20 ഓഗസ്റ്റ് 2011

ചന്ദ്രശോഭ ...!!!


പതിനാറു രാവുകള്‍ പിന്നിട്ട ചന്ദ്രാ....
പടിഞ്ഞാറ് നിന്നെന്നെ നോക്കുന്നതെന്തേ നീ...
പകലൊന്നു മാറി പശിയടങ്ങുന്ന നേരത്ത് വന്നു
പടിഞ്ഞാറ് നിന്നെന്നെ നോക്കുന്നതെന്തേ നീ...

പുഞ്ചിരി തൂകി നില്‍ക്കും നിന്‍ പൂമുഖമെന്തേ
പുളിയുള്ളതെന്തോ തിന്ന പോല്‍ ചുരുങ്ങുന്നത് ...
പൂനിലാവ്‌ പരത്തി നിന്ന നിന്‍ മേനിയുടെ
പൂര്‍ണ്ണ രൂപമെന്തേ മാഞ്ഞു തുടങ്ങിയോ..?

കുടവയറു നിറഞ്ഞു ഒരു കുംഭകര്‍ണ്ണ നിദ്ര
കോട്ടുവാ ഇട്ടു കടന്നു വരുവെങ്കിലും ...
കൂരിരുട്ടിലും വെളിച്ചം നല്‍കും നിന്‍ മൊഞ്ച്
കാണുവാന്‍ കാത്തിരിക്കയാണ്‌ ഞാന്‍ നിത്യവും ...

മാസം പകുതിയടുത്ത രാവില്‍
മാനത്തു കാണുന്ന നിന്‍ പൂര്‍ണ്ണ രൂപം
മകര ജ്യോതിയെ പോല്‍ കുളിരുള്ള ഒരോര്‍മ്മയായി
മനസ്സില്‍ എന്നും നിറഞ്ഞു നില്‍പ്പൂ...

കാര്‍മെഘാ നിബിടമാം വാനത്തില്‍ നില്‍ക്കും നിന്നെ
കാര്‍ന്നു തിന്നു കുള്ളനാകുമാ കള്ളനവനാരോ ...?
കണ്ണിമ വെട്ടാതെ നിന്നെയും നോക്കി നില്‍പ്പൂ ഞാന്‍ 
കിഴക്ക് ദൂരത്തില്‍ സൂര്യനുദിക്കും വരേയ്ക്കും ...

പൂ നിലാവ് പൊഴിക്കും സുന്ദരീ.. നിന്നെ
പരിണയിക്കാന്‍ കാത്തിരിപ്പുണ്ടാ സുന്ദരന്‍ ...
പകലിന്റെ പുണ്യമാം സൂര്യന്‍ .. നിന്‍ 
പാതിമെയ്യാകുവാന്‍ കൊതിക്കുന്ന സൂര്യന്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?