06 സെപ്റ്റംബർ 2011

ആകാശം...!!!

നിന്റെ സ്വപ്നങ്ങളുടെ 
മാരിവില്ലില്‍ നിന്നും 
ഒരു വര്‍ണ്ണം തരൂ...
ഞാനെന്റെ മോഹങ്ങള്‍ക്ക്
നിറം പകരട്ടേ...

നിന്റെ മിഴികളില്‍ നിന്നും
ഒരു നക്ഷത്രം തരൂ...
ഞാനെന്റെ ഹൃദയത്തിന്‍
ഇരുട്ട് അകറ്റട്ടേ...

നിന്റെ സ്നേഹസാഗരത്തില്‍ നിന്നും
ഒരിറ്റു പ്രണയ ജലം തരൂ..
ഞാന്‍ എന്റെ ദാഹം അകറ്റട്ടേ ...

നിന്റെ ഹൃദയത്തിന്‍ കോണില്‍
ഒരിടം തരൂ...
ഞാനെന്‍ നൊമ്പരങ്ങള്‍  
ഒളിച്ചു വെക്കട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?