പലര്‍ ചേര്‍ന്ന് മുങ്ങി കുളിച്ചു
പാപക്കറ തീര്ത്തിട്ടും ഒഴുകുന്നു
പുഴയായി എന്‍ ശരീരം..
പൂ നിലാവിന്‍ വെളിച്ചത്തില്‍
പുളകം കൊണ്ട് ഉറങ്ങുന്നു
പുരുഷ കേസരികള്‍ എന്‍ മാറിടത്തില്‍ ...
പിറ് പിറുത്തും കൊണ്ടെങ്കിലും
പലരും തന്നു പണം ;
പിണത്തിനു തുല്യമായ് ഞാന്‍ ...
പവിത്രമായതോക്കെയും നഷ്ടപ്പെട്ടു
പളുങ്ക് പാത്രം പോലുണ്ടായിരുന്നേന്‍ മനസ്സും...
പാപിയോ ഞാന്‍ അതോ പാപമോ..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?