അക്ഷരങ്ങളെന്റെ കളിത്തോഴര്‍ ആണ്.
വായന എന്റെ മാസ്മരിക ലോകവും.
മറ്റുള്ളവരുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍
മനസ്സിന് അനുഭൂതി ഏകുന്ന സന്ദര്‍ഭങ്ങള്‍ ഏറെ.
നവ്യാനുഭൂതി നല്‍കുന്ന ലേഖനങ്ങളില്‍ ആവര്‍ത്തനവിരസത ഉണ്ടാകില്ല.
ആവര്‍ത്തിക്കാതെ തന്നെ ഒരുപാട് വാക്കുകള്‍ നമ്മുടെ സാഹിത്യത്തിന്റെ മുതല്‍കൂട്ടാണ്.
അന്യഭാഷാ ലേഖനങ്ങളില്‍ അര്‍ഥം അറിയില്ലയെങ്കിലും
അനുഭൂതി നല്‍കുന്ന അന്ത:സത്ത ഉള്‍കൊള്ളുന്നു.
ഉള്‍ക്കൊള്ളാന്‍ ആവുന്ന ഹൃദയമുണ്ടെങ്കില്‍ ....
അനുഗ്രഹിക്കനുതകുന്ന മനസ്സുണ്ടെങ്കില്‍ ..
ആശീര്‍വദിക്കാന്‍ ഉള്ള ആഗ്രഹമുണ്ടെങ്കില്‍ ...
അനുപമമായ കൃതികള്‍ ഒരുപാട് വിരിയും...
അങ്ങിനെ ഇനിയുമൊരായിരം നല്ല ലേഖനങ്ങള്‍
ജനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?