സ്വച്ഛമായി ഒഴുകുന്ന പുഴ പോലെ...
ഒഴുകുന്നു ഞാനും എന്റെ സമയവും... ഒഴുകി ഒഴുകി പോകുന്നു...
ലക്ഷ്യമേതുമില്ലാതെ.. അനന്തതയിലേക്ക്...
തടസ്സങ്ങള്‍ ഒത്തിരിയുന്ടെങ്കിലും മുന്നിലേക്ക്...
കുതിചോഴുകാന്‍ വെമ്പുകയാണ് ഞാന്‍ ...
അനന്തമായ സാഗരത്തിന്റെ വിരിമാറില്‍ ലയിക്കുവനുള്ള അടങ്ങാത്ത ആവേശത്തോടെ മുന്നിലേക്ക് കുതിക്കുന്ന നദിയെ പോലെ...
അനര്‍ഹമാണ് എന്ന തിരിച്ചറിവില്‍ മുന്നിലേക്ക് വെച്ചു നീട്ടിയതെല്ലാം
പുറംകൈ കൊണ്ട് തട്ടി മാറ്റി ഞാന്‍ ...
എന്നിട്ടും അറിയാതെ സ്വീകരിച്ചു പോയി ഞാനവയില്‍ നിന്നേറെയും...
അറിയാതെയാണെങ്കിലും ഞാന്‍ ഒരു വലിയ കടക്കാരിയാണ് എന്ന
തിരിച്ചറിവില്‍ നിന്നും ഞാന്‍ അറിയുന്നു മറ്റൊരു സത്യം ...
ഈ കടങ്ങളൊന്നും ഒരിക്കലും വീട്ടുവാന്‍ എനിക്കാവില്ലെന്ന സത്യം...
കണ്ണീരിന്റെ വിലയറിയാത്ത ഞാന്‍ ആത്മാര്‍ഥമായ കണ്ണീരിനു
മുന്നില്‍ കണ്ണീരോതുക്കി തിരിഞ്ഞു നിന്നു...
ആഗ്രഹത്തെ തട്ടിമാറ്റി അത്യാഗ്രഹത്തിന് പിറകെ പായുമ്പോള്‍ ...
അര്‍ഹതപെട്ടതിനു നേരെ കണ്ണടച്ചു അനര്‍ഹ്മായത് സ്വീകരിക്കുമ്പോള്‍ ...
നഷ്ടപ്പെടുത്തുക ആയിരുന്നു ഞാന്‍ എല്ലാം...
നശിപ്പിക്കുക ആയിരുന്നു ഞാന്‍ എന്നെ തന്നെ...
പിന്നിട്ട വഴികളില്‍ കാല്‍പാദങ്ങള്‍ മാഞ്ഞു പോയിരിക്കുന്നു.
തിരിഞ്ഞു നടക്കുവാന്‍ പോലുമാവാതെ തരിച്ചു നില്‍ക്കയാണ് ഞാന്‍ ...
ഈ ഇരുട്ടിന്റെ ശൂന്യതയില്‍ സ്വയം ഇരന്നു വാങ്ങിയ വേദനയുമായി
ഞാനെന്ന എന്നിലെ വിഴുപ്പുമായി ഇരിക്കുന്നു ...
ഇനി ഒരു പുലരി എനിക്കില്ലെന്ന സത്യം അറിഞ്ഞു കൊണ്ട് തന്നെ...
പ്രതീക്ഷയുടെ ഒരു തിരിനാളം പോലും ഇല്ലാതെ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?