31 ഒക്‌ടോബർ 2011

തൂവെള്ള :

" ഇന്ന് പെരുന്നാള്‍ അല്ലെ ഉമ്മാ...
ഇന്നെങ്കിലുമീ വെള്ളത്തുണി മാറി ഉടുത്തൂടെ..? "

" ഇല്ല കുട്യേ... ഇതാ നല്ലത്..
ഇതിലാവുമ്പോള്‍ അഴുക്കായാല്‍ ഉടന്‍ അറിയാല്ലോ... "

തര്‍ക്കിക്കണം എന്നുണ്ടായിരുന്നു..
പചെങ്കില്‍..
ഉമ്മച്ചി തോല്‍ക്കരുതെന്നു കരുതി...
Read more...

കോഴി കറി :

കൂട്ട് കുടുംബ വ്യവസ്ഥയില്‍ അളിയാക്ക 
വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പില്‍ ....
കോഴി കൂട്ടിനകത്ത്‌ നിന്നും ഇറങ്ങാന്‍ മടിക്കുന്ന 
പാവം പൂവന്‍ കോഴിയുടെ നെഞ്ചിടിപ്പ് ആര് കാണുന്നു...

കണിയായി കൂട്ടിനു പുറത്ത് നില്‍ക്കുന്നവര്‍ കെണിയുമായി 
കാത്തു നില്‍ക്കയാണ്‌ എന്നറിയാതെ കൂട്ടില്‍ നിന്നും 
ഇറങ്ങുന്ന കോഴിയുടെ കാലു ചിറകും കൂട്ടി പിടിച്ചു 
ഒരിത്തിരി വെള്ളം കുടിപ്പിച്ചു മൂര്‍ച്ച കൂട്ടിയ കത്തിയുമായി 
കഴുത്തില്‍ ഒരു വര കൊണ്ട് രക്ത അര്‍ച്ചന നടത്തി 
കരിയില നിറഞ്ഞ മുറ്റത്ത്‌ ഇട്ടു ആ കോഴി ഒന്ന് പിടഞ്ഞു 
ചിലപ്പോഴൊക്കെ വീണ്ടും എണീറ്റ്‌ നടന്നു... 
ഒടുവില്‍ കീഴടങ്ങി വീരചരിതം പുല്‍കി... 
Read more...

30 ഒക്‌ടോബർ 2011

സമസ്യ

വേദങ്ങളും വേദാന്തങ്ങളും ഉറങ്ങുന്ന മണ്ണില്‍ നിന്നും
അകലങ്ങളിലെ മരീചിക പോല്‍ അവ്യക്തമായ
മരീചിക തേടി നാടും വീടും വീടരെയും വിട്ടു
വിരഹ നൊമ്പരത്തിന്റെ നോവും
പ്രതീക്ഷയുടെ വേവും നിറഞ്ഞ ഭാണ്ടകെട്ടുമായി
കടലും കാറ്റും താണ്ടി വിശുദ്ധ ഭൂമിയില്‍ വന്ന
മുന്‍കാല പ്രവാസികളുടെ കഥന കഥ എനിക്ക്
പറഞ്ഞു തന്ന പിതാവിനും
ഒഴുക്കിനനുസ്രതമായി ഞാനെത്തിപ്പെട്ട 
പ്രവാസത്തില്‍ എനിക്കും ലഭിച്ച സൗകര്യങ്ങള്‍
തമ്മില്‍ അജ ഗജാന്തരം ഉണ്ടെന്നു അറിയുമ്പോഴും...
അതില്‍ സമാധാനം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴും..
പ്രവാസം എന്നത് എത്ര സൌകര്യങ്ങള്‍ക്കിടയിലും
സമവാക്യങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത സമസ്യ
തന്നെയെന്ന സത്യം ബാക്കിയാവുന്നു...
Read more...

29 ഒക്‌ടോബർ 2011

വേഗം..

വേഗത അവന്റെ വിനോദമായിരുന്നു.
അവന്റെ യാത്രകളില്‍ കാറ്റ് പോലും പാതി മുറിഞ്ഞു മാറുന്നത് 
കാണുമ്പോള്‍ അവന്റെ ആവേശം വര്ധിക്കുമായിരുന്നു..

വഴിയോരങ്ങളില്‍ ഇരുന്നവര്‍ എണീറ്റ്‌ നിന്ന് അത്ഭുതം കൂരുമ്പോള്‍
അവന്‍ ആനന്ദം കൊള്ളുമായിരുന്നു...
അവരുടെയൊക്കെ മുന്നറിയിപ്പുകളെ അവഗണിച്ചു ശാസനകളെ
അതിജീവിച്ചു അവന്‍ യാത്ര തുടര്‍ന്നു...

ലക്ഷ്മണ രേഖ താണ്ടിയ ആ ദിവസം
ആരോ അടക്കം പറയുന്നത് കേട്ടു...

പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ എന്ത് ചെയ്യാം..
വിധി..
അല്ലാതെന്തു പറയാന്‍ ...?
Read more...

27 ഒക്‌ടോബർ 2011

ജന്മസുകൃതം..!!!

" എന്താ മോനേ... നീ ക്ഷീണിച്ചു വരുന്നത്... 
നടക്കാന്‍ ഏറെ ദൂരം ഉണ്ടെന്നതും കൊണ്ടല്ലേ ചായക്കുള്ള 
പൈസ അമ്മിണി ഏടത്തിയുടെ കയ്യില്‍ നിന്നും കടം 
വാങ്ങിയിട്ടാണെങ്കിലും ഞാന്‍ തന്നത്...
അത് ആരെങ്കിലും പിടിച്ചു പറിച്ചോ....?
അതോ വഴിയില്‍ എവിടെയെങ്കിലും കൊഴിഞ്ഞു പോയോ..? "

കയ്യിലുള്ള പൊതി ഉമ്മാക്ക് നേരെ നീട്ടികൊണ്ട് മോന്‍ പറഞ്ഞു..

" ഇല്ല ഉമ്മാ... 
പൈസ ഒന്നും നഷ്ടപെട്ടതല്ല..
ഒരു ചായക്കുള്ള പൈസയല്ലേ ഉമ്മ തന്നത്...
ചായ കുടിക്കാന്‍ തോന്നിയപ്പോള്‍ ഞാന്‍ ഉമ്മയെയും 
കൂടപിറപ്പുകളെയും ഓര്‍ത്തു പോയി...
ഒറ്റയ്ക്ക് ചായ കുടിക്കാന്‍ കഴിഞ്ഞില്ല..
ആ പണം കൊണ്ട് ഞാന്‍ ഇത്തിരി വെല്ലം വാങ്ങി...
ഇത് കൊണ്ട് ചായ ഉണ്ടാക്കിയാല്‍ നമുക്കൊക്കെയും കുടിക്കല്ലോ... "

അടുപ്പിനരികില്‍ ചായ ഉണ്ടാക്കനിരുന്നപ്പോഴും ആ ഉമ്മയുടെ 
കണ്ണീര്‍ അടങ്ങിയിരുന്നില്ല...
ആനന്ദത്താല്‍ ഉള്ള കണ്ണീര്‍..
ഒരു ജന്മ സുകൃതത്തിന്റെ ആനന്ദാശ്രു...
Read more...

ലഹരി..!!

ലോക ലഹരി സംഗമ നാട്ടപാതിര കോടിയില്‍ 
( ഉച്ചകോടി വെച്ചതാ.. പചെങ്കില്‍ ബാര്‍ അടച്ചു മദ്യവും 
ഇരുട്ടിന്റെ മറവു പറ്റി മദിരാശിയും വന്നപ്പോഴേക്കും 
രാവേറെ വൈകി നട്ട പാതിര ആയി. ) നടന്ന 
അവസാന വട്ട ചര്‍ച്ചയില്‍ മദ്യവും പ്രവാസവും നടത്തിയ സംവാദങ്ങളില്‍ നിന്ന് ....

മദ്യം : " ഞാന്‍ പാലിന്റെ നിറമെങ്കിലും പാഷാണത്തിന്റെ ഭാവമാണ്.
എന്നെ കഴിക്കുന്നവനു ഞാന്‍ ലഹരിയും അവന്റെ കുടുമ്പത്തിനു പ്രഹരവുമാണ്.
എന്നില്‍ അഭയം പ്രാപിക്കുന്നവനാണ് ആസ്വാദനം..
 അവനില്‍ അഭയം പ്രാപികുന്നവര്‍ക്ക് ക്ളേശവും... "

പ്രവാസം : " ഞാന്‍ അത്തറിന്റെ മണം എങ്കിലും കണ്ണീരിന്റെ ഉപ്പാണ്...
എന്നെ തേടി വന്നവര്‍ക്ക് ഞാന്‍ അവസാനിക്കാത്ത ലഹരിയാണ്... 
പക്ഷെ...മദ്യത്തിന്റെ വിപരീത ഭാവം ആണ് എനിക്ക്..
എന്നെ പ്രാപിക്കുന്നവര്‍ക്കെന്നും ക്ലേശം ആണ്.
അവനെ പ്രാപിക്കുന്നവര്‍ക്കാണ് ആസ്വാദനം.. "
Read more...

26 ഒക്‌ടോബർ 2011

അനുശോചനക്കത്ത് ...

പ്രിയപ്പെട്ട നിളേ...

നിന്റെ പഞ്ചാര മണല്‍ തിട്ടുകളില്‍ ഇരുന്നു എന്റെ സങ്കടങ്ങള്‍ക്ക്
അറുതി വരുത്താനാണ് ഞാന്‍ നിന്നിലേക്ക്‌ വന്നത്..

പക്ഷെ...,

കരഞ്ഞു തീര്‍ന്ന കവിള്‍ത്തടം പോലെ കിടക്കുന്ന നിന്നിലെ
ചരല്‍ കല്ലുകള്‍ മുറിച്ചതെന്റെ കാല്‍പാദങ്ങളെ അല്ല...
ഹൃദയത്തെ ആണ്...

നിന്റെ വേദനകള്‍ അറിഞ്ഞിട്ടും നിനക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത
നിസഹയനാണ് ഞാന്‍ ...

Read more...

20 ഒക്‌ടോബർ 2011

കള്ളസത്യം ..!

കാലങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അവള്‍ അവനെ കണ്ടുമുട്ടി..
അവള്‍ അവനോടു ചോദിച്ചു..
" എന്നെ ഓര്‍ക്കുന്നുവോ.? "
" ഇല്ല.. " അവന്‍ പറഞ്ഞു...

അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാരന്‍ ചോദിച്ചു..
" നീ എന്തിനവളോട് കള്ളം പറഞ്ഞു..? "
" ഞാന്‍ കള്ളം പറഞ്ഞില്ല... 
മറന്നതല്ലേ ഓര്‍ക്കുവാന്‍ ആകൂ.. 
ഞാന്‍ അവളെ മറന്നിട്ടില്ലല്ലോ...
പിന്നെ എങ്ങനെ അവളെയെനിക്ക് ഓര്‍ക്കുവാനാകും..? "

Read more...

18 ഒക്‌ടോബർ 2011

ഗള്‍ഫ്‌.

പലതായി ഒഴുകി ഒടുവില്‍ ഇണ ചേര്‍ന്ന് ഒന്നായി
ലയിക്കുന്ന സാഗരമാണ് ഗള്‍ഫ്‌..
അവിടെ പല ദേശങ്ങളില്‍ നിന്നൊഴുകി വന്ന
പല ഭാഷകള്‍ പറയുന്ന നദികള്‍ ...
എല്ലാവര്ക്കും പറയാനുള്ളത് അവനവന്റെ
വെള്ളത്തിലെ ഓളപ്പരപ്പില്‍ നങ്കൂരമിട്ടു കിടക്കുന്ന
വള്ളങ്ങളുടെ കഥകള്‍ മാത്രം..
അവ ഉലയാതെ, മറിയാതെ താള ബോധത്തോടെ
തുഴയാന്‍ കഴിയുന്നവര്‍ എത്ര പേര്‍ ...?
ചിലരെങ്കിലും ആ സാഗരത്തില്‍ നിന്നും മുത്തും പവിഴവും വരുന്നു..
അതിലേറെ പേര്‍ അതിന്റെ ഓളപ്പരപ്പില്‍ മുങ്ങി താഴുന്നു...
വിചിത്രമീ ലോകം... ഒപ്പം വിചിത്രമാം മനുഷ്യര്‍ ...
Read more...

16 ഒക്‌ടോബർ 2011

തിരിഞ്ഞു നോട്ടം.

മടക്ക യാത്രയില്‍ ഒരാള്‍ അടക്കം പറയുന്നത് കേട്ടു..
" ആള്‍ ഒരു നന്മയുള്ള മനുഷ്യന്‍ ആയിരുന്നു...
എന്ത് ചെയ്യാം... 
നാട്ടു കൂട്ടം കൂടിയപ്പോള്‍ ആരും അയാളുടെ ഭാഗം നിന്നില്ല.. 
കുറ്റക്കാരന്‍ എന്ന് വിധിച്ചത്  കേട്ടു ഹൃദയം പൊട്ടിയാ ഇന്നലെ വീട്ടിലേക്കു പോയത്..
നേരം വെളുത്തപ്പോള്‍ എല്ലാം അവസാനിപ്പിച്ചിരുന്നു. "

ഈ പറഞ്ഞത് ഇന്നലെ പറയാന്‍ അയാള്‍ ധൈര്യം കാണിച്ചിരുന്നു എങ്കില്‍ ... 
ഇന്ന് ചോര കൊണ്ടെഴുതിയ
" എന്റെ നന്മകള്‍ മനസ്സിലാക്കുവാന്‍ കഴിയാത്ത ലോകത്തെ
ജീവിതം ഞാന്‍ അവസാനിപ്പിക്കുന്നു "
എന്ന മരണകുറിപ്പ്  എന്റെ കൈകളില്‍ കിടന്നു വിറക്കില്ലയിരുന്നു ...
Read more...

13 ഒക്‌ടോബർ 2011

സമരം..

പാര്‍ടി ആഹ്വാനം ചെയ്ത സമരത്തില്‍ ബസ്സിനു കല്ലെറിയാന്‍ കൈ പൊക്കിയപ്പോള്‍ മനസ്സൊന്നു പതറി..
" എന്തിനു വേണ്ടി എന്ന്  "...

പിന്നെ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പാര്‍ടി നേതാക്കളുടെ ഉത്തരവല്ലേ...
എറിഞ്ഞു ഞാനും.. ചിതറി വീണ കുപ്പി ചില്ലുകള്‍ താണ്ടി വീട്ടിലേക്കുള്ള വഴി എത്തിയപ്പോള്‍ ആളുകള്‍ തന്നെ കണ്ടു എണീറ്റ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു തെല്ലു അഹങ്കാരം തോന്നി... " സമരം ആഹ്വാനം ചെയ്ത പാര്‍ട്ടി യുടെ ആളെന്ന നിലയില്‍ കിട്ടിയ ഭയം നിറഞ്ഞ ബഹുമാനം ഓര്‍ത്ത്.. 

മുള്ള് വേലിയും കടന്നു വീട്ടു വളപ്പില്‍ കയറിയപ്പോള്‍ ഒരാള്‍ക്കൂട്ടം തനിക്കു വഴിമാറി തരുന്നത് കണ്ടപ്പോള്‍ പക്ഷെ....
ഉള്ളില്‍ ഒരാന്തല്‍ ആയിരുന്നു... ഉമ്മറപ്പടി കടന്നപ്പോള്‍ കണ്ടു... തൂവെള്ളയില്‍ പൊതിഞ്ഞ കുഞ്ഞു പെങ്ങളുടെ ചിരിക്കുന്ന മുഖം..

തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ചുമരിലൂടെ താഴേക്ക്‌ ഊര്‍ന്നിറങ്ങുമ്പോള്‍ ആരോ അടക്കം പറയുന്നത് കേട്ടു..
" സമരക്കാര്‍ ബസ്സിനു കല്ലെറിഞ്ഞതില്‍ ഒന്ന് ആ കുട്ടിയുടെ തലക്കാ കൊണ്ടത്‌... "

Read more...

മായം...! സര്‍വ്വം മായം..!!

കെട്ടുപാടുകള്‍ നല്‍കിയ മായമായ സ്നേഹത്തിന്റെ തിരിച്ചറിവില്‍ അവന്‍ നിരാശനായി അലഞ്ഞു...
ആര്‍ക്കും വേണ്ടാത്ത ജീവിതം അവസാനിപ്പിക്കാനായി തീരുമാനിച്ചവാന്‍ ഒരു മുഴം കയറില്‍ തൂങ്ങി..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ മരിച്ചിരുന്നില്ല...
ആ കയറില്‍ മായം ചേര്‍ന്നത്‌ മൂലം ബലക്കുറവു കൊണ്ടത്‌ പൊട്ടി വീണതായിരുന്നു പരാചയ കാരണം...

പരിശ്രമിച്ചാല്‍ വിജയിക്കാം എന്നാരോ പറഞ്ഞു കേട്ടവന്‍ വിഷം വാങ്ങി കഴിച്ചു..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ ഒരിക്കല്‍ കൂടി പരാചയം രുചിച്ചു..
വിഷത്തില്‍ ചേര്‍ന്നലിഞ്ഞു മായം ഒരിക്കല്‍ കൂടി വില്ലനായി...
Read more...

നീലവാനത്തിനു ഒരത്താണി തേടി..!!!

പറന്നു പറന്നു നടന്നു ഞാന്‍ ... ഒരു പറവയെ പോലെ..
വിശാലമായ ഈ നീലാകാശത്തിന്‍ നില നില്‍പ്പിനാവശ്യമായ തൂണ്‍ തേടി..
മലകളായ മലകളൊക്കെ കയറി നോക്കി ഞാന്‍ ...
അവയിലേതെങ്കിലും ഈ വാനത്തെ താങ്ങി നിറുത്തുന്നുണ്ടോ എന്നറിയാനായി...
മരങ്ങളായ മരങ്ങളൊക്കെ കയറിയിറങ്ങി ഞാന്‍ ...
അവയിലേതെങ്കിലും ആകാശത്തോളം വളര്‍ന്നുവോ എന്ന് നോക്കുവാനായി....
പക്ഷെ...
കണ്ടില്ല... ഞാന്‍ .. കണ്ടില്ല....
കണ്ണില്‍ തടയുന്ന ഒരു അത്താണിയും ....
എന്നാലും യാത്രയും പരിശ്രമങ്ങളും വിഫലമായില്ല...
Read more...

09 ഒക്‌ടോബർ 2011

കുഞ്ഞു വാവ...!!!

" അമ്മയെന്താ സ്ടൂളില്‍ കയറി നില്‍ക്കുന്നെ..? "
" ഞാന്‍ ഫാന്‍ തുടക്കുവാന്‍ കയറിയതാ മോനെ..! "
" അതിനെന്തിനാ അമ്മേ കയറ് ..? "
" ഞാന്‍ തൊട്ടില്‍ കെട്ടുവാന്‍ എടുത്തതാ..! "
" അപ്പൊ അമ്മിണി ചേച്ചി പറഞ്ഞത് സത്യാ..?
  അവര് എനിക്കൊരു കുഞ്ഞു വാവ വരുന്നെന്നു പറഞ്ഞു കളിയാക്കി..!! "
" ഹും ..! " ഒരു മൂളല്‍ ..
" ഞാന്‍ വാവയെ വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോ അമ്മയല്ലേ പറഞ്ഞത് ഇനി   നമുക്ക് വാവ ഉണ്ടാകില്ല എന്ന്..?
  എന്തിനാ ഉണ്ണിയോട് അമ്മ കള്ളം പറഞ്ഞേ..? "
Read more...

ഇന്ന് ഞായറാഴ്ച...!!! ഒരോര്‍മ്മയുടെ താള് ...

സ്കൂള്‍ അവധി ആയതോണ്ട് രണ്ടോത്തുണ്ട്...
നല്ല ഉള്ളിചോറും കഴിച്ചു മദ്രസയില്‍ പോകുവാ ഞാന്‍ ...
ഉച്ചക്ക് കിഴക്കുംപാടത്ത് കിറുക്കന്‍ കളിയുടെ ഫൈനല്‍ ആണ്.
ബദ്ധവൈരികളായ " മറുകണ്ടം " പാക്കരകളുമായിയാണ് കൊമ്പു കൊര്‍ക്കേണ്ടത്..
ഈ ഉള്ളിചോറിന്റെ ബലത്തില്‍ ഞാനിന്നൊന്നു കസറും..

വൈകീട്ട് വീട്ടില്‍ വന്നു വെയിലത്ത് കളിയ്ക്കാന്‍ പോയതിന്റെ പേരില്‍ ഉപ്പച്ചിയും ഒന്ന് കസറും..
അത് കേട്ട് വാതില്‍ പൊളിക്കു അപ്പുറത്ത് ഉമ്മച്ചി നിന്ന് കരയും...
Read more...

03 ഒക്‌ടോബർ 2011

ആനുപാതികമാം ആഗ്രഹങ്ങള്‍ ...!!!

ആഗ്രഹങ്ങള്‍ സാഹചര്യങ്ങള്‍ക്ക് ആനുപാതികാമോ..?

പിറന്നു വീണപ്പോള്‍ മുലപ്പാലിനും...
വളര്‍ന്നു വന്നപ്പോള്‍ പുത്തനുടുപ്പിനും..
കൗമാരത്തില്‍ കാമുകിക്കും...
യൗവനത്തില്‍ ഒരു നല്ല ഭാര്യക്കും..
മധ്യാഹ്നത്തില്‍ ഒരു നല്ല കുഞ്ഞിനും...
അവരെ പോറ്റുവാന്‍ ഒരു നല്ല ജോലിക്കും...
അവരെ കിടത്താന്‍ ഒരു വീടിനും..
വാര്‍ധക്യത്തില്‍ തണലിനും..
Read more...