര്‍ഘമൊന്നുമല്ലല്ലോ... ചുരുങ്ങിയ വിവരണം ആണല്ലോ ... പിന്നെന്താ.." അപരന്‍ ചോദിച്ചു ... 

" ദീര്‍ഘമെന്നു പറഞ്ഞത് വിവരണം അല്ലെടാ... കക്ക എന്നതില്‍ ഒരു ദീര്‍ഘം കൂടി കാക്ക ആയതാ... സത്യത്തില്‍ ഇത് കക്ക കുറുമയുടെ പാചകകുറിപ്പാണ്.."
അപരന്റെയും കൈ ഒന്ന് അറിയാതെ താടിയിലേക്ക് കാന്തികമായി...!!!

( കടപ്പാട് : ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ( സി.ഒ.ടി അബ്ദുല്‍ അസീസ്‌ ) പറഞ്ഞ അനുഭവ..?"കഥയില്‍ " ചില മാറ്റങ്ങള്‍ വരുത്തിയത്...) 

Read more...

09 ഫെബ്രുവരി 2012

നിഴല്‍ ...

തെറ്റുകള്‍ ചെയ്യാതെ മുഴുമിച്ച ഈ ദിവസം നല്‍കുന്ന 
സംതൃപ്തിയില്‍ തെറ്റ് ചെയ്യാന്‍ സാധ്യതയുള്ളൊരു നാളെയുടെ 
പ്രഭാതം എനിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു 
ഉറക്കത്തെ പ്രതീക്ഷിച്ച നാളുകള്‍ ... 
അന്ന് മരണമെന്ന അനുഭൂതിയെ ഞാന്‍ ഇഷ്ടപ്പെട്ടു... 
രാവിന്റെ ഏതെങ്കിലുമൊരു യാമത്തില്‍ ഞാനതു പ്രതീക്ഷിച്ചു... 
ഉറക്കമുണരുമ്പോള്‍ ... 
ഞാന്‍ മണം പിടിക്കുമായിരുന്നു... 
കത്തിച്ചു വെച്ച കുന്തിരിക്കത്തിന്റെ മണത്തിനായി... 
ആ മണം കിട്ടാതെ വരുമ്പോള്‍ നിരാശയോടെ മൂക്കില്‍ പരതുമായിരുന്നു... 
തിരുകി വെച്ച പഞ്ഞിയുണ്ടോ എന്നറിയാന്‍ ... 
അതില്ലെന്നുറപ്പായാല്‍ തലയുയര്‍ത്തി കാലിലേക്ക് നോക്കുമായിരുന്നു... 
ഇരുകാലുകള്‍ ബന്ധിക്കുന്നൊരു കെട്ട് പെരുവിരലുകള്‍ അലങ്കരിച്ചിട്ടുണ്ടോ എന്നറിയാനായി... 
അന്നൊക്കെ എന്നെ അവഗണിച്ച മരണമേ... 
Read more...

07 ഫെബ്രുവരി 2012

മാന്യന്‍

കണ്ടില്ല ഞാനാ സ്ത്രീ തന്‍ കരളും 
കുടലും ഒപ്പം ഉടലില്‍ നിന്നുമെങ്ങോ
തെറിച്ചു പോയവള്‍തന്‍ തലയും...
കണ്ടതോ കാമം നിറക്കുന്നവള്‍തന്‍
നഗ്നയാം തുടയും തുളുമ്പുന്ന മാറിടവും മാത്രവും...
എങ്കിലും ഞാനാണ് മാന്യന്‍ ...
കാണില്ല ; മറ്റൊരാള്‍ എന്നെ പോലെ...
കാരണം ; കണ്ടു ഞാനവള്‍ തന്‍ 
തലപോയ മേനിയില്‍ കാമവെറി തീര്‍ക്കും 
നരഭോജികളെയേറെ യൊപ്പമാരംഗം
മൊബൈലില്‍ പകര്‍ത്തുന്ന 
പകല്‍ മാന്യരെ...
 നീലപ്പല്ലിലൂടെ പകര്‍ന്നുപോകുന്നത്
അപരനാസ്വദിക്കുമ്പോഴീ ജീവന്‍ നിലചിരിക്കും...
എന്നാലിവിടെ... പിടയുന്ന ജീവനില്‍ കാമം
മനസ്സില്‍ തളിരിട്ട ഞാനാണ് മാന്യന്‍ ...
ഉള്ളിനുള്ളില്‍ നുരപൊന്തിയ കാമമടക്കിവെച്ച്
തിരിഞ്ഞു നടന്നൊരാ നേരിന്റെ നാളമാം മാന്യന്‍ ...
Read more...

06 ഫെബ്രുവരി 2012

ബാല്യം...

ചിന്തയുടെ പുല്‍മേടില്‍ 
മേഞ്ഞു നടക്കുമ്പോള്‍ ....
ഓര്‍മ്മയുടെ പുല്‍ത്തകിടിയില്‍
നിര്‍വികാരനായിരിക്കുമ്പോള്‍ ....
ഹൃദയത്തിനകത്തളങ്ങളില്‍
നീറ്റലുളവാക്കുന്നുവെന്‍ നഷ്ടബാല്യം....
Read more...

02 ഫെബ്രുവരി 2012

കത്തിത്തീരും കരിന്തിരി

സ്വവിധിയെ വെല്ലുമഹംഭാവമായ് 
സ്വയമറിയാതെ അര്‍ത്ഥങ്ങളുമനര്‍ത്ഥങ്ങളും 
ജ്ഞതക്ക്  നടുവിലുഴറി
വാമരനും വാനരനുമിടയില്‍
കോലം തുള്ളും വേഷങ്ങള്‍ പലതുമിട്ടു...
അകലെയൊരു വിളിപ്പാടകലെ
തന്നെ നോക്കി ചിരിക്കും ഭൂതഗണങ്ങള്‍ ...
സമയമായെന്നറിയിക്കും ഘടികാരങ്ങളായ് ....
മനസ്സിലെന്നും അലയടിക്കുന്നു
അടങ്ങാത്ത വന്‍ തിരകളും
സര്‍പ്പവിഷം തീണ്ടുന്നു പാഴ്ജന്മം
പാഴായി പോകുമീ മോഹശകലങ്ങള്‍
ആരോടുമില്ല പകയൊന്നിനുമെങ്കിലും
സ്വയമെരിയുന്നൊരു കരിന്തിരിയായ്
എങ്കിലും ബാക്കിയുണ്ടൊരു ചാരിതാര്‍ത്ഥ്യം...
കത്തിത്തീര്‍ന്ന നിലവിളക്കിന്‍ ചാരിതാര്‍ത്ഥ്യം...

Read more...

മറുവാക്ക് ...

എന്നുമെന്നില്‍ തിരിനീട്ടി
നില്‍ക്കുമഴകേ...
ഒരിക്കലും നിന്നെ മറക്കുവാന്‍
എനിക്കാവില്ല...
പക്ഷെ....
മറന്നെന്നു ഭാവിക്കുന്നതില്‍ ഞാന്‍
പരാജയപെടാതിരുന്നെങ്കില്‍ ...
അത് നിന്നിലൊരിത്തിരിയെങ്കിലും
സന്തോഷം പകര്‍ന്നെങ്കില്‍ ....
Read more...