നീലാകാശത്തിന്റെ താഴെ ഏതു കോണിലും നിയന്ത്രണമില്ലാതെ നിമിഷ നേരം കൊണ്ട് താണ് ഇറങ്ങുവാനും നീന്തി തുടിക്കാനും അവസരം ഉണ്ടാക്കി നീലപ്പല്ലുള്ള രാജകുമാരന്മാര്‍ നെയ്തെടുത്തു കാത്തിരിക്കുന്ന സൈബര്‍ ലോകം...!!!
ഒപ്പം തന്റെ പൂന്തോട്ടത്തില്‍ പൂ പറിക്കാനും ചൂടാനും ചതച്ചരക്കാനും വേണ്ടി വന്നാല്‍ വില്‍ക്കാനും തനിക്കവകാശം ഉണ്ടെന്ന വാദങ്ങളുമായി നിരക്കുന്ന പണക്കൊതിയുള്ള മാതാപിതാക്കളെ പണം കൊടുത്തു വശീകരിക്കുന്ന കാമകണ്ണുള്ള കാപാലികര്‍ ...!!!
ഒളിച്ചു വെച്ച ക്യാമറകണ്ണുകളും വളച്ചു ഉപയോഗിക്കാവുന്ന വാക്ക് ചാതുര്യമുള്ള നാവും കൊണ്ട് അവതരണ വിരുതു കാട്ടി കയ്യടി നേടുന്ന വാര്‍ത്താവിനിമയ വിതരണ മാധ്യമങ്ങള്‍ ...!!!
നാഴികക്ക് നാല്‍പ്പതു വട്ടം വാക്ക് മാറ്റി പറയുന്ന രാഷ്ട്രീയക്കാരും, കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിയമ പാലകരും, കയ്യും കെട്ടി നോക്കി നില്‍ക്കുന്ന ഭരണകൂടവും, പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനസമൂഹമെന്ന വിഡ്ഢികളും....!!!
രാവ് പകലിലേക്ക് ചേക്കേറുന്നതിനും മുന്പ് അല്ലെങ്കില്‍ പകല്‍ രാവിലേക്ക് കുടിയേറി പാര്‍ക്കും മുമ്പ് നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളുടെ ഭൂരിഭാഗവും പീഡനവും അക്രമവും അഴിമതിയും കുതികാല്‍ വെട്ടലും മാത്രം..!!!
വീട്ടില്‍ അന്നം കിട്ടാത്തവന്‍ മാത്രമല്ല വെളിയില്‍ അന്നത്തിനായി ഇറങ്ങുന്നത്...
വീട്ടിലെ അന്നം കഴിക്കില്ല ഞാന്‍ എന്ന്
ശഠിക്കുന്നവരും ആ കൂട്ടത്തില്‍ ഉണ്ട്...
അതവരുടെ അഹങ്കാരം... ചിലരെങ്കിലും അതിന്റെ പേരില്‍ കുടുങ്ങുന്നു.
പക്ഷെ അവരെക്കാള്‍ കൂടുതല്‍ കുടുങ്ങാത്തവര്‍ ആണ്...
തനിക്കു വിളമ്പി വെച്ചത് കഴിക്കാതെ മറ്റുള്ളവന്റെ കലത്തില്‍ കയ്യിടുന്നവനെ വെല്ലാന്‍ വേവാന്‍ വെള്ളത്തിലിടുക പോലും ചെയ്യാത്ത അരിയെടുത്തു കഴിക്കുന്നവന്റെ ഭ്രാന്തിനെ അവതരണ മികവു കൊണ്ട് വര്‍ണ്ണിച് എഴുതിയും പറഞ്ഞും അതൊരു പുണ്യകര്‍മ്മവും അനുകരിക്കാന്‍ പാകത്തിന് പ്രേരണയും നല്ക്കപെടുമ്പോള്‍ ...
പ്രായത്തില്‍ കവിഞ്ഞ ശരീരവും പ്രായത്തിനു പോലും തികയാത്ത പക്വതയുമുള്ള നമ്മുടെ കുട്ടികള്‍ തിരമാല കണ്ട സന്തോഷത്തില്‍ ചാടി കളിക്കുമ്പോള്‍ ആ തിരക്കടിയില്‍ നങ്കൂരമിട്ടു കിടക്കുന്ന വല കാണുവാന്‍ കഴിയാതെ പോകുന്നു...
ചോര പല്ലുകളുള്ള നെയ്തുകാരന്‍ നെയ്ത വലയില്‍ അകപ്പെട്ടു പിടയുന്ന മീനിന മരണ വെപ്രാളവും ശ്വാസത്തിനായുള്ള ശ്രമവും വരെ നീല പല്ലുകള്‍ വഴി നീലാകാശം വഴി നീങ്ങുന്ന മേഘക്കാറുകള്‍ പോലെ പ്രകാശ വേഗത്തെ വെല്ലുന്ന വേഗതയില്‍ പായുമ്പോള്‍ ...
ചോര പല്ലുകളുള്ള നെയ്തുകാരന്‍ നെയ്ത വലയില്‍ അകപ്പെട്ടു പിടയുന്ന മീനിന മരണ വെപ്രാളവും ശ്വാസത്തിനായുള്ള ശ്രമവും വരെ നീല പല്ലുകള്‍ വഴി നീലാകാശം വഴി നീങ്ങുന്ന മേഘക്കാറുകള്‍ പോലെ പ്രകാശ വേഗത്തെ വെല്ലുന്ന വേഗതയില്‍ പായുമ്പോള്‍ ...
നെയ്തുകാരന്റെ പോലും നിയന്ത്രണങ്ങള്‍ക്ക് അപ്പുറം പോകുന്നു കാര്യങ്ങള്‍ ...
കൈവിട്ടു പോയ പട്ടം പോലെ അത് അലഞ്ഞു തിരിഞ്ഞു നടക്കുന്നു...
നെയ്തുകാരന്‍ മറ്റൊരു വല നെയ്യുകയായി...
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു വ്യത്യസ്ത ഭാവങ്ങളുമായി അനിവാര്യമായ ആവര്‍ത്തനം പോല്‍ അത് സംഭവിക്കുന്നു.
മാറ്റമില്ലാതെ തുടരുന്ന മറിമായങ്ങള്‍ ...
നാടകങ്ങള്‍ മാറുന്നു.. നടിക്കുന്നവര്‍ മാറുന്നു... രൂപവും യവനികയും മാറുന്നു...
പക്ഷെ..
പ്രമേയം ഒന്ന് തന്നെ...
വേട്ടക്കാരനും ഇരയും മാറുന്നു...
പക്ഷെ...
വേട്ട പഴയത് തന്നെ.. അതെ...
വേട്ട...!!!
എല്ലാ ആശംസകളും......
മറുപടിഇല്ലാതാക്കൂനന്ദി.
മറുപടിഇല്ലാതാക്കൂവീണ്ടും വരിക.
പ്രചോദനമാകുക.