03 ഓഗസ്റ്റ് 2011

പിച്ച വെച്ച് നടന്നൊരാ വഴികളിന്നു
വിജനമാം വഴിത്താരകള്‍ ആവുന്നു...
എകാന്തമായ് അലയുന്ന ജീവിതത്തില്‍ 
എത്തി നോക്കി ഒരു നോക്ക്കുത്തിയെപോല്‍ ..

ഏന്തി വലിഞ്ഞു നടന്നു ജീവിത ചുമടുമായി
അന്ധകാരത്തിലൂടെ എങ്ങോട്ട് എന്നുപോലും 
അറിയാതെ യാത്രയാവുന്നു...
ഈ അന്ത്യമാം ജീവിത യാമങ്ങളില്‍
ജീവിത ചുമടിന്റെ ഭാരവും താങ്ങി..

ജീവ നിശ്വാസത്തിന്റെ അടങ്ങാത്ത അലകളും
അണയുവാന്‍ വെമ്പുന്ന കൈത്തിരിയായ്...
അവസാന തിരിനാളവും ഊതി കടന്നു പോകും
കാറ്റിന്‍ കൈകളിലൊരു തിരിനാളം ആടിയുലയുന്നു..
ഏതോ ഒരു കരം വാരിപുണര്‍ന്നാതിരി
അണയാതെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ചു...

നിലക്കാത്ത നിശ്വാസത്തിന്‍ തേങ്ങല്‍
തിരിച്ചെടുക്കാനുള്ള വെമ്പലോടെ
തന്റെ പ്രാണവായുവിന്റെ പകുതിയും
ദാനമായ്‌ ഊറ്റി കൊടുത്തു ആര്‍ദ്രമായ്‌...

എവിടെയോ നഷ്ടമായോരുള്‍ തുടിപ്പുമായ്
ശേഷിച്ച ജീവന്റെ ഉന്മത്തഗന്ധം
പുതു ജീവന്റെ തുടിപ്പുമായ് മിഴികള്‍
വലിച്ചു തുറന്നു നോക്കിയാ ജീവന്റെ പാതിയെ..
കാലുകള്‍ നീട്ടി വലിച്ചുവെച്ചു നടന്നുവാരൂപം
ഒരുമാത്ര പോലും തിരിഞ്ഞൊന്നു നോക്കാതെ

വീണ്ടും ജീവിത വഴിത്താരയില്‍ ഞാന്‍
ഏകാന്തനായ് തളര്‍ന്നിരുന്നു പോയി..
കയ്യോന്നെത്തി പിടിക്കുന്ന ദൂരത്ത്‌ നിന്നും നീ
എങ്ങോ പോയ്‌ മറഞ്ഞിരുന്നു...

അന്ധകാരം വീണ്ടുമെന്നെ പിടികൂടുമീ
സന്ധ്യാ വേളയില്‍ ഒരു കൈത്താങ്ങായി നീ
വന്നെങ്കിലെന്ന് ആശിച്ചു പോകുന്നു ഞാന്‍ ...
ആശിച്ചു പോകുന്നു ഞാന്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?