ആഗ്രഹങ്ങള്‍ സാഹചര്യങ്ങള്‍ക്ക് ആനുപാതികാമോ..?
പിറന്നു വീണപ്പോള്‍ മുലപ്പാലിനും...
വളര്‍ന്നു വന്നപ്പോള്‍ പുത്തനുടുപ്പിനും..
കൗമാരത്തില്‍ കാമുകിക്കും...
യൗവനത്തില്‍ ഒരു നല്ല ഭാര്യക്കും..
മധ്യാഹ്നത്തില്‍ ഒരു നല്ല കുഞ്ഞിനും...
അവരെ പോറ്റുവാന്‍ ഒരു നല്ല ജോലിക്കും...
അവരെ കിടത്താന്‍ ഒരു വീടിനും..
ദാഹിച്ചപ്പോള്‍ ഒരു തുള്ളി വെള്ളത്തിനും.
വിശന്നപ്പോള്‍ ഒരു വറ്റ് അന്നത്തിനും.
വിഷപ്പകന്നപ്പോള്‍ ഉറക്കത്തിനും...
ദാരിദ്ര്യത്തില്‍ സമ്പന്നതക്കും...
ബന്ധനങ്ങളില്‍ സ്വാതന്ത്ര്യത്തിനും..
സ്വാതന്ത്ര്യത്തില്‍ സമാധാനത്തിനും..
സമാധാനത്തില്‍ മരണത്തിനും..
അങ്ങിനെ.. അങ്ങിനെ...
ആഗ്രഹങ്ങള്‍ വഴിമാറി സഞ്ചരിക്കുന്നു..
സാഹചര്യങ്ങളുടെ ചുവടു പിടിച്ചും കൊണ്ട്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?