19 ഫെബ്രുവരി 2012

കാക്കകുറുമ ഉണ്ടായതെങ്ങനെ..?

പതിനഞ്ചു - ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പേ പത്രപ്രവര്‍ത്തനം ആധുനികമായി ഇത്രയും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരവസ്ഥയില്‍ സംഭവിച്ച കഥയാണ്‌...
അന്ന് മന്‍ഗ്ളീഷിലായിരുന്നു പലരും ടൈപ്പ് ചെയ്തു പത്രമാപ്പീസിലേക്ക്‌ അയച്ചു കൊടുത്തിരുന്നത്... ഒരു വാര്‍ത്തക്ക് സ്പേസ് ബാലന്‍സ് ഉണ്ടെന്നറിഞ്ഞു ആ സ്പൈസിലെക്കായി ടൈപ്പ് ചെയ്തു വെച്ചിരുന്ന ഒരു പാചകകുറിപ്പ് ലേഖകന്‍ അയച്ചു കൊടുത്തു... 

പിറ്റേന്ന് പത്രം വന്നു അയാള്‍ ആ പാചകകുറിപ്പ് കണ്ടു താടിക്ക് കയ്യും കൊടുത്തിരിക്കുന്നത്‌ കണ്ട കൂട്ടുകാരന്‍ കാര്യം തിരക്കിയപ്പോള്‍  അദ്ദേഹം പറ്റിയ അക്കിടി പറഞ്ഞു... 

"പാചകം ചെയ്യേണ്ട വിധം ഒക്കെ അക്ഷര തെറ്റില്ലാതെ അച്ചടിച്ച്‌ വന്നു... പക്ഷെ... "  അദ്ദേഹം  ഒരു ചമ്മലോടെ നിറുത്തി.. 

"എന്ത് പക്ഷെ ..?" അപരന്‍ ചോദിച്ചു...

" ദീര്‍ഘം അധികമായി ... " വാര്‍ത്ത കാണിച്ചു കൊടുത്തു കൊണ്ട് കക്ഷി പറഞ്ഞു...

" ഇത് അത്ര ദീര്‍ഘമൊന്നുമല്ലല്ലോ... ചുരുങ്ങിയ വിവരണം ആണല്ലോ ... പിന്നെന്താ.." അപരന്‍ ചോദിച്ചു ... 

" ദീര്‍ഘമെന്നു പറഞ്ഞത് വിവരണം അല്ലെടാ... കക്ക എന്നതില്‍ ഒരു ദീര്‍ഘം കൂടി കാക്ക ആയതാ... സത്യത്തില്‍ ഇത് കക്ക കുറുമയുടെ പാചകകുറിപ്പാണ്.."
അപരന്റെയും കൈ ഒന്ന് അറിയാതെ താടിയിലേക്ക് കാന്തികമായി...!!!

( കടപ്പാട് : ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ( സി.ഒ.ടി അബ്ദുല്‍ അസീസ്‌ ) പറഞ്ഞ അനുഭവ..?"കഥയില്‍ " ചില മാറ്റങ്ങള്‍ വരുത്തിയത്...) 

4 അഭിപ്രായങ്ങൾ:

  1. കാക്കയും കക്കയും
    വാക്കും വക്കും
    ....കൊള്ളാം പ്രവാസി .....

    മറുപടിഇല്ലാതാക്കൂ
  2. വിദ്യാരംഗം ജി.എച്ച് .എസ്.എസ്.ഇളംകുന്നപ്പുഴ :
    നിങ്ങളുടെ ബ്ലോഗ്ഗ് വളരെ നന്നായിരിക്കുന്നു..
    അതിലെ ചിന്തകള്‍ പലതും ഞാന്‍ ഫൈസ്ബൂകില്‍ പങ്കുവെച്ചിരുന്നു...
    നല്ല പ്രതികരണമാണ് കിട്ടിയത്...
    സന്തോഷം ഉണ്ട്..
    നിങ്ങള്‍ ഫൈസ്ബൂകില്‍ ഉണ്ടോ..?
    ഉണ്ടെങ്കില്‍ എന്നെയും കൂട്ടുക ഒരു സഹചാരിയായി.
    http://facebook.com/iamsakeer

    മറുപടിഇല്ലാതാക്കൂ
  3. സഹോദരാ ഞാന്‍ ബ്ലോഗ്ഗില്‍ പിച്ചവച്ചു നടക്കുന്നതേയുള്ളൂ...കാണാം ബ്ലോഗ്‌ ലോകത്ത്‌...... ..,,,അഭിപ്രായങ്ങള്‍ അയയ്ക്കാം....താങ്കളുടെ ഹോം ടൌണില്‍ എന്‍റെ പഴയൊരു സുഹൃത്തുണ്ടായിരുന്നു...ഇപ്പോ എവിടെയാണാവോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്ഗിന്റെ ലോകത്തെ കുറിച്ച് എനിക്കധികം അറിയില്ല.. എന്റെ ബ്ലോഗ്ഗില്‍ ഫോല്ലോവേര്‍ വിട്ജെറ്റ്‌ കിട്ടുന്നില്ല എന്നത് കൊണ്ട് തന്നെ ആരും എന്നെ പിന്തുടരുകയും പതിവില്ല... വല്ലപ്പോഴും സുഹൃത്തുക്കള്‍ വന്നു പോകുമെന്ന് മാത്രം... ഫൈസ്ബൂകില്‍ എഴുതുന്നത്‌ ഇവിടെ ഒരുമിച്ചു കൂട്ടിവെക്കുന്നു എന്ന് മാത്രം..

      ഇല്ലാതാക്കൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?