തസ്കരനായ അബ്ദു സഹായിയില്ലാത്ത ഒരു ദിവസം മകനായ യാസറിനെയും
കൂട്ടി മോഷണത്തിനായി യാത്ര തിരിക്കുന്നു... യാത്രക്കിടയില്‍ മോഷണം നമ്മുടെ കുടുംബതൊഴില്‍ ആണെന്നും തനിക്കു ശേഷം ആ പാരമ്പര്യം നിലനിറുത്തേണ്ടത് നീയാണെന്നും ഇന്ന് നിന്റെ കന്നിമോഷണമാണെന്നും മോഷണം എപ്പോള്‍ , എവിടെ, എങ്ങിനെ നടത്തണമെന്നൊക്കെ മകന് പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു... മറ്റു നിര്‍വാഹമില്ലാതെ യാസിര്‍ എല്ലാം മൂളിക്കേട്ടു കൊണ്ട് ഉപ്പക്കൊപ്പം നടന്നു...

അനുഭവ പരിചയത്തിന്റെ മികവില്‍ മോഷണം നടത്താന്‍ സൗകര്യമുള്ള ഒരു വീട്
കണ്ടു അബ്ദു ആരെങ്കിലും വരുന്നുണ്ടെങ്കില്‍ സൂചന നല്‍കണമെന്നും, അതെങ്ങനെ
നല്‍കണമെന്നും മകനെ പറഞ്ഞു പഠിപ്പിച്ചു ഇരുട്ടില്‍ മറഞ്ഞു ജോലി തുടങ്ങി...
ഈ സമയം ഏകനായ യാസിര്‍ ഭയത്താല്‍ വിറക്കുകയായിരുന്നു...
അപ്പോഴാണ് ഉമ്മ എപ്പോഴും പറയാറുള്ളത് അവനോര്‍മ്മ വന്നത്..
"ഭയം വരുമ്പോള്‍ പടച്ചോനെ നിരീച്ചാല്‍ മതി" എന്ന്...
പടച്ചോനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ ഓത്തുപള്ളിയിലെ ഉസ്താദ്
പടച്ചോന്റെ ഗുണഗണങ്ങളെ കുറിച്ചു നല്‍കിയ വിവരണവും അവന്റെ
മനസ്സിലൂടെ കടന്നുപോയി.
പടച്ചോന്റെ ഗുണഗണങ്ങളെ കുറിച്ചു നല്‍കിയ വിവരണവും അവന്റെ
മനസ്സിലൂടെ കടന്നുപോയി.
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവന്‍ പിതാവിന്
ഒരു അപായ സൂചന നല്‍കി...
ഒരു അപായ സൂചന നല്‍കി...
മോഷണത്തിന്റെ ആദ്യപടിയായ ജനല്‍കമ്പി വളക്കുകയായിരുന്ന അബ്ദു
സൂചന കിട്ടിയപ്പോള്‍ ഓടിപ്പിടഞ്ഞു വന്നപ്പോള്‍ യാസിര്‍ പതിയെ
ഉപ്പയുടെ ചെവിയില്‍ മന്ത്രിച്ചു..
" ബാപ്പ... നമ്മെ ഒരാള്‍ കാണുന്നു... "
" എവിടെ... ആര്... " അബ്ദു ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു..
" പടച്ചോന്‍ നമ്മള്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ടല്ലോ ബാപ്പാ... "
*@#*@#@*@#@*/*/*@#/*൩*//*!@...
***
ആശയം : പതിനൊന്നു വര്‍ഷം മുമ്പ് കോട്ടക്കലില്‍ വെച്ച് നടന്ന
കലോത്സവത്തില്‍ കാണാനിടയായ " ...بابا... واحد يرانا " (ബാബാ... വാഹിദും യറാനാ.)
എന്ന അറബിക് നാടകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും...
സുദീര്‍ഘമായ നാടകത്തില്‍ അനിവാര്യമായ ചില മാറ്റങ്ങള്‍ വരുത്തി ലഘൂകരിച്ചത്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?