വേദങ്ങളും വേദാന്തങ്ങളും ഉറങ്ങുന്ന മണ്ണില്‍ നിന്നും
അകലങ്ങളിലെ മരീചിക പോല്‍ അവ്യക്തമായ
മരീചിക തേടി നാടും വീടും വീടരെയും വിട്ടു
വിരഹ നൊമ്പരത്തിന്റെ നോവും
പ്രതീക്ഷയുടെ വേവും നിറഞ്ഞ ഭാണ്ടകെട്ടുമായി
കടലും കാറ്റും താണ്ടി വിശുദ്ധ ഭൂമിയില്‍ വന്ന
മുന്‍കാല പ്രവാസികളുടെ കഥന കഥ എനിക്ക്
പറഞ്ഞു തന്ന പിതാവിനും
ഒഴുക്കിനനുസ്രതമായി ഞാനെത്തിപ്പെട്ട
പ്രവാസത്തില്‍ എനിക്കും ലഭിച്ച സൗകര്യങ്ങള്‍
തമ്മില്‍ അജ ഗജാന്തരം ഉണ്ടെന്നു അറിയുമ്പോഴും...
അതില്‍ സമാധാനം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴും..
പ്രവാസം എന്നത് എത്ര സൌകര്യങ്ങള്‍ക്കിടയിലും
സമവാക്യങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത സമസ്യ
തന്നെയെന്ന സത്യം ബാക്കിയാവുന്നു...
((0))
മറുപടിഇല്ലാതാക്കൂ((0)) ennathaa..?
മറുപടിഇല്ലാതാക്കൂതേങ്ങ ഉടച്ചതാ... :) എന്റവകയും ഒരെണ്ണം ഇരിക്കട്ടെ ((((O))))
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ... ഐഡിയ.
മറുപടിഇല്ലാതാക്കൂനന്ദി
വന്നു കണ്ടതിനു.