" എന്താ മോനേ... നീ ക്ഷീണിച്ചു വരുന്നത്...
നടക്കാന്‍ ഏറെ ദൂരം ഉണ്ടെന്നതും കൊണ്ടല്ലേ ചായക്കുള്ള
പൈസ അമ്മിണി ഏടത്തിയുടെ കയ്യില്‍ നിന്നും കടം
വാങ്ങിയിട്ടാണെങ്കിലും ഞാന്‍ തന്നത്...
അത് ആരെങ്കിലും പിടിച്ചു പറിച്ചോ....?
അതോ വഴിയില്‍ എവിടെയെങ്കിലും കൊഴിഞ്ഞു പോയോ..? "
കയ്യിലുള്ള പൊതി ഉമ്മാക്ക് നേരെ നീട്ടികൊണ്ട് മോന്‍ പറഞ്ഞു..
" ഇല്ല ഉമ്മാ...
പൈസ ഒന്നും നഷ്ടപെട്ടതല്ല..
ഒരു ചായക്കുള്ള പൈസയല്ലേ ഉമ്മ തന്നത്...
ചായ കുടിക്കാന്‍ തോന്നിയപ്പോള്‍ ഞാന്‍ ഉമ്മയെയും
കൂടപിറപ്പുകളെയും ഓര്‍ത്തു പോയി...
ഒറ്റയ്ക്ക് ചായ കുടിക്കാന്‍ കഴിഞ്ഞില്ല..
ആ പണം കൊണ്ട് ഞാന്‍ ഇത്തിരി വെല്ലം വാങ്ങി...
ഇത് കൊണ്ട് ചായ ഉണ്ടാക്കിയാല്‍ നമുക്കൊക്കെയും കുടിക്കല്ലോ... "
അടുപ്പിനരികില്‍ ചായ ഉണ്ടാക്കനിരുന്നപ്പോഴും ആ ഉമ്മയുടെ
കണ്ണീര്‍ അടങ്ങിയിരുന്നില്ല...
ആനന്ദത്താല്‍ ഉള്ള കണ്ണീര്‍..
ഒരു ജന്മ സുകൃതത്തിന്റെ ആനന്ദാശ്രു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?