കണ്ടില്ല ഞാനാ സ്ത്രീ തന്‍ കരളും
കുടലും ഒപ്പം ഉടലില്‍ നിന്നുമെങ്ങോ
തെറിച്ചു പോയവള്‍തന്‍ തലയും...
കണ്ടതോ കാമം നിറക്കുന്നവള്‍തന്‍
നഗ്നയാം തുടയും തുളുമ്പുന്ന മാറിടവും മാത്രവും...
എങ്കിലും ഞാനാണ് മാന്യന്‍ ...
കാണില്ല ; മറ്റൊരാള്‍ എന്നെ പോലെ...
കാരണം ; കണ്ടു ഞാനവള്‍ തന്‍
തലപോയ മേനിയില്‍ കാമവെറി തീര്‍ക്കും
നരഭോജികളെയേറെ യൊപ്പമാരംഗം
മൊബൈലില്‍ പകര്‍ത്തുന്ന പകല്‍ മാന്യരെ...
മൊബൈലില്‍ പകര്‍ത്തുന്ന പകല്‍ മാന്യരെ...
ആ നീലപ്പല്ലിലൂടെ പകര്‍ന്നുപോകുന്നത്
അപരനാസ്വദിക്കുമ്പോഴീ ജീവന്‍ നിലചിരിക്കും...
എന്നാലിവിടെ... പിടയുന്ന ജീവനില്‍ കാമം
മനസ്സില്‍ തളിരിട്ട ഞാനാണ് മാന്യന്‍ ...
ഉള്ളിനുള്ളില്‍ നുരപൊന്തിയ കാമമടക്കിവെച്ച്
തിരിഞ്ഞു നടന്നൊരാ നേരിന്റെ നാളമാം മാന്യന്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?