കാലത്തെണീറ്റു കുളി ജപവും കഴിഞ്ഞൊരു
കാറുമെടുത്തു കറങ്ങുന്ന നേരമിലെന്‍ സുഹൃത്ത്
കാണിച്ചു തന്നൊരാ വഴിയോര കാഴ്ച്ചയില്‍
കണ്ടു ഞാന്‍ കരിമ്പിന്‍ നീരൂറ്റുമാ യന്ത്രത്തെ...
കാഴ്ചക്ക് വെച്ചോരാ കരിമ്പിന്‍ തണ്ടുകള്‍
കാണവേ ഓടിയെത്തിയെന്‍ മനസ്സിലാ
കാടനാം അച്ഛന്റെ ക്രൂരതയാര്‍ന്ന മുഖം...
കാഷിനോടുളോരാര്‍ത്തി മൂത്തോരവനും ഒരച്ചനോ..?