കാലചക്രം കറങ്ങി കൊണ്ടേ ഇരിക്കുന്നു...
ദിവസങ്ങള്‍ ആഴ്ചകള്‍ക്കും
ആഴ്ചകള്‍ മാസങ്ങള്‍ക്കും
മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും
വഴി മാറി സഞ്ചരിക്കുന്നു...
അതിനിടയിലെ ചുരുക്കം ചില നിമിഷങ്ങള്‍ മാത്രം...
പുഴ ഒഴുകി കൊണ്ടേ ഇരിക്കുന്നു
രാവ് പകലിലെക്കും
ഇരുള്‍ വെളിച്ചത്തിലേക്കും
വെളിച്ചം ഇരുട്ടിലേക്കും ലയിക്കുന്നു
വര്‍ഷം വേനലിലെക്കും
വേനല്‍ വര്‍ഷത്തിലേക്കും
ആള്‍ മാറാട്ടം നടത്തുന്നു.
അനിവാര്യമായ ആവര്‍ത്തനങ്ങള്‍ ...
പിടിച്ചു കെട്ടുവാന്‍ ആവാത്ത
കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയെ പോല്‍
കാലം കുതിച്ചു പായുന്നു..
എവിടെയോ പതിയിരുന്നു ആരോ അതിനെ
നിയന്ത്രിക്കുന്നു...
അതെ സര്‍വനാഥന്‍ ..!!!
സര്‍വേശ്വരാ ... നിനക്ക് സ്ത്രോത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?