മാറ്റമില്ലാത്തതീ മാറ്റം മാത്രമെന്നാരോ
മോഴിഞ്ഞതിന്നുമോര്ക്കുന്നു ഞാന്‍ ...
മാറുകില്ലാത്ത്ത ഒരീ വ്യവസ്ഥ കാണവേ
മറക്കുവാനാകുന്നില്ല ആ മൊഴിമുത്തുകള്‍ ...
അല്പനര്‍ത്ഥം കിട്ടിയപോലാടുന്നു
ഭരണ കൂടം ; കുട ചൂടുന്നു
പൊരി വെയിലിലും..
പകലില്‍ കുറ്റം പറഞ്ഞു ;
കല്ലെറിഞ്ഞു കൂട്ട് കൂടുന്നുവാ
രാത്രിയുടെ വെളിച്ചത്തില്‍ രാഷ്ട്രീയക്കാര്‍ ..
ചായ കോപ്പയിലെ കൊടുംകാറ്റു പോല്‍
നിര്‍വീര്യമാകും പ്രതിഷേധവുമായി
ഞാന്‍ ഒരു പമ്പര വിഡ്ഢി എന്നാവര്‍ത്തിച്ച്
ആണയിട്ടതു തെളിയിച്ചു കൊണ്ടിരിക്കും
ജനകോടികള്‍ ജാതിമത വ്യത്യാസമില്ലാതെ..
മാറുകില്ലോരീ മാറ്റമില്ലാ മടയത്തരങ്ങള്‍
മാറ്റുവാന്‍ ആവാത്ത മറുകായി മാറുന്നു
മാറിടത്തില്‍ ഇവയൊക്കെയും....
മറ്റുള്ളവര്‍ കാണുമീ പകല്‍ വെളിച്ചത്തിലെങ്കിലും
മറച്ചു വെക്കാമീ മാറിടം നമുക്ക്...
മയങ്ങാതെ മിഴി തുറന്നിരിക്കാം നമുക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?