വേണ്പട്ടു തീര്‍ത്തൊരാകാശത്ത്
വിഹരിക്കുന്നു പറവകള്‍ സ്വച്ചമായ്...
തെളി നീരില്‍ മത്സ്യ കന്യകകള്‍
നൃത്തമാടുന്നു ഉല്ലാസമായ്..
പ്രകൃതിതന്‍ വര്‍ണ്ണരേനുക്കളില്‍ ലയിച്ചു
സര്‍വ്വവും വിഹരിക്കുന്നു ആനന്ദത്തോടെ..
സുന്ദരാമാമീ ലോകത്തിലെന്റെ ബാല്യം
പിച്ച വെച്ച് നടന്നീടുന്നു ആനന്ദമായി...
പഴമയുടെ തറവാട്ടിലെ ചിതലുകളരിച്ച
കിനാക്കളുടെ ജീര്‍ണിച്ച വാതിലുകള്‍ അടച്ചു ;
പുതുമയുടെ പുതു വെളിച്ചമായ് ...
ഓര്‍മ്മയിലൊരു പിടി കിനാക്കളുമായ്
ഓടി കളിക്കും കൌമാരം എന്ത് ഉല്ലാസമായിടും...മായാ വിപഞ്ചികയാം യൌവനം സ്വപ്‌നങ്ങള്‍ നെയ്യുന്ന
മിഴികളില്‍ കതിരൊളി ചിതറും കിരണങ്ങളുമായ്...
പച്ചപട്ടു വിരിച്ച പാടവരമ്പിലൂടെ നടന്നീടവേ..
കാതുകള്‍ക്കിമ്പമേരും കൊകിലങ്ങളിലെ പാട്ടും
കരളിനാനന്ദം എകും മയിലുകളുടെ നൃത്തവും
അതിലുപരി കണ്ണിനും കാതിനും കരളിനും
കുളിര്‍മഴയായ് നീ എന്നരികിലും..
ജീവിത വഴിത്താരയില്‍ വീണു കിട്ടിയ
തങ്കക്കിനാവിന്‍ ചിലമ്പോലിയുമായ്..
ജന്മ സാഫല്യത്തിന്‍ നന്ദിയില്‍ കഴിയവേ..
പരിമളം പരത്തും പൂവിനെ കാര്‍ന്നുതിന്നും
പുഴുവിനെ പോല്‍ വന്നൊരു നാള്‍
വിധി തന്‍ കരാള ഹസ്തവുമായ് ...
നൃത്ത ചുവടു പിഴച്ച നര്‍ത്തകിയുടെ കിതപ്പാര്‍ന്ന നെഞ്ചും
ചടുലതയുടെ ചുടു നിണമാര്‍ന്ന കണ്ണുകളുമായ് പകച്ചു നില്‍ക്കവേ...
ദൈന്യതയുടെ തോരാത്ത കണ്ണുനീര്‍ തുടച്ചു നീക്കുവാന്‍ നീട്ടിയ
കൈകളെ തട്ടി മാറ്റി ; ഓടിയകന്നു , കിതച്ചു തളര്‍ന്നു...
കാലത്തിന്‍ കൈകളില്‍ വിധിയുടെ ഭാരം ഏല്‍പ്പിച്ചു ഞാന്‍ ...
പൊയ്പോയ നല്ലകാല ഓര്‍മ്മകളുമായ്
സ്നേഹിച്ചു കിട്ടിയ സ്നേഹവും പേറികൊണ്ട്
എത്താത്ത കൊമ്പില്‍ എത്തിപിടിച്ചും
ഇല്ലാത്ത ഉലാസം ഉണ്ടെന്നു വരുത്തിയും
ശേഷിച്ച ജീവന്റെ ബാക്കിയെ സ്നേഹിച്ചു
ഈ ജീവിതം സന്തോഷമെന്ന് ആണയിട്ടു ഉറപിച്ചു
ജീവിത പ്രയാണം തുടരുന്നോരീ ഭൂവിതില്‍
ശേഷിച്ച ജീവിതം ധന്യമാക്കുവാന്‍ കേഴുന്നു
ഞാന്‍ നിത്യവും നിന്നോട് മാത്രം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?