25 ഓഗസ്റ്റ് 2011

ഷേക്സ്പിയറിന്റെ സീസര്‍ ..!!!

തന്നെ കൊല്ലാന്‍ വന്നവര്‍ക്കൊപ്പം ബ്രുടസും ഉണ്ടെന്നറിഞ്ഞ സീസര്‍
" നീയും... ബ്രുടസ്.." എന്ന വിലപിച്ചു മരണത്തെ പുല്‍കി.

അതെ ബ്രുടസ് തന്റെ അടിമയെ കൊണ്ട് വാള്‍ പിടിച്ചു നിറുത്തി
അതിലേക്കു ചാടി മരണം പുല്‍കി.

പ്രസംഗത്തിലൂടെ ഹീറോ വര്ഷിപ്പിന്റെ റോമയെ കയ്യിലെടുത്ത
ആന്റണി പറഞ്ഞു. " മഹാനായ ബ്രുടസ് അവസാനിച്ചിരിക്കുന്നു."
എതിരാളിയുടെ പോലും പ്രശംസ പിടിച്ചു പറ്റിയ ബ്രുടസ്.

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴമൊഴിയുടെ
തിരുത്തപെടാത്ത ഉദാഹരണമായിരുന്നു സീസറുടെ മരണത്തില്‍
ബ്രുടസിനുള്ള പങ്ക്..

വിഷം പുരട്ടിയ അസ്ത്രതെക്കാള്‍ മൂര്‍ച്ചയുള്ള അവസരോചിതമായ
വാക്കുകള്‍ ആന്റണിയുടെ കഴിവ് തന്നെ ആയിരുന്നില്ലേ...?

നാടകത്തിന്റെ ആദ്യത്തില്‍ മരിച്ചിട്ടും മരിക്കാത്ത കഥാപാത്രമായി
ജൂലിയസ് സീസര്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു അവസാനം വരെയും..

റോമ അതൊരു ചരിത്രമായിരുന്നു.
വില്യം ഷേക്സ്പിയര്‍ " ജൂലിയസ് സീസര്‍ " എന്ന നാടകത്തിലൂടെ
അതിനെ അനുഭവഭേദ്യമാക്കുക ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?