09 ഒക്‌ടോബർ 2011

ഇന്ന് ഞായറാഴ്ച...!!! ഒരോര്‍മ്മയുടെ താള് ...

സ്കൂള്‍ അവധി ആയതോണ്ട് രണ്ടോത്തുണ്ട്...
നല്ല ഉള്ളിചോറും കഴിച്ചു മദ്രസയില്‍ പോകുവാ ഞാന്‍ ...
ഉച്ചക്ക് കിഴക്കുംപാടത്ത് കിറുക്കന്‍ കളിയുടെ ഫൈനല്‍ ആണ്.
ബദ്ധവൈരികളായ " മറുകണ്ടം " പാക്കരകളുമായിയാണ് കൊമ്പു കൊര്‍ക്കേണ്ടത്..
ഈ ഉള്ളിചോറിന്റെ ബലത്തില്‍ ഞാനിന്നൊന്നു കസറും..

വൈകീട്ട് വീട്ടില്‍ വന്നു വെയിലത്ത് കളിയ്ക്കാന്‍ പോയതിന്റെ പേരില്‍ ഉപ്പച്ചിയും ഒന്ന് കസറും..
അത് കേട്ട് വാതില്‍ പൊളിക്കു അപ്പുറത്ത് ഉമ്മച്ചി നിന്ന് കരയും...
പിന്നെ രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ചാണകം തേച്ച നിലത്തു പുല്പായയിട്ടു നീണ്ടു നിവര്‍ന്നു കിടക്കും..
ഇരുട്ടിന്റെ മറവില്‍ ഉപ്പച്ചിയുടെ തലോടലിനായി ഉറക്കം നടിച്ചു കിടക്കും..
നേരം പുലരുമ്പോഴേക്കും പായയുടെ പാടും ഉപ്പയുടെ മട്ടിചൂരലിന്റെ പാടും മുതുകത്ത് ലയിച്ചു തീരും..

പെറുക്കി കൂട്ടിയ പുസ്തകങ്ങള്‍ നിറച്ച സഞ്ചിയും തോളില്‍ തൂക്കി മതിലിന്റെ അപ്പുറത്ത് ഒളിപ്പിച്ചു വെച്ച ഇന്നലത്തെ കളിയില്‍ ജയിച്ചതിനു കിട്ടിയ സമ്മാനവും കയ്യില്‍ പിടിച്ചു മറുകയ്യില്‍ ഉമ്മ കാണാതെ ഭരണിയില്‍ നിന്നെടുത്ത ഉപ്പിലിട്ട കുരുവില്ലാത്ത പുളിങ്ങയുമായി സ്കൂളിലേക്ക്..
അടുത്ത ഞായറാഴ്ച്ചകുള്ള കാത്തിരിപ്പുമായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?