കാലത്തെണീറ്റു കുളി ജപവും കഴിഞ്ഞൊരു
കാറുമെടുത്തു കറങ്ങുന്ന നേരമിലെന്‍ സുഹൃത്ത്
കാണിച്ചു തന്നൊരാ വഴിയോര കാഴ്ച്ചയില്‍
കണ്ടു ഞാന്‍ കരിമ്പിന്‍ നീരൂറ്റുമാ യന്ത്രത്തെ...
കാഴ്ചക്ക് വെച്ചോരാ കരിമ്പിന്‍ തണ്ടുകള്‍
കാണവേ ഓടിയെത്തിയെന്‍ മനസ്സിലാ
കാടനാം അച്ഛന്റെ ക്രൂരതയാര്‍ന്ന മുഖം...
കാമം നുരയുന്ന കണ്ണുള്ള കാപാലികര്‍ ചേര്‍ന്ന്
കാശുമായി വന്നു കൊണ്ടുപോയവള്‍ തന്‍ കണ്ണ്നീര്‍
കണ്ടില്ലെന്നു നടിച്ചുവാ കാവലാവേണ്ട പിതാവ്...
കൈകാല്‍ വിറക്കാതെ കൈവിട്ടു കൊടുത്തവനും ഒരച്ചനോ..?
കരിമ്പിന്‍ തണ്ടില്‍ നിന്ന് നീരൂറ്റും പോലവള്‍ തന്‍ മേനിയില്‍
കയറിക്കിടന്നവര്‍ കാമഭ്രാന്ത് കൊണ്ടാരന്ധരായവര്‍ ...
കറങ്ങിത്തിരിയുന്ന പങ്കക്ക് കീഴിലവള്‍ വേഷങ്ങലേറെ
കെട്ടിയാടി കഥയെന്തെന്നറിയാതെ വര്‍ഷത്തില്‍ ഏറെയും...
കറങ്ങിത്തിരിയുന്ന ആ യന്ത്രത്തിന്‍ മറുവശം വീഴുന്നു
കരിമ്പിന്‍ നീര് വറ്റിയ ചണ്ടികളവ കുമിഞ്ഞു കൂടുന്നു.
കണ്ണുനീര്‍ കവിള്‍ത്തടം നനയിച്ച യാത്രയില്‍ പിന്നെയും
കണ്ടു ഞാന്‍ നീരൂറ്റുമാ യന്ത്രത്തിന്‍ കറക്കവും ഒപ്പം
കുമിഞ്ഞു കൂടുമാ പിന്നാമ്പുറങ്ങളിലെ നീര്‍വറ്റിയ ചണ്ടികളും.
കണ്ണേ... മടങ്ങുക... നീ...
കാടിന്റെ നിയമമുള്ളരീ കലികാലം ഉറതുള്ളും കാഴ്ച കാണാതിരിക്കുവാന്‍ ...
കാതേ... മടങ്ങുക... നീ..
കര്‍ണ്ണം തുളക്കുമാ അട്ടഹാസം കേള്‍ക്കുവാതിരിക്കാന്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?