ചന്ദ്രന്റെ പൂനിലാവില്‍ മുങ്ങി നില്‍ക്കുന്ന
ഭൂമിയെത്ര സുന്ദരി...
സന്ധ്യാ കിരണങ്ങളുടെ മുത്തമേറ്റ് വാങ്ങുന്ന
കടലിന്‍ കവിളെത്ര സുന്ദരം...
ഭൂമിയിലെക്കെത്തി നോക്കുന്ന സൂര്യന്റെ
പ്രഭാത കിരണങ്ങള്‍ എത്രമാത്രം മനോഹരം....
സൌന്ദര്യം...!!!
അതെല്ലാത്തിലും ഉണ്ട്...
പ്രകൃതിയിലെ സൌന്ദര്യങ്ങളെ തിരിച്ചറിയുക ; ഒപ്പം
അതിനു പിറകിലുള്ള ദൈവത്തിന്റെ കരങ്ങളെയും തിരിച്ചറിയുക...
ഓരോന്നിനും പിന്നിലുള്ള ആ ദിവ്യ സാന്നിധ്യം ഞാന്‍ അറിയുന്നു..
ആ തിരിച്ചറിവ് എന്നെ കൂടുതല്‍ കൂടുതല്‍ അതിലെക്കാഗര്‍ഷിക്കുന്നു..
നിലാവുള്ള രാത്രിയില്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍
അറിയാതെ അറിയാതെ ആ സൌന്ദര്യത്തില്‍ ലയിച്ചു ചേരുവാന്‍ കഴിയുന്നതും
എരിയുന്ന മനസ്സിനെ ശാന്തമാകുവാന്‍ കഴിയുന്നതും അത് കൊണ്ടാണോ..?
അറിയില്ലെനിക്ക്... പക്ഷെ ഒന്നറിയാം..
ചിന്തിക്കും തോറും അത്ഭ്തങ്ങള്‍ നിറയുന്ന ;
ആസ്വദിക്കും തോറും സൌന്ദര്യം വര്‍ധിക്കുന്ന
ഒരു മായാ ലോകമാണ് ആകാശം...
ഇല്ലായ്മയുടെ സൌന്ദര്യമാണ് ആകാശം...
ദൈവമെന്ന അദൃശ്യ ശക്തിയുടെ സാന്നിധ്യം അറിയാന്‍
നിലാവുള്ള രാത്രിയില്‍ ഏകാന്തനായി ആകാശത്തേക്ക്
നോക്കിയിരുന്നാല്‍ മാത്രം മതി..
ശതകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി ഉണ്ടാകും..
ആ ദിവ്യതയുടെ സത്യമോതാന്‍ ...