05 ഓഗസ്റ്റ് 2011

വിരഹാര്‍ധ്ര ഞാന്‍ ...

ഉമ്മറ കോലായില്‍ മുനിഞ്ഞു കത്തും ചിമ്മിനി-
വിളക്കിന്‍ കരിന്തിരിയും കത്തിതുടങ്ങീ..
രാത്രിയുടെ യാമങ്ങള്‍ ഓരോന്നും പൊഴിനീടവേ
ഉറങ്ങാത്ത കണ്ണുകളും നിലക്കാത്ത തെങ്ങലുമായ് ഞാന്‍
കാത്തിരിക്കുന്നു പ്രിയതമനെ നിത്യവും..
ഒട്ടേറെ രാവുകളും പകലുകള്‍ കഴിഞ്ഞിട്ടും
തുടരുന്നോരീ കാത്തിരിപ്പ് പ്രതീക്ഷയോടെ...

നിനക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഉണര്‍ന്നത്
നിന്റെ സാനിധ്യമാണ് എന്നെ ഊട്ടിയത്.
നിന്റെ സാന്ത്വനം ആയിരുന്നെന്നെ ഉറക്കിയത്
നിന്നെ കാണുവാന്‍ ആയിരുന്നു നിത്യവും ഞാനെത്തിയത്
നിനക്ക് വേണ്ടി മാത്രമായിരുന്നു ഈ ജന്മം..
എന്നിട്ടും നീയെന്നെ തനിച്ചാക്കി എങ്ങോ പോയി
വിരഹത്തിന്‍ തീരാദുഖതിലാഴ്ത്തി.

തോരാത്ത കണ്ണുനീരാല്‍ പ്രാര്‍തിച്ചും
അണയാത്ത കനലായ് വെന്തുരുകിയും
നീറി പുകയുന്നു വിരഹാര്ധ്രിയായ് ഞാന്‍ ..
പാട വരമ്പിലൂടെ പതിയുടെ പാദപതനം
കേള്‍ക്കുന്നതും കാതോര്‍ത്തിരിക്കുന്നു...

മുറ്റത്തെ ചെമ്പക കൊമ്പിലിരുന്നു തേങ്ങി-
കരയുന്ന പെങ്കിളിയുടെ രോദനവും
ഇണക്കിളിയെ വിളിക്കനുള്ളരാ വെമ്പലും
നൊമ്പരം ഉണര്‍ത്തുന്ന കാഴ്ചയായ്..
പിരിഞ്ഞു പോകുമിനക്കിളിയുടെ കരലളിയിക്കാന്‍
കഴിഞ്ഞതില്ല കിളിയുടെ രോദനതിനും...

എന്നുമീ ലോകത്തില്‍ ഒരു ജീവിക്കും
വിരഹത്തിന്‍ പകരമായില്ല
രോദനം അല്ലാതെയൊന്നും...
പുകഞ്ഞുനീറും ഉമിത്തീ പോലെരിയും
മനസ്സിനാശ്വാസമേകാന്‍
പകരമെന്തുന്ടീ ഭൂവിതില്‍ ...

എന്നെങ്കിലുമൊരു നാള്‍ ചുണ്ടിലൊരു
കള്ളാ ചിരിയുമായ് പതുക്കെയെന്‍
പിറകില്‍ വന്നു കുസൃതിയോടെയാ
കൈകളാല്‍ എന്‍ കണ്ണ് പൊത്തി പിന്നെ 
പതുക്കെയാ ചുണ്ടുകള്‍ കാതില്‍ ചേര്‍ത്ത് വെച്ച്
കിന്നാരം പറയുന്നതും...
സ്നേഹമായ് ചേര്‍ത്ത് പിടിച്ചാ കൈകളാല്‍
തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നതും
സ്വപ്നമായ് കണ്ടു ഞാന്‍ ഞെട്ടിയുനരുമ്പോഴും
വെമ്പല്‍ കൊള്ളുമാ സാമീപ്യത്തിനായ്...
വല്ലാതെ ആശിച്ചു പോകുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?