കെട്ടിയാടുമീ വേഷങ്ങലോന്നുമേ
ആശിച്ചതല്ല ഞാന്‍ ഒരിക്കലും..
കേവലമീ ജീവിതത്തിലിന്നു വരെയുമെന്‍
ഇഷ്ടങ്ങള്‍ നോക്കിയതില്ല ഞാന്‍ ..
കടപ്പാടുകള്‍ തന്‍ കുരുക്കുകളില്‍
കെട്ടുപിണഞ്ഞു പോയതെല്ലോ എന്‍ ജീവിതം..
കരപറ്റി കയറാനൊരു കൈത്താങ്ങായി
വന്നതില്ല ഇന്നേവരെ എന്നിലെക്കാരും ...
കാത്തിരിപ്പതില്ല ഇനിയും ഒരു വെട്ടമെന്നരിഞ്ഞിട്ടും
കണ്ണ് തുളക്കുമീ ഇരുട്ടില്‍ പരതുന്നു ഞാനും...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?