ഇത്ര വേഗം തിരിച്ചെടുക്കുവാന്‍ ആയിരുന്നുവെങ്കില്‍
ഈ സുന്ദരമാം ലോകം നോക്കി കാണാന്‍ ആവാതെ
എന്തിനെനിക്കിത്രയും സ്നേഹം തന്നു..?
ഈ സുന്ദരമാം വിഹായസ്സില്‍
സ്വച്ഛമായി വിഹാരിക്കനാവാതെ
എന്റെ ചിറകുകള്‍ കരിഞ്ഞു പോയി..
ഈ സുന്ദരമാം ലോകം നോക്കി കാണാന്‍ ആവാതെ
എന്റെ കണ്ണിന്റെ ചെതനയകന്നു പോയി..
ഈ അനിര്‍വജനീയമാം സ്നേഹം ആസ്വദിക്കാനാവാതെ
എന്റെ മനസ്സും വിലപിച്ചു പോയി...
എന്തിനീ മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി
എന്റെ ശീരോഭാരവുമായി ഞാനലയുന്നു...
സ്നേഹത്തിനായി വേഴാമ്പലിനെ പോല്‍ കൊതിച്ചപ്പോഴും
ഭിക്ഷ കിട്ടിയ സ്നേഹപാനം ആര്‍ത്തിയോടെ
മോത്തിക്കുടിക്കുവാന്‍ ഒരുങ്ങുംനേരം ആരോ
തട്ടിപ്പറിച്ചു കൈക്കലാക്കുന്നതും നോക്കി
മനം നൊന്തു കണ്ണീര്‍ ഒളിപ്പിച്ചു നിന്നു...
നഷ്ടപ്പെട്ട സ്നേഹത്തിന്‍ ചാരത്തില്‍
ആര്‍ത്തിയോടെ തിരഞ്ഞൊരു പോടികഷ്ണമെങ്കിലും..
ആര്‍ത്തി പൂണ്ടു നോക്കിയിരുന്നു ഞാന്‍ ...
വറ്റാത്തൊരു സ്നേഹത്തിന്‍ കടലും പേറി കൊണ്ട്
വ്യര്‍തഥത നിറഞ്ഞ ഈ ലോകത്ത് തിരഞ്ഞതും
അര്‍ത്ഥം ഇല്ലാത്ത സ്നേഹമായിരുന്നു.
ഇനി എന്തെന്ന ചോദ്യം ബാക്കി നില്‍ക്കെ
വേവുന്ന മനസ്സുമായി തിരയുന്നു ഞാന്‍ .
തിരിച്ചു കിട്ടാനാവാത്ത്ത പോല്‍ എന്നെ തന്നെ.
എന്നോ നഷ്ടമായതറിയാതെ ഞാന്‍ ...
സ്വന്തം തലയിലെ ശവ മഞ്ചതിലും തിരയുന്നു ഞാനെന്നെ തന്നെ..
കളി അറിയാത്തവന്റെ കയ്യിലെ പന്ത് പോല്‍
ജീവിതം എന്നെ തുറിച്ചു നോക്കുന്നു..
വിഡ്ഢി വേഷം കെട്ടി ആടുന്ന പാവയെപ്പോല്‍
ജീവിക്കാന്‍ വൈഷമ്യ പെടുമ്പോഴും നഷ്ടപ്പെട്ട
ഒരു പിടി സ്നേഹത്തിന്‍ സ്മരണയും പേറി ഞാനലയുന്നു..
എന്റെ സ്നേഹക്കുടിലിലെ മന്‍വിളക്കില്‍ ഒരു തുള്ളി
കണ്ണ് നീരാല്‍ തെളിച്ച തിരി നാളത്തില്‍ കാണുന്നതെല്ലാം
നിന്‍ മുഖം മാത്രം...
എന്റെ തിരി നാളങ്ങള്‍ എല്ലാം എരിഞ്ഞടങ്ങുമ്പോഴും
തിരയുന്നതും നിന്‍ മുഖം മാത്രമായിരിക്കും...
അവസാനം ജീവന്റെ സ്പന്ദനം നിലക്കുമ്പോഴും
കൊതിക്കുന്നതും നിന്‍ സ്പര്‍ഷനമായിരിക്കും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?