25 ഓഗസ്റ്റ് 2011

ഓം ശാന്തി : = ഞാന്‍ ശാന്തി സ്വരൂപനായ ഒരു ആത്മാവ് ആകുന്നു..

I am a Peacefull Soul.

soul എന്നാല്‍ ആത്മാവ്.

ആത്മാവ് നിയന്ത്രകനാണ്.
ശരീരം വാഹിനിയും.

ഉദ്ദിഷ്ട ബിന്ദുവില്‍ എത്തിചെരണം എങ്കില്‍
വാഹിനിക്ക് ഒരു നിയന്ത്രകന്‍ നിര്‍ബന്ധമാണ്‌.

ആത്മാവിനു സ്വതന്ത്രായി സഞ്ചരിക്കാം.
പക്ഷെ ശരീരത്തിനു ആത്മാവില്ലാതെ സഞ്ചരിക്കാന്‍ ആവില്ല.

ആത്മാവിനെ നാം മൂന്നായി തരാം തിരിക്കുകയാണെങ്കില്‍ ..

1. മനസ്സ്  2 . ബുദ്ധി  3 . സംസ്കാരം.

നാം ഒരു യാത്രയെ കുറിച്ച് ചിന്തിക്കുന്നു.
ചിന്ത മനസ്സിന്റെ വിഹരണം ആണ്.

മനസ്സ് ചിന്തിക്കുന്ന ആ കാര്യത്തില്‍ തീരുമാനമെടുക്കുക
എന്നത് ബുദ്ധിയുടെ ധര്‍മ്മമാണ്.

ആ തീരുമാനം പ്രാവര്‍ത്തികം ആക്കുന്നതിനായി 
നാം നമ്മുടെ സംസ്കാരം ഉപയോഗിക്കുന്നു.

" Mind thinks a matter
  Brain decide that matter
  Culture doing that matter. "

ഓം = ഞാന്‍ ഒരു ആത്മാവ് ആകുന്നു.
ശാന്തി: = ശാന്തി സ്വരൂപന്‍ .

അങ്ങിനെ വരുമ്പോള്‍
ഓം ശാന്തി : = ഞാന്‍ ശാന്തി സ്വരൂപനായ ഒരു ആത്മാവ് ആകുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?