12 സെപ്റ്റംബർ 2011

ഓര്‍മ്മക്കുറവ്‌...!!!

ഓര്‍മ്മയുടെ പായല്‍ പിടിച്ച തടാകത്തില്‍ തെളിയുന്നതത്രയും അവ്യക്തം...
കൈവിരലുകള്‍ കൊണ്ട് ചീകുമ്പോള്‍ വെള്ളം തീര്‍ക്കുന്ന ഓളത്തില്‍ 
അവന്‍ തിരഞ്ഞത് അവന്റെ പ്രതിബിംബം തന്നെ ആയിരുന്നു.
വരച്ചിടാന്‍ കഴിയാത്ത പോല്‍ രൂപം വികൃതമാവുന്നു.

മൂടികെട്ടിയ ആകാശത്തിന്‍ ധൂമാപാളികള്‍ക്കിടയില്‍
സൂര്യന്റെ തേജസുള്ള സ്വപ്നകിരണങ്ങള്‍ തിരയുകയായിരുന്നു അവന്‍ ...
ചിന്തകള്‍ക്ക് മുകളില്‍ കാലം തീര്‍ത്ത അനാവരണം പലപ്പോഴും 
അണക്കെട്ടിനെക്കാള്‍ ശക്തമെന്നവന്‍ തിരിച്ചറിയുകയായിരുന്നു.

അടിയോഴുക്കുകള്‍ക്കിടയില്‍ ഒരു നീരുറവ പ്രതീക്ഷിചിരിക്കുമ്പോഴും
അപ്രാപ്യമായ ലക്ഷ്യവും പ്രാപ്യമായ മാര്‍ഗവും തമ്മില്‍ 
അജഗജാന്തര വ്യത്യാസം അവനറിയുന്നുണ്ടായിരുന്നു...
ഓര്‍മ്മയുടെ പുനര്‍ജനി കാത്തു അവനിന്നുമിരിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?